ഐഎഎസ് എടുക്കേണ്ടത്  വാട്സാപ്പ് യൂണിവേഴ്‌സിറ്റിയിൽ നിന്നല്ല; എൻ പ്രശാന്തിനെ വിമർശിച്ച്  മുഖ്യമന്ത്രി പിണറായി വിജയൻ

ഐഎഎസ് എടുക്കേണ്ടത് വാട്സാപ്പ് യൂണിവേഴ്‌സിറ്റിയിൽ നിന്നല്ല; എൻ പ്രശാന്തിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കെഎസ്ഐഡിസി എംഡി എൻ പ്രശാന്തിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രശാന്തിനെ പേരെടുത്ത് പറയാതെയാണ് കൊച്ചിയിലെ പൊതുയോഗത്തിൽവെച്ച് മുഖ്യമന്ത്രി വിമർശിച്ചത്. വാട്സാപ്പ് യൂണിവേഴ്സിറ്റിയിൽ നിന്നല്ല ഐഎഎസുകാർ പഠിക്കേണ്ടതെന്നും ആളുകളെ പറ്റിക്കാനല്ല വാട്സാപ്പിൽ  മെസേജുകൾ അയക്കേണ്ടതെന്നും, വാട്സാപ്പിലൂടെ എല്ലാവർക്കും മെസേജ് അയച്ച് തെളിവുണ്ടാക്കാൻ ശ്രമിച്ചെന്നും മുഖ്യമന്ത്രി ആരോപിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകൾ

ഫയലുകളായിട്ടാണ് സർക്കാരിൽ കടലാസുകൾ നീങ്ങുന്നത്. ആ ഫയൽ ഒരാളുടെ അടുത്തേയ്ക്കും കെഎസ്ഐഡിസി അയച്ചിട്ടില്ല. ബന്ധപ്പെട്ട മന്ത്രിയോ സെക്രട്ടറിയോ ആരും ഒന്നു അറിയിഞ്ഞില്ല. വ്യക്തമായൊരു ഗൂഢലക്ഷ്യം ഇതിലുണ്ട്. അതിന്റെ ഭാഗമായാണ് ഭാഗമായി ഒരുപാട് വാട്സാപ്പ് മെസേജുകൾ അയച്ചത് . ആളുകളെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഈ മെസേജുകൾ. ഇങ്ങനെ മെസേജ് കിട്ടിയാൽ ചിലർ ഒക്കെ തിരിച്ചും മെസേജ് അയക്കും.

അതിനർത്ഥം മെസേജ് അംഗീകരിച്ചു എന്നല്ല മെസേജ് കണ്ടു എന്നു മാത്രമാണ്. ആ രീതിയിൽ ചില പ്രതികരണം മാത്രമാണ് ഇക്കാര്യത്തിൽ ഉണ്ടായത്. ഇയാൾ എല്ലാരേയും അറിയിച്ചു എന്നു തെളിവുണ്ടാക്കാൻ വേണ്ടി ഇത്തരം മെസേജുകൾ അയച്ചതാണെന്ന് അദ്ദേഹം തന്നെ പുറത്തു പറയുകയാണ്. എത്ര വലിയ ഗൂഢാലോചനയാണ് അരങ്ങേറിയതെന്ന് നോക്കൂ.

ഇങ്ങനെ സർക്കാരിനോട് അടുക്കാൻ പറ്റാതെ പിന്തള്ളപ്പെട്ട അവതാരങ്ങൾ ദല്ലാളിന്റെ സഹായത്തോടെ ഗൂഢാലോചന നടത്തി.  ഈ ഗൂഢാലോചനയുടെ ഭാഗമാണ് ആഴക്കടൽ മത്സ്യ ബന്ധന വിവാദം. നിലപാടുകൾ ആണ് പ്രധാനം താത്കാലിക ലാഭത്തിന് വേണ്ടി ഞഞ്ഞാ പിഞ്ഞാ പറയുക എൽ ഡി എഫ് നയമല്ല. കോട്ട് വാങ്ങിയിട്ട് കേരളത്തിൽ വ്യവസായം തുടങ്ങാൻ എന്ന പേരിൽ ചിലർ വിദേശത്ത് നിന്നും വരാറുണ്ട്. അത്തരത്തിൽ ഒരു കമ്പനി ആണ് ആഴക്കടൽ കരാറിനായി വന്നത്. ഈ ഗൂഢാലോചയിൽ പ്രതിപക്ഷ നേതാവിന്റെ ചില ആളുകൾ പങ്കെടുത്തു.  ഇപ്പോൾ ഉള്ളവരും മുൻപ് ഉണ്ടായിരുന്നവരും അതിലുണ്ട്.

ആഴക്കടലിൽ മത്സ്യബന്ധനം നടത്തുവാൻ വലിയ വിദേശ ട്രോളറുകൾക്ക് അനുമതി നൽകിയത് രാജ്യത്തെ കോൺഗ്രസ്‌ സർക്കാരാണെന്നും കോൺഗ്രസും ബിജെപിയും ഇത്തരം കാര്യങ്ങളിൽ ഒരേ നയമാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. സമ്പന്നരെ കൂടുതൽ സമ്പന്നരാക്കാനും ദരിദ്രരെ കൂടുതൽ ദരിദ്രരാക്കാനുമുള്ള നയമാണിത്. വിദേശ ട്രോളർ അനുവദിക്കില്ല എന്ന നയമാണ് എൽഡിഎഫ് സ്വീകരിച്ചത്. ഇനിയുള്ള സർക്കാരിന്റ് കാലത്ത് മത്സ്യ തൊഴിലാളികളെ പ്രത്യേക സേന വിഭാഗം ആയി അണി നിരത്തും. അതിനാവശ്യമായ പരിശീലനം അവർക്ക് നൽകും. പ്രത്യേക സന്ദർഭങ്ങളിൽ അവരെ രക്ഷ പ്രവർത്തനത്തിന് ഉപയോഗിക്കും എന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു

No stories found.
The Cue
www.thecue.in