കൊവിഡിന്റെ പേരില്‍ പോലീസ് കോള്‍ ഡിറ്റെയില്‍സ് എടുക്കുന്നത് മനുഷ്യാവകാശലംഘനമെന്ന് രമേശ് ചെന്നിത്തല

കൊവിഡിന്റെ പേരില്‍ പോലീസ് കോള്‍ ഡിറ്റെയില്‍സ് എടുക്കുന്നത് മനുഷ്യാവകാശലംഘനമെന്ന് രമേശ് ചെന്നിത്തല

കോവിഡ് പ്രതിരോധത്തിന്റെ പേരില്‍ ജനങ്ങളുടെ ഫോണ്‍ കോള്‍ ഡീറ്റെയില്‍സ് (CDR) പോലീസ് എടുക്കുന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രോഗം ഒരു കുറ്റകൃത്യമല്ല, രോഗി ക്രിമിനലുമല്ല. ഗുരുതരമായ മനുഷ്യാവകാശലംഘനമാണ് കേരള പോലീസ് ചെയ്യുന്നതെന്നും വാര്‍ത്താ സമ്മേളനത്തില്‍ ചെന്നിത്തല. പുട്ടസ്വാമി കേസില്‍, Right to Privacy എന്നാല്‍ Right to Life എന്ന Article 21ന്റെ പരിധിയില്‍ വരും എന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഭരണഘടനയുടെ Article 21ന്റെ ലംഘനമാണ് ഇപ്പോള്‍ ഇവിടെ നടന്നിട്ടുള്ളത്. പോലീസിന്റെ ബലത്തില്‍ നടത്തിയ ഈ സ്വകാര്യതാ ലംഘനത്തിന് കാരണക്കാരായവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം.

പോലീസിന്റെ നിയമവിരുദ്ധമായ ആവശ്യങ്ങള്‍ അംഗീകരിച്ചു നല്‍കേണ്ട ചുമതല ടെലികോം കമ്പനികള്‍ക്കും ഇല്ല. ടെലിഗ്രാഫ് ആക്ടിന്റെ ലംഘനം സെക്ഷന്‍ 26 പ്രകാരം മൂന്ന് വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണെന്ന് ബന്ധപ്പെട്ടവര്‍ മനസ്സിലാക്കണം. മുഖ്യമന്ത്രിയും DGPയും നേതൃത്വം നല്‍കുന്ന ഭരണഘടനാ ലംഘനവും നിയമലംഘനവും നിയമപരമായി ചോദ്യം ചെയ്യും. ഭരണം മാറുമെന്നും കുറ്റക്കാര്‍ രക്ഷപ്പെടില്ലെന്നും ഓര്‍മ്മിപ്പിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

കൊവിഡിന്റെ പേരില്‍ പോലീസ് കോള്‍ ഡിറ്റെയില്‍സ് എടുക്കുന്നത് മനുഷ്യാവകാശലംഘനമെന്ന് രമേശ് ചെന്നിത്തല
'ഖുറാന്‍ കട്ട് കടത്തേണ്ടതില്ല'; ഇന്നത്തെ ഇന്ത്യയില്‍ സുഖകരമല്ലാത്ത ചര്‍ച്ചയ്ക്ക് ജലീല്‍ വഴിയൊരുക്കിയെന്ന് അബ്ദുറഹ്മാന്‍ രണ്ടത്താണി
കൊവിഡിന്റെ പേരില്‍ പോലീസ് കോള്‍ ഡിറ്റെയില്‍സ് എടുക്കുന്നത് മനുഷ്യാവകാശലംഘനമെന്ന് രമേശ് ചെന്നിത്തല
മാധ്യമങ്ങള്‍ മാറിയില്ല, സെന്‍സേഷണലിസം തുടരുന്നു, നേരിട്ട കഷ്ടനഷ്ടങ്ങള്‍ക്ക് വിലയിടാനാകില്ലെന്നും നമ്പി നാരായണന്‍

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ രോഗികളുടെ ഫോണ്‍ രേഖകള്‍ ആവശ്യപ്പെട്ട് ടെലകോം ദാതാക്കള്‍ക്ക് പൊലീസ് കത്ത് നല്‍കിയെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. രോഗം സ്ഥിരീകരിച്ചതിന് മുമ്പുള്ള പത്തുദിവസത്തെ വിവരങ്ങള്‍ നല്‍കണം, ആരെയെല്ലാം വിളിച്ചുവെന്നും അവരുടെ ടവര്‍ ലൊക്കോഷനും കൈമാറണമെന്നും പൊലീസ് ആവശ്യപ്പെട്ടു.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in