ബ്ളൗസ് മുതുകില്‍ നിന്ന് താഴ്ത്തി ഇഞ്ചക്ഷനെടുക്കുമ്പോള്‍ സാരി മറയുമെന്ന് അറിയാത്തവരല്ല, ദുഷ്ടലാക്കുള്ള പ്രചരണമെന്ന് ശൈലജ ടീച്ചര്‍

ബ്ളൗസ് മുതുകില്‍ നിന്ന് താഴ്ത്തി ഇഞ്ചക്ഷനെടുക്കുമ്പോള്‍ സാരി മറയുമെന്ന് അറിയാത്തവരല്ല, ദുഷ്ടലാക്കുള്ള പ്രചരണമെന്ന് ശൈലജ ടീച്ചര്‍

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം ആരോഗ്യമന്ത്രി കെ.കെ.ശൈലജ പങ്കുവച്ച പ്രതീകാത്മക ചിത്രത്തിനെതിരെ വിമര്‍ശനവും അധിക്ഷേപവുമായി ചിലര്‍ രംഗത്ത് വന്നിരുന്നു. മഹാമാരിക്കെതിരായ പ്രതിരോധ പ്രവര്‍ത്തനത്തെ പോലും പരിഹസിക്കുന്നത് രാഷ്ട്രീയ ദുഷ്ടലാക്കാണെന്ന് കെ.കെ.ശൈലജയുടെ മറുപടി. അത്തരക്കാരോട് പ്രതികരിക്കേണ്ടതില്ലെന്ന് അറിയാമെന്നും ആരോഗ്യമന്ത്രി.

ബ്ളൗസ് മുതുകില്‍ നിന്ന് താഴ്ത്തി ഇഞ്ചക്ഷന്‍ എടുക്കുമ്പോള്‍ സാരി കൊണ്ട് മറയും എന്ന് അറിയായ്കയല്ല. കിട്ടിയത് ആയുധമാക്കാമോ എന്ന് നോക്കിയതാണ്. വാക്സിന്‍ എടുക്കാന്‍ ആര്‍ക്കെങ്കിലും മടിയുണ്ടെങ്കില്‍ അവരെ പ്രേരിപ്പിക്കുന്നതിനാണ് മന്ത്രിമാരും മറ്റും വാക്സിന്‍ എടുക്കുന്ന വാര്‍ത്ത കൊടുക്കുന്നതെന്നും കെ.കെ.ശൈലജ.

കെ.കെ.ശൈലജയുടെ പ്രതികരണം

ഞാന്‍ കോവിഡ് വാക്‌സിനേഷന്‍ എടുത്തതിനെ പരിഹസിച്ചുകൊണ്ട് ചിലര്‍ പോസ്റ്റ് ഇടുന്നതായി കണ്ടു. അത്തരക്കാരോട് പ്രതികരിക്കേണ്ടതില്ലെന്ന് അറിയാം. എങ്കിലും ഒരു മഹാമാരിക്കെതിരായ പ്രതിരോധപ്രവര്‍ത്തനത്തെ പോലും പരിഹസിക്കുന്ന രാഷ്ട്രീയ ദുഷ്ടലാക്ക് ജനങ്ങള്‍ തിരിച്ചറിയണം. ബ്‌ളൗസ് മുതുകില്‍ നിന്ന് താഴ്ത്തി ഇഞ്ചക്ഷന്‍ എടുക്കുമ്പോള്‍ സാരി കൊണ്ട് മറയും എന്ന് അറിയായ്കയല്ല. കിട്ടിയത് ആയുധമാക്കാമോ എന്ന് നോക്കിയതാണ്. വാക്‌സിന്‍ എടുക്കാന്‍ ആര്‍ക്കെങ്കിലും മടിയുണ്ടെങ്കില്‍ അവരെ പ്രേരിപ്പിക്കുന്നതിനാണ് മന്ത്രിമാരും മറ്റും വാക്‌സിന്‍ എടുക്കുന്ന വാര്‍ത്ത കൊടുക്കുന്നത്. ഏതു നല്ലകാര്യത്തെയും പരിഹസിക്കാന്‍ ചുമതലയെടുത്തവരോട് സഹതാപമേയുള്ളു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കോവിഡ്-19 വാക്സിനേഷന്‍ കേന്ദ്രത്തില്‍ നിന്നുമാണ് ശൈലജ കൊവിഡ് വാക്സിനേഷന്‍ സ്വീകരിച്ചത്. ആരോഗ്യമന്ത്രിക്കെതിരെ നടക്കുന്ന അധിക്ഷേപപ്രചരണം സ്ത്രീയെന്ന പരിഗണന പോലും നല്‍കാതെയാണെന്ന് സാമൂഹ്യസുരക്ഷാ മിഷന്‍ എസ്‌കിക്യുട്ടീവ് ഡയറക്ടര്‍ ഡോ.മുഹമ്മദ് അഷീല്‍ പറഞ്ഞിരുന്നു. 'വസ്ത്രം മാറിയതിനു ശേഷം വേണ്ടേ ടീച്ചര്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാന്‍. കാമറകള്‍ക്കു മുന്നില്‍ അവര്‍ വസ്ത്രം മാറണമായിരുന്നോ? ചിത്രത്തിന്റെ പേരില്‍ ആരോപണം ഉന്നയിക്കുന്നവര്‍ക്ക് ബുദ്ധിയില്ലേ എന്നാണ് ഞാന്‍ ആലോചിക്കുന്നത്. സ്ത്രീയെന്ന പരിഗണന നല്‍കണ്ടേ. അത് വാക്‌സിനേഷന്‍ എടുത്തതല്ല.

വസ്ത്രം മാറ്റിയിട്ട് വേണ്ടേ ടീച്ചര്‍ക്ക് വാക്‌സിനേഷന്‍ എടുക്കാന്‍. ക്യാമറകള്‍ക്ക് മുന്നില്‍ വസ്ത്രം മാറ്റണമായിരുന്നോ? മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളിയും ഇ ചന്ദ്രശേഖരനും കുത്തിവെയ്പ് എടുക്കുന്നതിന്റെ വീഡിയോ ഉണ്ടല്ലോ. ശൈലജ ടീച്ചര്‍ക്ക് അതുപോലെ ചെയ്യാന്‍ പറ്റുമോ? അത് പ്രായോഗികമാണോ. മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടത് പ്രകാരം ഒരു വാര്‍ത്താ ചിത്രത്തിന് വേണ്ടി പോസ് ചെയ്തത് തന്നെയാണ്. അതില്‍ സംശയമില്ല. അതിന് ശേഷം വസ്ത്രം മാറ്റി ടീച്ചര്‍ കുത്തിവെയ്പ് എടുത്തു.

Related Stories

No stories found.
logo
The Cue
www.thecue.in