ഷാനവാസ് നരണിപ്പുഴയെ ആംബുലന്‍സില്‍ കൊച്ചിയിലേക്ക് കൊണ്ടുവരുന്നു, ഗതാഗത ക്രമീകരണത്തിന് സഹകരണം ആവശ്യപ്പെട്ട് സുഹൃത്തുക്കള്‍

ഷാനവാസ് നരണിപ്പുഴയെ ആംബുലന്‍സില്‍ കൊച്ചിയിലേക്ക് കൊണ്ടുവരുന്നു, ഗതാഗത ക്രമീകരണത്തിന് സഹകരണം ആവശ്യപ്പെട്ട് സുഹൃത്തുക്കള്‍

കോയമ്പത്തൂര്‍ കെ.ജി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന സംവിധായകന്‍ ഷാനവാസ് നരണിപ്പുഴയെ കൊച്ചിയിലേക്ക് മാറ്റുന്നു. ഷാനവാസുമായി ആംബുലന്‍സ് കോയമ്പത്തൂര്‍-പാലക്കാട്-മണ്ണുത്തി- ചാലക്കുടി വഴി കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് വരികയാണ്(ഡിസംബര്‍ 23ന് വൈകിട്ട് 07 മണിക്ക് ഈ വാര്‍ത്ത പ്രസിദ്ധീകരിക്കുമ്പോള്‍).

കെ എല്‍ 09 എ.കെ 3990 എന്ന നമ്പരിലുള്ള ഐസിയു ആംബുലന്‍സിലാണ് ഷാനവാസിനെ കൊച്ചിയിലെത്തിക്കുന്നത്. കോയമ്പത്തൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള ട്രാഫിക് ക്രമീകരണത്തിന് പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് ഷാനവാസിന്റെ സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടു.

അട്ടപ്പാടിയില്‍ പുതിയ സിനിമയുടെ തിരക്കഥാ രചനയിലായിരുന്ന ഷാനവാസിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് പാലക്കാട്ടെ ആശുപത്രിയിലെത്തിച്ചത്. പിന്നീട് കോയമ്പത്തൂര്‍ കെ.ജി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കരി, സൂഫിയും സുജാതയും എന്നീ സിനിമകളുടെ സംവിധായകനാണ് ഷാനവാസ് നരണിപ്പുഴ.

Summary

Shanavas Naranipuzha

Related Stories

The Cue
www.thecue.in