സോളാർ തട്ടിപ്പ് കേസ്; സരിത എസ് നായർക്ക് ആറ് വർഷം കഠിന തടവും പിഴയും

സോളാർ തട്ടിപ്പ് കേസ്; സരിത എസ് നായർക്ക് ആറ് വർഷം കഠിന തടവും പിഴയും

സോളർ കേസിൽ രണ്ടാം പ്രതി സരിത എസ്. നായർക്ക് ആറ് വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു. സോളർ പാനൽ സ്ഥാപിക്കാനായി 42.70 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന കേസിലാണ് കോഴിക്കോട് മജിസ്ട്രേട്ട് കോടതി ശിക്ഷ വിധിച്ചത്. മൂന്നാം പ്രതി ബി. മണിമോനെ വിട്ടയച്ചു. ഒന്നാം പ്രതി ബിജു രാധാകൃഷ്ണൻ ക്വാറന്റീനിൽ ആയതിനാൽ പ്രത്യേക കേസായി പിന്നീട് പരിഗണിക്കും.

സോളാർ തട്ടിപ്പ് കേസ്; സരിത എസ് നായർക്ക് ആറ് വർഷം കഠിന തടവും പിഴയും
കാന്‍സറെന്ന് സരിത എസ് നായര്‍; ജാമ്യ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യം

സരിത കോടതിയിൽ ഹാജരാകാത്തതിനാൽ വിധി പറയുന്നതു പല തവണ മാറ്റിവച്ച കേസിലാണ് കോടതി നടപടി. തുടർച്ചയായി ഹാജരാകാത്തതിനാൽ കോടതിയുടെ അറസ്റ്റ് വാറന്റ് പ്രകാരം സരിതയെ കസബ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ റിമാൻഡിലാണ് സരിത.

വീട്ടിലും ഓഫിസിലും സോളർ പാനൽ സ്ഥാപിക്കുന്നതിനു പുറമേ കോഴിക്കോട്, കണ്ണൂർ, മലപ്പുറം, വയനാട് ജില്ലകളിൽ ടീം സോളർ കമ്പനിയുടെ ഫ്രാഞ്ചൈസി, വിൻഡ്മിൽ പദ്ധതിയിൽ പങ്കാളിത്തം എന്നിവ വാഗ്ദാനം ചെയ്ത് പണം  തട്ടിയെടുത്തെന്നാണു പരാതി. കേസിൽ 2018 ഒക്ടോബറിൽ വിചാരണ പൂർത്തിയായിരുന്നു.2019 ൽ ഏപ്രിൽ വരെ നാലു തവണ കേസ് വിധി പറയാൻ വച്ചെങ്കിലും സരിത ഹാജരായില്ല.

Related Stories

No stories found.
logo
The Cue
www.thecue.in