'ചൊക്ലി ദേശത്ത് പാര്‍ട്ടീടെ ചങ്കാണെടോ', ടി.പി.വധക്കേസ് പ്രതി ഷാഫിയെ പ്രകീര്‍ത്തിച്ച് പാട്ട്

'ചൊക്ലി ദേശത്ത് പാര്‍ട്ടീടെ ചങ്കാണെടോ', ടി.പി.വധക്കേസ് പ്രതി ഷാഫിയെ പ്രകീര്‍ത്തിച്ച് പാട്ട്

ടി.പി.വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയെ പ്രകീര്‍ത്തിച്ച് സ്വകാര്യ ചടങ്ങില്‍ പാടുന്ന പാട്ട് സാമൂഹ്യ മാധ്യമങ്ങളില്‍. ഓരോ വരികളിലും ഷാഫിയെ വാഴ്ത്തുന്ന പാട്ട് ഷാഫി തന്നെയാണ് ഫേസ്ബുക്കില്‍ പങ്കുവച്ചത്. ആയിരത്തി മുന്നൂറിലേറെ പേരാണ് മുഹമ്മദ് ഷാഫി പങ്കുവച്ച വീഡിയോയില്‍ ലൈക്ക് രേഖപ്പെടുത്തിയിരിക്കുന്നത്.

ചൊക്ലി ദേശത്ത് എന്നെന്നും കരുത്തായി നമ്മുടെ ഷാഫിക്ക, പാര്‍ട്ടിയെ ഓര്‍ത്ത് കനവ് കാണുന്ന ഷാഫിക്ക, എന്നെന്നും ജന്മം നല്‍കീടുന്ന ഷാഫിക്ക ഇങ്ങനെ തുടരുന്നു പാട്ട്. പാട്ട് പാടുന്നയാള്‍ക്ക് സമീപം പാട്ട് ആസ്വദിച്ചിരിക്കുന്ന ഷാഫിയെ വീഡിയോയില്‍ കാണാം.

ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് വഴിവിട്ട് പരോള്‍ നല്‍കുന്നതായി കെ കെ രമ എംഎല്‍എ ആരോപിച്ചിരുന്നു. സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും വേണ്ടപ്പെട്ടവര്‍ ആയതിനാലാണ് അനധികൃത പരോള്‍ നല്‍കുന്നതെന്നായിരുന്നു കെ.കെ.രമയുടെ ആരോപണം. പൊലീസും ഡോക്ടര്‍മാരുമടക്കം ഒത്തു കളിച്ചാണ് ഈ ആനുകൂല്യം നല്‍കുന്നതെന്നും പൊലീസിന് പ്രതികളെ പേടിയാണെന്നും കെ.കെ.രമ

Related Stories

No stories found.
The Cue
www.thecue.in