ഷാനവാസ് നരണിപ്പുഴ അന്തരിച്ചു

ഷാനവാസ് നരണിപ്പുഴ അന്തരിച്ചു

കരി, സൂഫിയും സുജാതയും എന്നീ സിനിമകളൊരുക്കിയ യുവസംവിധായകന്‍ ഷാനവാസ് നരണിപ്പുഴ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂരിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന ഷാനവാസിനെ ഇന്ന് വൈകിട്ടോടെ കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലെത്തിച്ചിരുന്നു. രാത്രി10.20ഓടെയാണ് (ഡിസംബര്‍ 23) അന്ത്യം. പൊന്നാനി നരണിപ്പുഴയാണ് ഷാനവാസിന്റെ വീട്.

അട്ടപ്പാടിയില്‍ പുതിയ സിനിമയുടെ പണിപ്പുരയിലായിരുന്നു ഷാനവാസ്. തിങ്കളാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ കെജി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികില്‍സ നല്‍കാനായി ഇന്ന് കൊച്ചിയിലേക്ക് എത്തിക്കുകയായിരുന്നു. ഡിസംബര്‍ 18ന് തിങ്കളാഴ്ച ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സില്‍ വച്ച് രക്തസ്രാവം ഉണ്ടായിരുന്നു.

2015ല്‍ പുറത്തുവന്ന ഷാനവാസിന്റെ കരി എന്ന സിനിമ മലയാളത്തിലെ നവനിര സിനിമകളില്‍ ഏറ്റവും ശ്രദ്ധേയ പരീക്ഷണങ്ങളിലൊന്നായിരുന്നു. ആമസോണ്‍ പ്രൈമിലൂടെ പ്രിമിയര്‍ ചെയ്ത ആദ്യമലയാള സിനിമ സൂഫിയും സുജാതയുമാണ് ഷാനവാസിന്റെ രണ്ടാമത്തെ സിനിമ. സംവിധായകന്‍, തിരക്കഥാകൃത്ത് എന്നതിന് പുറമെ എഡിറ്റര്‍ കൂടിയാണ്.

Summary

Kari, Sufiyum Sujatayum director Naranipuzha Shanavas passes away

Related Stories

The Cue
www.thecue.in