മുങ്ങാൻ പോകുന്ന കപ്പലിലെ ക്യാപ്റ്റനാണ് പിണറായി വിജയൻ; യാത്രികരെ കൈവിടാത്ത ക്യാപ്റ്റനാണ് താനെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

മുങ്ങാൻ പോകുന്ന കപ്പലിലെ ക്യാപ്റ്റനാണ് പിണറായി വിജയൻ; യാത്രികരെ കൈവിടാത്ത ക്യാപ്റ്റനാണ് താനെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

മുങ്ങാന്‍ പോകുന്ന കപ്പലിലെ ക്യാപ്റ്റനാണ് പിണറായി വിജയനെന്ന് കെ പി സി പ്രസിഡന്റ മുല്ലപ്പള്ളി രാമചന്ദ്രൻ. യാത്രക്കാർ അദ്ദേഹത്തിന് പ്രശ്‌നമല്ലെന്നും കടലിലേയ്ക്ക് ആദ്യം ചാടി രക്ഷപ്പെടുന്നതാണ് പിണറായി വിജയൻ എന്ന ക്യാപ്റ്റന്റെ ചരിത്രമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ മനോരമ ന്യൂസിനോട് പറഞ്ഞു.

ക്യാപ്റ്റനായി താനുള്ളപ്പോൾ കോൺഗ്രസ്സിൽ ഒരിക്കലും അസ്വാരസ്യങ്ങൾ ഉണ്ടാവില്ല. യാത്രികരെ കൈവിടുന്ന ക്യാപ്റ്റൻ അല്ലെന്നും അവരെ സുരക്ഷിതമായി എത്തിച്ചതിന് ശേഷമേ താനെന്ന ക്യാപ്റ്റൻ കപ്പൽ കൈവിടുകയുള്ളൂവെന്നും മുല്ലപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തിനായി കോണ്‍ഗ്രസില്‍ തർക്കമുണ്ടാകില്ല . മികച്ച ഭൂരിപക്ഷത്തിൽ യുഡിഎഫ് അധികാരത്തിലെത്തും. തിരഞ്ഞെടുപ്പിൽ യുഡിഎഫ് സെഞ്ച്വറി അടിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്നും മുല്ലപ്പള്ളി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

മുല്ലപ്പള്ളി പറഞ്ഞത്

എന്റെ ആത്മവിശ്വാസം ഓരോ ദിവസവും കൂടി വരുകയാണ്. മികച്ച ഭൂരിപക്ഷം ഈ തിരഞ്ഞെടുപ്പിൽ നേടുമെന്ന കാര്യത്തിൽ സംശയമില്ല. തിരഞ്ഞെടുപ്പിൽ ഉറപ്പായും സെഞ്ച്വറി അടിക്കും . മുങ്ങാൻ പോകുന്ന കപ്പലിലെ ക്യാപ്റ്റനാണ് പിണറായി വിജയൻ. അദ്ദേഹം ആദ്യം കടലിൽ ചാടി രക്ഷപ്പെടും. യാത്രക്കാർ അദ്ദേഹത്തിന് പ്രശ്നമല്ല. എല്ലാ കാലത്തും അദ്ദേഹത്തിന്റെ ചരിത്രം അങ്ങനെത്തന്നെയാണ്. പിന്നെ..കോൺഗ്രസ്സിൽ അങ്ങനെ വല്യ അടിയൊന്നും ഒരിക്കലും ഉണ്ടായിട്ടില്ല. ചെറിയ അസ്വാരസ്യങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ തീരെ ഉണ്ടാവില്ല..കാരണം ഞാനാണ് ക്യാപ്റ്റൻ. യാത്രികരെ കൈവിടുന്ന ക്യാപ്റ്റനല്ല ഞാൻ. യാത്രികരെ സുരക്ഷിതമായി എത്തിച്ചതിന് ശേഷമേ ഞാൻ കപ്പൽ കൈവിടുകയുള്ളു.

No stories found.
The Cue
www.thecue.in