പിണറായി വിജയന്‍, താങ്കളുടെ സൗജന്യത്തിനായി ഇനി കാത്തിരിക്കുന്നില്ല; മുഖ്യമന്ത്രിക്ക് എസ്.ജയചന്ദ്രന്‍ നായരുടെ കത്ത്


പിണറായി വിജയന്‍, താങ്കളുടെ സൗജന്യത്തിനായി ഇനി കാത്തിരിക്കുന്നില്ല; മുഖ്യമന്ത്രിക്ക് എസ്.ജയചന്ദ്രന്‍ നായരുടെ കത്ത്

പത്രപ്രവര്‍ത്തക ക്ഷേമനിധി പെന്‍ഷന്‍ നിഷേധിക്കപ്പെടുന്നതില്‍ പ്രതിഷേധമറിയിച്ച് മുഖ്യമന്ത്രിക്ക് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എസ്. ജയചന്ദ്രന്‍ നായരുടെ കത്ത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോള്‍ പത്രപ്രവര്‍ത്തക പെന്‍ഷന്‍ അനുവദിക്കുമെന്ന് പ്രതീക്ഷിച്ചതായും എന്നാല്‍ ഒന്നും സംഭവിച്ചില്ലെന്നും സമകാലിക മലയാളം വാരിക മുന്‍ പത്രാധിപര്‍ കൂടിയായ എസ് ജയചന്ദ്രന്‍ നായര്‍.

മുഖ്യമന്ത്രിക്ക് അയച്ച തുറന്ന കത്തില്‍ പറയുന്നു. ഇനി സൗജന്യത്തിനായി കാത്തിരിക്കുന്നില്ലെന്ന് ജയചന്ദ്രന്‍ നായര്‍. മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടി തന്റെ അപേക്ഷ ചവറ്റുകുട്ടയില്‍ കളഞ്ഞതായി അറിഞ്ഞെന്നും ജയചന്ദ്രന്‍ നായര്‍.

എസ്.ജയചന്ദ്രന്‍ നായരുടെ കത്തിന്റെ പൂര്‍ണരൂപം

മുഖ്യമന്ത്രിക്ക് ഒരു കത്ത്

ശ്രീ. പിണറായി വിജയന്‍

മുഖ്യമന്ത്രി, കേരളം

സെക്രട്ടേറിയറ്റ്, തിരുവനന്തപുരം

ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്,

ബാലറ്റിലൂടെ കമ്യൂണിസം നടപ്പാക്കാന്‍ ഇ.എം.എസ്സും പാര്‍ട്ടിയും കഠിനമായി ശ്രമിക്കുന്ന കാലത്താണ്, അന്‍പത്തിയേഴില്‍ എന്റെ പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ചത്. 2012ല്‍ അതവസാനിപ്പിക്കുമ്പോള്‍ അന്‍പതില്‍പരം കൊല്ലങ്ങള്‍ പിന്നിട്ടിരുന്നുവെങ്കിലും സമ്പാദ്യം വട്ടപ്പൂജ്യമായിരുന്നു. ആ സാഹചര്യത്തിലാണ്, പത്രപ്രവര്‍ത്തക ക്ഷേമനിധി പെന്‍ഷന്‍ എനിക്കൊരു സഹായമാകുമെന്ന് പ്രതീക്ഷിച്ചത്. അതും കാത്ത്, ഏതാണ്ട് എട്ടു കൊല്ലം പിന്നിട്ടു. ഇടയ്ക്കുവെച്ച്, മുഖ്യമന്ത്രിയായിരുന്ന ശ്രീ. ഉമ്മന്‍ ചാണ്ടി എന്റെ അപേക്ഷ ചവറ്റുകുട്ടയില്‍ കളഞ്ഞതായി അറിഞ്ഞു. അപ്പോഴും എനിക്ക് പ്രതീക്ഷ നഷ്ടമായില്ല. ശ്രീ. പിണറായി മുഖ്യമന്ത്രിയാകുന്നതോടെ പെന്‍ഷന്‍ അനുവദിക്കുമെന്ന് ആത്മാര്‍ത്ഥമായി ഞാന്‍ വിശ്വസിച്ചു. ഒന്നും സംഭവിച്ചില്ല. താങ്കളുടെ സൗജന്യത്തിനായി, മതി ഇനി കാത്തിരിക്കുന്നില്ല.

സഖാവേ, ലാല്‍സലാം.

വിധേയന്‍

എസ്. ജയചന്ദ്രന്‍ നായര്‍, ബാംഗ്ലൂര്‍.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Summary

Veteran journo S Jayachandran Nair open letter to CM Pinarayi Vijayan

Related Stories

The Cue
www.thecue.in