മഞ്ചേശ്വരവും കോന്നിയും; രണ്ട് മണ്ഡലങ്ങളിലും വിജയിച്ചാൽ ഏത് ഉപേക്ഷിക്കും? സുരേന്ദ്രന്റെ മറുപടി

മഞ്ചേശ്വരവും കോന്നിയും; രണ്ട് മണ്ഡലങ്ങളിലും വിജയിച്ചാൽ ഏത് ഉപേക്ഷിക്കും? സുരേന്ദ്രന്റെ മറുപടി

രണ്ട് മണ്ഡലങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മത്സരിക്കുന്നത്. കാസർകോട്ടെ മഞ്ചേശ്വരത്തും പത്തനംതിട്ടയിലെ കോന്നിയിലുമാണ് സുരേന്ദ്രന്‍ മത്സരിക്കാനൊരുങ്ങുന്നത്.

മഞ്ചേശ്വരവും കോന്നിയും; രണ്ട് മണ്ഡലങ്ങളിലും വിജയിച്ചാൽ ഏത് ഉപേക്ഷിക്കും? സുരേന്ദ്രന്റെ മറുപടി
ബിജെപി സ്ഥാനാർത്ഥി പട്ടിക; മഞ്ചേശ്വരത്തും കോന്നിയിലും സുരേന്ദ്രൻ, നേമത്ത് കുമ്മനം, ഇ.ശ്രീധരൻ പാലക്കാട്ട്, സുരേഷ് ഗോപി തൃശൂർ

രണ്ട് മണ്ഡലങ്ങളിലും വിജയിച്ചാൽ ഏത് മണ്ഡലം ഉപേക്ഷിക്കുമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കെ സുരേന്ദ്രന്റെ മറുപടി ഇങ്ങനെ 'രണ്ട് മണ്ഡലങ്ങളിലെയും ജനങ്ങളെയും പ്രവര്‍ത്തകരെയും സംബന്ധിച്ച്, അവര്‍ക്ക് എന്നില്‍ വിശ്വാസമുണ്ടെന്നാണ് ഞാന്‍ വിചാരിക്കുന്നത്. അതുകൊണ്ട് മഞ്ചേശ്വരമായാലും കോന്നിയായാലും എനിക്ക് ഒരു പോലെ പ്രിയപ്പെട്ട മണ്ഡലങ്ങളാണ്.”

'കഴിഞ്ഞ തവണ 89 വോട്ടുകള്‍ക്ക് ഞാന്‍ പരാജയപ്പെട്ട മണ്ഡലമാണ് മഞ്ചേശ്വരം. കള്ളവോട്ടിലൂടെയും ചതിയിലൂടെയും സിപിഐഎം സഹായത്തോടെയാണ് യുഡിഎഫ് മണ്ഡലം പിടിച്ചെടുത്തത്. അതുകൊണ്ടു തന്നെ മണ്ഡലം തിരിച്ചുപിടിക്കേണ്ടത് വളരെ ആവശ്യമാണ്. കോന്നി എന്നെ സംബന്ധിച്ച് വളരെ വൈകാരിക ബന്ധമുള്ള മണ്ഡലമാണ്. പ്രത്യേകിച്ച് ശബരിമല വിഷയവുമായി ബന്ധപ്പെട്ട്. ഈ രണ്ടു മണ്ഡലങ്ങളിലും മത്സരിക്കാന്‍ പാര്‍ട്ടി പറഞ്ഞത് വര്‍ധിച്ച ആത്മവിശ്വാസമുള്ളത് കൊണ്ടാണ്. അല്ലാതെ ആത്മവിശ്വാസകുറവുള്ളത് കൊണ്ടല്ല. രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കുക എന്നത് രാജ്യത്തെ ആദ്യത്തെ സംഭവമല്ല. പ്രമുഖരായ പല നേതാക്കളും രണ്ടു മണ്ഡലങ്ങളില്‍ മത്സരിച്ചിട്ടുണ്ട്. അതിനെ തെറ്റായി കാണേണ്ട കാര്യമില്ല. ജനങ്ങളിലുള്ള വിശ്വാസമാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്.'സുരേന്ദ്രൻ പറഞ്ഞു.

115 സീറ്റുകളിലാണ് ബിജെപി ഇത്തവണ മത്സരിക്കുന്നത്. ഇ ശ്രീധരന്‍ പാലക്കാട് നിന്നും കുമ്മനം രാജശേഖരന്‍ നേമത്ത് നിന്നും മത്സരിക്കും. മെട്രോമാൻ ഇ.ശ്രീധരൻ പാലക്കാടും കുമ്മനം രാജേശേഖരൻ നേമത്തും മത്സരിക്കും.സുരേഷ് ഗോപി തൃശൂർ, പി.കെ.കൃഷ്ണദാസ് കാട്ടാക്കട, സി.കെ.പത്മനാഭൻ ധർമടം, നടൻ‍ കൃഷ്ണകുമാർ തിരുവനന്തപുരം, ജേക്കബ് തോമസ് ഇരിങ്ങാലക്കുട, അൽഫോൻസ് കണ്ണന്താനം കാഞ്ഞിരപ്പള്ളി, അബ്‌ദുൽ സലാം തിരൂർ, മണിക്കുട്ടൻ മാനന്തവാടി എന്നിങ്ങനെയാണ് സ്ഥാനാർഥിപ്പട്ടിക.

No stories found.
The Cue
www.thecue.in