മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി മുരളീധരന്‍; 'കൊവിഡിയറ്റ്' എന്ന് വിളിച്ച് പരിഹാസം

മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി മുരളീധരന്‍; 'കൊവിഡിയറ്റ്' എന്ന് വിളിച്ച് പരിഹാസം

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചില്ലെന്ന വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ പരിഹാസം. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു 'കോവിഡിയറ്റ്' ആണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. തുടര്‍ച്ചയായി കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്ന മുഖ്യമന്ത്രിയെ വിവരിക്കാന്‍ മറ്റൊരു വാക്കില്ലെന്നും വി.മുരളീധരന്‍ ട്വിറ്ററില്‍ കുറിച്ചു.

ദില്ലിയിൽ നേരത്തെ നടത്തിയ വാര്‍ത്താസമ്മേളനത്തിലും അദ്ദേഹം മുഖ്യമന്ത്രിക്കെതിരേ രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. കാരണവര്‍ക്ക് എവിടെയും ആകാമോ എന്നായിരുന്നു മുഖ്യമന്ത്രിയോട് അദ്ദേഹത്തിന്റെ ചോദ്യം. മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ പോലും മര്യാദ കാണിച്ചില്ലെന്നും വി. മുരളീധരന്‍ കുറ്റപ്പെടുത്തിയിരുന്നു.

അതെ സമയം മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. ചിലർ അനാവശ്യമായി വിവാദങ്ങള്‍ ഉണ്ടാക്കുകയാണെന്നും കോവിഡ് നെഗറ്റീവായി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം മുഖ്യമന്ത്രി വീട്ടിൽ തുടരുകയായിരുന്നുവെന്നും പൊതുപരിപാടികളിൽ പങ്കെടുക്കാനല്ല മുഖ്യമന്ത്രി പോയതെന്നും കെ കെ ശൈലജ പറഞ്ഞു.

No stories found.
The Cue
www.thecue.in