പാലാരിവട്ടം പാലം പൊളിച്ച് പണിയാം, സുപ്രീം കോടതി അനുമതി

പാലാരിവട്ടം പാലം പൊളിച്ച് പണിയാം, സുപ്രീം കോടതി അനുമതി

എറണാകുളത്തെ പാലാരിവട്ടം പാലം പൊളിച്ചു പണിയുന്നതിന് സംസ്ഥാന സര്‍ക്കാറിന് സുപ്രീം കോടതി അനുമതി നല്‍തി. പാലം പൊളിക്കുന്നതിന് മുമ്പ് ഭാരപരിശോധന നടത്തണം എന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയിട്ടുണ്ട്. ഈ വിധിയെയും സുപ്രീംകോടതി വിമര്‍ശിച്ചു. ഭാരപരിശോധന നടത്തണമെന്ന ആവശ്യമായിരുന്നു കരാറുകാര്‍ ഉന്നയിച്ചിരുന്നത്. ആ വിധിയെ ചോദ്യം ചെയ്താണ് സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ആര്‍.എസ് നരിമാന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹൈക്കോടതി വിധി റദ്ദാക്കിയത്.

ജനങ്ങളുടെ സുരക്ഷ പരിഗണിച്ച് പാലാരിവട്ടം പാലം പണിയുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് തുടര്‍ നടപടികള്‍ സ്വീകരിക്കാമെന്ന് ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്റെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് വ്യക്തമാക്കി. സ്ട്രക്ച്ചറല്‍ എന്‍ജിനീയര്‍മാര്‍ ഉള്‍പ്പടെ ഉള്ള വിദഗ്ദ്ധര്‍ ആണ് മേല്‍പാലം അപകടാവസ്ഥയില്‍ ആണെന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയതെന്നും കോടതി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാലം പൊളിക്കാന്‍ തീരുമാനിച്ചതില്‍ തെറ്റില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

പാലാരിവട്ടം പാലം പൊളിച്ച് പണിയാം, സുപ്രീം കോടതി അനുമതി
പാലാരിവട്ടം അഴിമതി: ‘ചന്ദ്രിക’ ആസ്ഥാനത്ത് റെയ്ഡ്, കേന്ദ്ര എന്‍ഫോഴ്‌സ്‌മെന്റും കേസെടുക്കും

ഐഐടി ചെന്നൈ, ഇ ശ്രീധരന്‍ എന്നിവര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പാലം പുതുക്കി പണിതാല്‍ നൂറ് വര്‍ഷത്തെ ആയുസ് ഉറപ്പ് നല്‍കുന്നുണ്ട്. ഇതും അറ്റോണി ജനറല്‍ കെകെ വേണുഗോപാല്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇ. ശ്രീധരന്‍ നടത്തിയ ചില അഭിപ്രായപ്രകടനങ്ങളെ തുടര്‍ന്ന് ആണ് സംസ്ഥാന സര്‍ക്കാര്‍ പാലം പൊളിക്കാന്‍ ഉള്ള നടപടികളിലേക്ക് കടന്നത് എന്ന് പാലം നിര്‍മ്മാതാക്കള്‍ ആയ ആര്‍ ഡി എസ് പ്രോജെക്സ്റ്റിന് വേണ്ടി ഹാജര്‍ ആയ അഭിഷേക് മനു സിംഗ്വി ആരോപിച്ചതായി സുപ്രീം കോടതി. നേരത്തെ ഭാരപരിശോധന വേണമെന്ന കിറ്റ്കോ വാദം ആര്‍ഡിഎസ് കമ്പനിയെ സഹായിക്കാനെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ആരോപിച്ചിരുന്നു. കിറ്റ്കോയുടെ ശ്രമം ക്രിമിനല്‍ കേസ് അന്വേഷണം തടസപ്പെടുത്താനാണെന്നും സിവില്‍, ക്രിമിനല്‍ കുറ്റങ്ങള്‍ ഒഴിവാക്കാന്‍ കിറ്റ്കോയും കരാര്‍ കമ്പനിയും ഒത്തുകളിക്കുന്നുവെന്നും സര്‍ക്കാര്‍ ആരോപിക്കുന്നു.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പാലാരിവട്ടം പാലം പൊളിച്ച് പണിയാം, സുപ്രീം കോടതി അനുമതി
‘പുതിയ പാലാരിവട്ടം പാലത്തിന് നൂറ് വര്‍ഷം ഗ്യാരന്റി’; ഇ ശ്രീധരന്റെ വാക്കെന്ന് മന്ത്രി ജി സുധാകരന്‍

Related Stories

No stories found.
logo
The Cue
www.thecue.in