'ചാനല്‍ ചര്‍ച്ചക്ക് ഇനി ശിവശങ്കരന്‍ പോകണ്ടാ', 'ശ്രീശ്രീ സുരേന്ദ്രന്‍ജി'യെന്ന് പരിഹസിച്ചതായി അണികള്‍; പാനലില്‍ നിന്ന് ഒഴിവാക്കി നേതൃത്വം

'ചാനല്‍ ചര്‍ച്ചക്ക് ഇനി ശിവശങ്കരന്‍ പോകണ്ടാ', 'ശ്രീശ്രീ സുരേന്ദ്രന്‍ജി'യെന്ന് പരിഹസിച്ചതായി അണികള്‍; പാനലില്‍ നിന്ന് ഒഴിവാക്കി നേതൃത്വം

പി.ആര്‍ ശിവശങ്കരനെ ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് വിലക്കി ബിജെപി സംസ്ഥാന നേതൃത്വം. ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനാണ് ഇക്കാര്യം അറിയിച്ചത്. ബിജെപി പുനസംഘടനയെ വിമര്‍ശിച്ച് പി.ആര്‍ ശിവശങ്കരന്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പരോക്ഷ വിമര്‍ശനം നടത്തിയതിന് പിന്നാലെയാണ് അച്ചടക്ക നടപടി.

ബിജെപിയുടെ പുതിയ സംസ്ഥാന വക്താക്കളായ ജന്മഭൂമി മുന്‍ എഡിറ്റര്‍ കെവിഎസ് ഹരിദാസ്, സന്ദീപ് വാചസ്പതി, ടി.പി സിന്ധുമോള്‍ എന്നിവരെ തെരഞ്ഞെടുത്തിരുന്നു. ഇവരെ കൂടാതെ സന്ദീപ് വാര്യര്‍, നാരായണന്‍ നമ്പൂതിരി എന്നിവരെ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കാനാണ് പാര്‍ട്ടി തീരുമാനം.

ദേശീയ സംസ്ഥാന വിഷയങ്ങളില്‍ ബിജെപി പ്രതിനിധിയായി ചാനല്‍ ചര്‍ച്ചകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു പി.ആര്‍ ശിവശങ്കരന്‍.

Related Stories

No stories found.