ശശി തരൂരിനൊപ്പമെന്ന് വ്യക്തമാക്കി ശബരിനാഥന്‍, ദേശീയതയുടെ നിര്‍വചനം യുവാക്കള്‍ മനസിലാക്കിയത് തരൂരിലൂടെ

ശശി തരൂരിനൊപ്പമെന്ന് വ്യക്തമാക്കി ശബരിനാഥന്‍, ദേശീയതയുടെ നിര്‍വചനം യുവാക്കള്‍ മനസിലാക്കിയത് തരൂരിലൂടെ

ദേശീയ നേതൃത്വത്തെ വിമര്‍ശിച്ചതിനും, തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനത്തെ പിന്തുണച്ചതിനും പിന്നാലെ പാര്‍ട്ടിക്കകത്ത് പ്രതിരോധത്തിലായ ശശി തരൂരിനെ പിന്തുണച്ച് ശബരിനാഥന്‍ എം.എല്‍എ. എയര്‍പോര്‍ട്ട് വിഷയത്തിലും മറ്റും അദ്ദേഹത്തിന് വ്യത്യസ്ത കാഴ്ചപ്പാടുകള്‍ ഉണ്ടാകാം, ങജ എന്ന നിലയില്‍ അത് പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്തുകൊണ്ട് നിലപാട് രൂപീകരിക്കാന്‍ മുന്‍കൈ എടുക്കണം. പ്രതിപക്ഷ പാര്‍ട്ടികള്‍ അദ്ദേഹത്തിനെതിരെ നിരന്തരം അപവാദ പ്രചരണങ്ങള്‍ നടത്തുമ്പോള്‍, അദ്ദേഹത്തിന് വേണ്ടി സംസാരിക്കുവാനാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്ന് ശബരിനാഥന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

ഡോക്ടർ ശശിതരൂരിന് ഇന്ത്യയുടെ പൊതു സമൂഹത്തിലുള്ള മതിപ്പ് എന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് കൊണ്ട് ജനങ്ങളെ ധരിപ്പിക്കേണ്ട ആവശ്യമില്ല.

രാജ്യത്തെ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങൾ- പൗരത്വ ഭേദഗതി നിയമം, ദേശീയ വിദ്യാഭ്യാസ നയം, മതേതരത്വ കാഴ്ചപ്പാടുകൾ, നെഹ്‌റുവിയൻ ആശയങ്ങൾ, ഭാവി ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ,യുവാക്കളുടെ സ്പന്ദങ്ങൾ.ദേശീയതയുടെ ശരിയായ നിർവചനം ,ഇതെല്ലാം പൊതുസമൂഹത്തിന്, പ്രത്യേകിച്ചു യുവാക്കൾക്ക് ഏറ്റവും വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത് ഡോക്ടർ ശശി തരൂരിലൂടെയാണ്.

അദ്ദേഹം ഒരു വിശ്വപൗരൻ ആയതുകൊണ്ടാണ് കോവിഡ് കാലത്ത് കേന്ദ്രസർക്കാർ MP ഫണ്ടുകൾ നിർത്തലാക്കിയപ്പോൾ ബന്ധങ്ങൾ ഉപയോഗിച്ചുകൊണ്ട് തിരുവനന്തപുരത്തിനു വേണ്ടി മാതൃകയായ പല കോവിഡ് പ്രവർത്തനങ്ങളും നടത്തുവാൻ കഴിഞ്ഞിട്ടുള്ളത്. ഈ പ്രവർത്തനങ്ങൾ കാരണമാണ് തിരുവനന്തപുരത്തുക്കാർ മഹാ ഭൂരിപക്ഷം നൽകി അദ്ദേഹത്തെ മൂന്നാം തവണയും ലോക്സഭയിലേക്ക് അയച്ചത്. ഇന്ത്യൻ ജനാധിപത്യത്തിന്റെ ബഹുസ്വരതയ്ക്കും കോൺഗ്രസ് പാർട്ടിയുടെ വിശാല കാഴ്ചപ്പാടിനും എന്നും ഒരു മുതൽക്കൂട്ടാണ് ഡോ:തരൂർ.അതിൽ ഒരു തിരുവനന്തപുരത്തുകാരനായ എനിക്ക് യാതൊരു സംശയമില്ല.

എയർപോർട്ട് വിഷയത്തിലും മറ്റും അദ്ദേഹത്തിന് വ്യത്യസ്ത കാഴ്ചപ്പാടുകൾ ഉണ്ടാകാം, MP എന്ന നിലയിൽ അത് പാർട്ടിയുമായി ചർച്ച ചെയ്തുകൊണ്ട് നിലപാട് രൂപീകരിക്കാൻ മുൻകൈ എടുക്കണം. പ്രതിപക്ഷ പാർട്ടികൾ അദ്ദേഹത്തിനെതിരെ നിരന്തരം അപവാദ പ്രചരണങ്ങൾ നടത്തുമ്പോൾ, അദ്ദേഹത്തിന് വേണ്ടി സംസാരിക്കുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്.

ശശി തരൂരിനൊപ്പമെന്ന് വ്യക്തമാക്കി ശബരിനാഥന്‍, ദേശീയതയുടെ നിര്‍വചനം യുവാക്കള്‍ മനസിലാക്കിയത് തരൂരിലൂടെ
ശശി തരൂരിനെതിരെ പടയൊരുക്കം, ഗസ്റ്റ് ആര്‍ടിസ്റ്റാണെന്ന് കൊടിക്കുന്നില്‍ സുരേഷ്; പാര്‍ട്ടിയുടെ അതിര്‍വരമ്പുകള്‍ അറിയില്ല

ഗസ്റ്റ് ആര്‍ടിസ്റ്റാണ്. പാര്‍ട്ടിയുടെ അതിര്‍വരമ്പുകള്‍ തരൂരിനറിയില്ല

കെ മുരളീധരന് പിന്നാലെ ശശി തരൂര്‍ എംപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കൊടിക്കുന്നില്‍ സുരേഷ് എംപി. ശശി. തരൂര്‍ ഗസ്റ്റ് ആര്‍ടിസ്റ്റാണ്. പാര്‍ട്ടിയുടെ അതിര്‍വരമ്പുകള്‍ തരൂരിനറിയില്ല. തരൂര്‍ രാഷ്ട്രീയക്കാരനല്ലെന്നും കൊടിക്കുന്നില്‍ സുരേഷ്. കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് കത്തെഴുതിയ നേതാക്കളെ ഒതുക്കാന്‍ സോണിയാ ഗാന്ധി ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് കൊടിക്കുന്നില്‍ സുരേഷിന്റെ പ്രതികരണം.

നേരത്തെ തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറിയതിനെ പിന്തുണച്ച ശശി തരൂരിനെ വിമര്‍ശിച്ച് സംസ്ഥാന നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ മുരളീധരന്‍ എന്നിവര്‍ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ദേശീയ നേതൃത്വത്തെ തരൂര്‍ ചോദ്യം ചെയ്ത സാഹചര്യം കൂടി മുതലെടുത്ത് കൊടിക്കുന്നിലിന്റെ ആക്രമണം.

നേതൃത്വത്തെ വിമര്‍ശിച്ച് കത്തയച്ച കോണ്‍ഗ്രസിന്റെ രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിനെയും ഉപനേതാവ് ആനന്ദ് ശര്‍മ്മയെയും ഒതുക്കുന്നതിന്റെ ഭാഗമായി രാജ്യസഭാ ചീഫ് വിപ്പ് പദവിയില്‍ ജയ്‌റാം രമേഷിനെയും രാഷ്ട്രീയ ഉപദേശകരായി അഹമ്മദ് പട്ടേലിനെയും കെസി വേണുഗോപാലിനെയും നിയമിച്ചിരുന്നു.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in