ആചാരങ്ങളോടെ തൃശൂർ പൂരം നടത്തണമെന്ന് രമേശ് ചെന്നിത്തല

ആചാരങ്ങളോടെ തൃശൂർ പൂരം നടത്തണമെന്ന് രമേശ് ചെന്നിത്തല

കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ തൃശൂർ പൂരം നടത്തിപ്പിനെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കവേ ആചാരങ്ങൾ പാലിച്ച് പൂരം നടത്തണമെന്ന് ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് തന്നെ പൂരം നടത്താനാകുമെന്ന് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

ആചാരങ്ങളോടെ തൃശൂർ പൂരം നടത്തണമെന്ന് രമേശ് ചെന്നിത്തല
കുംഭമേളയിലും റംസാന്‍ ആഘോഷങ്ങളിലും പങ്കെടുക്കുന്നവർ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നില്ല; ഗുരുതരമായ സാഹചര്യമാണെന്ന് അമിത് ഷാ

യുദ്ധകാല അടിസ്ഥാനത്തില്‍ കൊവിഡ് പ്രതിരോധം മുന്നോട്ട് കൊണ്ടുപോകാന്‍ പഞ്ചായത്ത് തലം മുതല്‍ ബോധവല്‍ക്കരണം നടത്തണം. പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ ഫണ്ട് അനുവദിക്കണം. ആരോഗ്യ പ്രവര്‍ത്തകരുടെ ഇന്‍ഷൂറന്‍സ് കാലാവധി നീട്ടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ആചാരങ്ങളോടെ തൃശൂർ പൂരം നടത്തണമെന്ന് രമേശ് ചെന്നിത്തല
കോവിഡ് വേവ് അല്ല സുനാമിയാണ് സംഭവിക്കുന്നത്; ലോക്ക് ഡൗൺ സാധ്യതകളെക്കുറിച്ച് ഡോ പദ്മനാഭ ഷേണായ്

യുഡിഎഫ് പ്രവര്‍ത്തകരെ കൊവിഡ് രോഗികള്‍ക്ക് സഹായം നല്‍കാന്‍ രംഗത്തിറക്കണമെന്നും അദ്ദേഹം പറഞ്ഞു .കാസര്‍ഗോഡ് കളക്ടറുടെ പുതിയ നിര്‍ദ്ദേശത്തോട് പ്രതികരിച്ച പ്രതിപക്ഷ നേതാവ് കളക്ടര്‍മാര്‍ ഇഷ്ടാനുസരണം ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നത് നിര്‍ത്തണമെന്ന് പറഞ്ഞു. അതേസമയം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേരാനിരിക്കുന്ന യോഗത്തില്‍ കാണികളെ ഒഴിവാക്കി തൃശൂര്‍ പൂരം നടത്താന്‍ തീരുമാനം ഉണ്ടായേക്കും. ചുരുക്കം ചില സംഘാടകരെയും ആനക്കാരേയും മേളക്കാരെയും ഉള്‍പ്പെടുത്തികൊണ്ട് പൂരം നടത്താമെന്ന് ഇന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ദേവസ്വങ്ങള്‍ അറിയിക്കും. മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദ്ദേശത്തിനനുസരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തയ്യാറാണ് എന്ന നിലപാടിലാണ് നിലവില്‍ ദേവസ്വങ്ങള്‍ എത്തിയിരിക്കുന്നത്. ദൃശ്യ, നവ മാധ്യമങ്ങളുടെ സഹായത്തോടെ ദേശക്കാര്‍ക്ക് തല്‍സമയം പൂരം കാണാന്‍ അവസരം ഒരുക്കും. സര്‍ക്കാര്‍ പ്രതിനിധികളുമായുള്ള ചര്‍ച്ചയിലാണ് ഇത്തരത്തിലൊരു അഭിപ്രായത്തിലേക്ക് ദേവസ്വങ്ങള്‍ മുന്നോട്ടുവെച്ചത്.

No stories found.
The Cue
www.thecue.in