പൂരം കാണണോ? കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധം; കുട്ടികൾക്ക് പ്രവേശനമില്ല

പൂരം കാണണോ? കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധം; കുട്ടികൾക്ക് പ്രവേശനമില്ല

തൃശൂർ പൂരത്തിൽ പങ്കെടുക്കാൻ കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധം. ചീഫ് സെക്രട്ടറി തലത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കൊവിഡ്-19 പരിശോധനക്ക് ശേഷമായിരിക്കും പൂരത്തിനായി ആളുകളെ പ്രവേശിപ്പിക്കുന്നത്.

45 വയസ്സിന് മുകളിൽ പ്രായമുള്ളവർ വാക്സീൻ എടുത്തതിന്റെ സർട്ടിഫിക്കറ്റും 45 വയസ്സിൽ താഴെ പ്രായമുള്ളവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും കരുതണം. വിവിധ സ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തും. സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ പൂരപ്പറമ്പിലേക്ക് പ്രവേശിപ്പിക്കൂ. കുട്ടികൾക്ക് പ്രവേശനമില്ല. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം.

പൂരം നടത്തിപ്പില്‍ ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കൊവിഡ് നിയന്ത്രണാതീതമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് തൃശൂര്‍ പൂരം നടത്തുന്നത് വലിയ വിപത്തിലേക്ക് നയിക്കുമെന്നായിരുന്നു തൃശൂര്‍ ഡിഎംഒ റിപ്പോർട്ടിൽ സൂചിപ്പിച്ചത്. കഴിഞ്ഞ ഒന്നരവര്‍ഷമായി ആരോഗ്യവകുപ്പ് നടത്തിയ എല്ലാ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളും പാഴായിപോകും. വിഷയത്തില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയെന്ന് വ്യക്തമാക്കിയ ഡിഎംഓ ഇനി എന്തു സംഭവിച്ചാലും ആരോഗ്യ വകുപ്പിന് ഉത്തരവാദിത്തമില്ലെന്നും അറിയിച്ചിരുന്നു,

Related Stories

No stories found.
logo
The Cue
www.thecue.in