രണ്ടാഴ്ച ലോക്ക്ഡൗണ്‍ വേണം; സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യമെന്ന് കെജിഎംഒഎ

രണ്ടാഴ്ച ലോക്ക്ഡൗണ്‍ വേണം; സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യമെന്ന് കെജിഎംഒഎ

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ രണ്ടാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ ആവശ്യപ്പെട്ടു. അതീവ ഗുരുതര സാഹചര്യമാണ് നിലവിലുള്ളത്. രോഗികളുടെ എണ്ണം കൂടുന്നത് അപായ സൂചനയാണ്. ഈ സാഹചര്യത്തില്‍ രണ്ടാഴ്ച ലോക്ക്ഡൗണ്‍ വേണമെന്നും കൂടുതൽ ആരോഗ്യപ്രവർത്തകരെ നിയമിക്കണമെന്നുമാണ് കെജിഎംഒഎ നല്‍കുന്ന നിര്‍ദ്ദേശം. എട്ടിന നിർദ്ദേശങ്ങളാണ് കെജിഎംഒഎ സമർപ്പിച്ചത്.

രണ്ടാഴ്ച ലോക്ക്ഡൗണ്‍ വേണം; സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യമെന്ന് കെജിഎംഒഎ
സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇല്ല, അപ്രായോഗികമെന്ന് മന്ത്രിസഭാ യോഗം

രണ്ടരലക്ഷം രോഗികളും 25 ശതമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും  നിലവിലുള്ളതിനാൽ സംസ്ഥാനം അതിതീവ്ര രോഗവ്യാപനത്തിന്റെ ഘട്ടത്തിലാണ്. ജനിതകവ്യതിയാനം വന്ന വൈറസ് വ്യക്തികളിൽ നിന്ന് വ്യക്തികളിലേക്ക് വായുമാർഗത്തിലൂടെയും പകരും എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഒരു രോഗിയിൽ നിന്ന് നൂറുകണക്കിന് പേരിലേക്ക് ഇത് പകരാൻ ഇടവരുത്തുന്നുണ്ട്. ഈ സാഹ്യചത്തില്‍ സംസ്ഥാനത്ത് രണ്ടാഴ്ച ലോക്ക്ഡൗൺ ഏർപ്പെടുത്തമെന്നാണ് കെജിഎംഒയുടെ നിർദേശം.

No stories found.
The Cue
www.thecue.in