റിപ്പോര്‍ട്ടര്‍ ടിവിയുടെ നിര്‍ത്തിയിട്ട വാഹനം അടിച്ചുതകര്‍ത്തു, ഇലക്ട്രോണിക് ഉപകരണങ്ങള്‍ മോഷ്ടിച്ചു

റിപ്പോര്‍ട്ടര്‍ ടിവിയുടെ നിര്‍ത്തിയിട്ട വാഹനം അടിച്ചുതകര്‍ത്തു, ഇലക്ട്രോണിക് ഉപകരണങ്ങള്‍ മോഷ്ടിച്ചു

റിപ്പോര്‍ട്ടര്‍ ടിവിയുടെ വാഹനത്തിന് നേരെ ആക്രമണം. കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനം റോഡില്‍ നിര്‍ത്തിയിട്ടിരുന്ന റിപ്പോര്‍ട്ടര്‍ ടിവിയുടെ വാഹനമാണ് അടിച്ച് തകര്‍ത്തത്. വാഹനത്തിലെ ആക്സസറീസും ഇലക്ട്രോണിക്സ് ഉപകരണങ്ങളും മോഷ്ടിച്ചു. സംഭവത്തില്‍ നടക്കാവ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഫിംഗര്‍ പ്രിന്റ് വിദഗ്ദരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് എത്തി പരിശാധന നടത്തി. സാമൂഹിക വിരുദ്ധരാണ് ആക്രമണത്തിനും മോഷണത്തിനും പിന്നിലെന്നാണ് പൊലീസ് നിഗമനം.

എം.വി.നികേഷ് കുമാര്‍ എം.ഡിയും എഡിറ്ററുമായ റിപ്പോര്‍ട്ടര്‍ ടി.വി 2011ലാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. കളമശേരിയാണ് ആസ്ഥാനം. ഇന്തോ ഏഷ്യന്‍ ന്യൂസ് ചാനല്‍ പ്രൈവറ്റ് ലിമിറ്റഡിന് കീഴിലാണ് ചാനല്‍.

Related Stories

No stories found.
The Cue
www.thecue.in