സൈബര്‍ ഗുണ്ടകളെ നിലക്ക് നിര്‍ത്തണമെന്ന് മനോരമ മുഖപ്രസംഗം, പാര്‍ട്ടി ക്ലാസില്‍ സഹിഷ്ണുത പഠിപ്പിക്കണം; ഉത്തരംമുട്ടുമ്പോഴുള്ള നിഴല്‍യുദ്ധം

സൈബര്‍ ഗുണ്ടകളെ നിലക്ക് നിര്‍ത്തണമെന്ന് മനോരമ മുഖപ്രസംഗം, പാര്‍ട്ടി ക്ലാസില്‍ സഹിഷ്ണുത പഠിപ്പിക്കണം; ഉത്തരംമുട്ടുമ്പോഴുള്ള നിഴല്‍യുദ്ധം
Summary

സൈബര്‍ ഗുണ്ടകളെ നിലയ്ക്കുനിര്‍ത്തേണ്ടതു കാലത്തിന്റെ ആവശ്യമായിരിക്കുന്നുവെന്നും മലയാള മനോരമ മുഖപ്രസംഗം

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ സര്‍ക്കാരിനെയും സിപിഐഎമ്മിനെയും രൂക്ഷമായി വിമര്‍ശിച്ച് മലയാള മനോരമ മുഖപ്രസംഗം.

അപ്രിയ യാഥാര്‍ഥ്യങ്ങളെയും അതില്‍നിന്നുയരുന്ന ചോദ്യങ്ങളെയും നേരിടാന്‍ വയ്യാത്തവരുടെ അസഹിഷ്ണുതയാണ് മാധ്യമപ്രവര്‍ത്തകരോടുള്ള സൈബര്‍ ആക്രമണമെന്ന നീചവിളയാട്ടമാകുന്നതെന്ന് എഡിറ്റോറിയല്‍. വനിതാ മാധ്യമപ്രവര്‍ത്തകരെയടക്കം വ്യക്തിഹത്യ നടത്തി സമൂഹമധ്യേ അപമാനിക്കുന്ന സൈബര്‍ ഗുണ്ടകളെ നിലയ്ക്കുനിര്‍ത്തേണ്ടതു കാലത്തിന്റെ ആവശ്യമായിരിക്കുന്നുവെന്നും ഓഗസ്റ്റ് എട്ടിന് പുറത്തിറങ്ങിയ മലയാള മനോരമ പത്രത്തിലെ മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.

അധികാര രാഷ്ട്രീയത്തിന്റെ തണലിലാണ് സൈബര്‍ ആക്രമണം. കാലികവിഷയങ്ങള്‍ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്യുമ്പോള്‍ ഉത്തരംമുട്ടുന്നവര്‍, സൈബര്‍ ലോകത്തെ മലിനമായ നിഴല്‍യുദ്ധങ്ങളിലേക്കു നീങ്ങുന്നത് മാധ്യമ സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെത്തന്നെയും വെല്ലുവിളിക്കലാണ്. ആരോഗ്യകരമായ സംവാദത്തിനു പകരം അസഹിഷ്ണുതയുടെ സൈബര്‍ വാളോങ്ങി മാധ്യമപ്രവര്‍ത്തകരുടെ നേരെ തിരിയുന്നത് കണ്ടുകൊണ്ടിരിക്കാന്‍ മാധ്യമലോകത്തിനും പൊതുസമൂഹത്തിനും കഴിയില്ല. താല്‍പര്യമില്ലാത്ത മാധ്യമപ്രവര്‍ത്തകരുടെ നേരെ കുതിര കയറുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുമ്പോള്‍ മാധ്യമസ്വാതന്ത്ര്യത്തിനൊപ്പം എക്കാലവും നിലയുറപ്പിച്ച രാഷ്ട്രീയ കേരളംതന്നെയാണ് അപമാനിക്കപ്പെടുന്നതെന്നും മുഖപ്രസംഗം.

മുഖപ്രസംഗം പ്രസക്തഭാഗങ്ങള്‍

സർക്കാരിനെതിരായ ഗൂഢാലോചന ആരോപിച്ചു കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങൾക്കെതിരെ പൊട്ടിത്തെറിച്ചതിനെത്തുടർന്നാണു സിപിഎം അനുഭാവികളും മറ്റും മാധ്യമ പ്രവർത്തകർക്കെതിരെ സൈബർ ആക്രമണം ശക്തമാക്കിയത്. എന്നാൽ, സർക്കാരിനെതിരായ വാർത്തകളുടെയും ചോദ്യങ്ങളുടെയും പേരിൽ മാധ്യമപ്രവർത്തകർക്കെതിരെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി അടക്കമുള്ളവർ നടത്തുന്ന സൈബർ ആക്രമണങ്ങൾ താൻ അറിഞ്ഞിട്ടില്ലെന്നാണു മുഖ്യമന്ത്രി പറഞ്ഞത്. ഇതു സംബന്ധിച്ച് പത്രപ്രവർത്തക സംഘടനയായ കെയുഡബ്ല്യുജെ മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ പരാതിയെക്കുറിച്ച് അറിഞ്ഞില്ലെന്നും അദ്ദേഹം തിങ്കളാഴ്ച പറയുകയുണ്ടായി.മുഖ്യമന്ത്രിക്കും സർക്കാരിനും സുസജ്ജമായ സൈബർ സംവിധാനം ഒപ്പമുണ്ടെന്നിരിക്കെയാണ് കേരളമാകെ ചർച്ച ചെയ്ത ഇങ്ങനെയൊരു വിവാദ സംഭവം അറിയില്ലെന്ന് അദ്ദേഹം പറഞ്ഞതെന്നതു മറ്റൊരു വശം. ഇക്കാര്യത്തിൽ നടപടിയെടുക്കുമെന്ന് ഇന്നലെയാണു മുഖ്യമന്ത്രി പറഞ്ഞത്.

സൈബര്‍ ലോകത്തുനിന്നുള്ള നിന്ദ്യസന്ദേശങ്ങള്‍ തിരിച്ചറിയാനും അതിനെതിരെ പ്രതിരോധം തീര്‍ക്കാനുമുള്ള ജാഗ്രത കേരളം നേടുകതന്നെ വേണം. ആധികാരികത ചോദ്യംചെയ്യാന്‍ തുടങ്ങിയാല്‍ത്തന്നെ വ്യാജവാര്‍ത്തകളും നിന്ദ്യവാര്‍ത്തകളും അയയ്ക്കുന്നവര്‍ അത് അവസാനിപ്പിക്കുമെന്നാണ് സൈബര്‍ വിദഗ്ധര്‍ പറയുന്നത്. കേരള പൊലീസ് ആക്ട്, ഐപിസിയിലെ വിവിധ വകുപ്പുകള്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് തുടങ്ങിയവ പ്രകാരം കേസ് വരുമെന്ന കാര്യം ഇത്തരം അപമാനകരമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരും ദുഷ്ടലാക്കോടെ സൈബര്‍ ആക്രമണം നടത്തുന്നവരും തിരിച്ചറിഞ്ഞാല്‍ ഇങ്ങനെയുള്ള സാമൂഹികവിരുദ്ധ കാര്യങ്ങളിലേക്കു നീങ്ങാന്‍ അവര്‍ പേടിക്കുമെന്നും മനോരമയിലെ മുഖപ്രസംഗം

സൈബര്‍ ഗുണ്ടകളെ നിലക്ക് നിര്‍ത്തണമെന്ന് മനോരമ മുഖപ്രസംഗം, പാര്‍ട്ടി ക്ലാസില്‍ സഹിഷ്ണുത പഠിപ്പിക്കണം; ഉത്തരംമുട്ടുമ്പോഴുള്ള നിഴല്‍യുദ്ധം
'ശമ്പളമോ തസ്തികയോ ഇല്ല', കൊവിഡിനെതിരെ പോരാടുന്ന തങ്ങള്‍ക്കെതിരെ വിവേചനമെന്ന് സംസ്ഥാനത്തെ ജൂനിയര്‍ ഡോക്ടര്‍മാര്‍
സൈബര്‍ ഗുണ്ടകളെ നിലക്ക് നിര്‍ത്തണമെന്ന് മനോരമ മുഖപ്രസംഗം, പാര്‍ട്ടി ക്ലാസില്‍ സഹിഷ്ണുത പഠിപ്പിക്കണം; ഉത്തരംമുട്ടുമ്പോഴുള്ള നിഴല്‍യുദ്ധം
ഐഎസ്ആര്‍ഒ ചാരക്കേസ്; നമ്പി നാരായണന് സര്‍ക്കാര്‍ നഷ്ടപരിഹാരം കൈമാറി

മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ സൈബര്‍ ആക്രമണത്തോടു ബന്ധപ്പെട്ടു പ്രഖ്യാപിച്ച പൊലീസ് അന്വേഷണം അധികാര രാഷ്ട്രീയത്തോടു വിധേയത്വം പ്രഖ്യാപിക്കുന്നതാവരുതെന്നും മനോരമ. സമൂഹമാധ്യമങ്ങളെ അപകീര്‍ത്തി പ്രചാരണത്തിനു വേദിയാക്കുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്തു ശിക്ഷ ഉറപ്പാക്കി വേണം പൊലീസ് സ്വന്തം വിശ്വാസ്യത തെളിയിക്കാനെന്നും മുഖപ്രസംഗം ആവശ്യപ്പെടുന്നു. ഇത്തരം നീചമനസ്സുള്ളവരെ പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്തുപോരുന്ന രീതി രാഷ്ട്രീയപ്പാര്‍ട്ടികള്‍ അവസാനിപ്പിക്കുകയും വേണം. പാര്‍ട്ടി ക്ലാസുകളില്‍ പഠിപ്പിക്കേണ്ടത് ജനാധിപത്യപരമായ സഹിഷ്ണുത കൂടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് എഡിറ്റോറിയല്‍ അവസാനിക്കുന്നത്.

മനോരമാ ന്യൂസ് പ്രൈം ടൈം ഡിബേറ്റില്‍ രണ്ട് ദിവസമായി സിപിഐഎം സൈബര്‍ അണികളില്‍ നിന്നുണ്ടായ വ്യക്തിഹത്യയിലൂന്നിയാണ് ചര്‍ച്ച. 24 ന്യൂസ്, ന്യൂസ് 18, മീഡിയാ വണ്‍, എന്നീ ചാനലുകളും ഇന്നലെ മുഖ്യമന്ത്രിയുടെ മാധ്യമങ്ങളോടുള്ള സമീപനമാണ് ചര്‍ച്ചയാക്കിയത്.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സൈബര്‍ ഗുണ്ടകളെ നിലക്ക് നിര്‍ത്തണമെന്ന് മനോരമ മുഖപ്രസംഗം, പാര്‍ട്ടി ക്ലാസില്‍ സഹിഷ്ണുത പഠിപ്പിക്കണം; ഉത്തരംമുട്ടുമ്പോഴുള്ള നിഴല്‍യുദ്ധം
യുദ്ധം മാധ്യമങ്ങളോടോ?,മുഖ്യമന്ത്രി ഉത്തരം തരുന്നില്ലേ?, വ്യക്തിഹത്യാ ചര്‍ച്ചയില്‍ മനോരമ രണ്ടാം ദിനം,നമ്പി നാരായണനെ അതിഥിയാക്കി കൈരളി
സൈബര്‍ ഗുണ്ടകളെ നിലക്ക് നിര്‍ത്തണമെന്ന് മനോരമ മുഖപ്രസംഗം, പാര്‍ട്ടി ക്ലാസില്‍ സഹിഷ്ണുത പഠിപ്പിക്കണം; ഉത്തരംമുട്ടുമ്പോഴുള്ള നിഴല്‍യുദ്ധം
'മാധ്യമങ്ങളോടുള്ള മുഖ്യമന്ത്രിയുടെ അസഹിഷ്ണുത അണികളും പിന്‍പറ്റുന്നു'; സൈബറാക്രമണത്തില്‍ നിഷ പുരുഷോത്തമന്‍

നിഷ പുരുഷോത്തമന്‍ ദ ക്യുവിനോട്

ദേശാഭിമാനിയുടെ ഒരു ജീവനക്കാരന്‍ അയാളുടെ യഥാര്‍ത്ഥ അക്കൗണ്ടില്‍ നിന്ന് എന്നെ വ്യക്തിപരമായും, സ്ത്രീത്വത്തെയും അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയ സാഹചര്യത്തില്‍ നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച് നടപടിയുണ്ടാകണം എന്നാണ് ആവശ്യപ്പെടാനുള്ളത്. ജോലി ചെയ്യുന്നതിന്റെ പേരിലാണ് എന്നെ അധിക്ഷേപിക്കുന്നത്. പുരോഗമന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മുഖപത്രത്തിന്റെ ജീവനക്കാരനായിരുന്ന് ഒരു വ്യക്തി അങ്ങനെ എഴുതുന്നുണ്ടെങ്കില്‍ അത് ആ പാര്‍ട്ടിയും നേതാക്കളും അറിയാതെയാവില്ല. എനിക്ക് നേരെയുള്ള സൈബര്‍ ആക്രമണം ഇതാദ്യമല്ല. സിപിഎമ്മിന്റെ സൈബര്‍ ടീം എനിക്കെതിരെ കുറേനാളായി അധിക്ഷേപങ്ങള്‍ നടത്തിവരികയാണ്. ഇതിനോടകം ഡിജിപിക്കടക്കം പരാതികള്‍ നല്‍കി. എന്നാല്‍ അതിലൊന്നും നടപടിയുണ്ടായിട്ടില്ല. പാര്‍ട്ടിയിലും സ്ഥാപനത്തിലുമുള്ളവരുടെ അറിവില്ലാതെ ഇതൊന്നും നടക്കില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എല്ലാ സ്ഥാപനങ്ങള്‍ക്കും പെരുമാറ്റച്ചട്ടവും സോഷ്യല്‍ മീഡിയ പോളിസിയുമുണ്ടാകും. ഞാനും ഒരു മാധ്യമസ്ഥാപനത്തിന്റെ ഭാഗമാണല്ലോ. എഡിറ്റോറിയലിലോ മറ്റേതെങ്കിലുമോ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലിയെടുക്കുന്ന ആരും ഇത്തരത്തില്‍ സ്ത്രീത്വത്തെ അധിക്ഷേപിച്ച് പോസ്റ്റിടാന്‍ ധൈര്യപ്പെടില്ല. അഥവാ ഇട്ടാല്‍ തന്നെ നടപടിയുണ്ടാകം. സ്വന്തം ജീവിതം ബലികഴിച്ചുകൊണ്ടൊന്നും ആരും ഇതിന് ഇറങ്ങിപ്പുറപ്പെടുമെന്ന് കരുതാനാകില്ല. തനിക്ക് ഒന്നും സംഭവിക്കില്ല സംരക്ഷിക്കപ്പെടും എന്നെല്ലാം ഉറച്ച ബോധ്യമുള്ളതുകൊണ്ടാണ് ഇത്തരത്തില്‍ പോസ്റ്റുകളിടുന്നത്. ആ പ്രസ്ഥാനത്തിന്റെ യഥാര്‍ത്ഥ മുഖമാണ് ഇതെല്ലാം കാണിക്കുന്നത്. ഇക്കാര്യങ്ങള്‍ ജനം വിലയിരുത്തട്ടെ. കേരളത്തിലെ ജനങ്ങള്‍ ഇതൊക്കെ മനസ്സിലാക്കുന്നവരാണ്. അവര്‍ ഇത് ശരിയായ രീതിയില്‍ തന്നെ വിലയിരുത്തുമെന്ന് ഉറപ്പുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in