അങ്ങയെ പരിചയമുണ്ടെന്നതില്‍ അഭിമാനം, സംഭാഷണം മറക്കില്ല; ദീപക് വസന്ത് സാഠേയെക്കുറിച്ച് പൃഥ്വിരാജ്
Kerala News

അങ്ങയെ പരിചയമുണ്ടെന്നതില്‍ അഭിമാനം, സംഭാഷണം മറക്കില്ല; ദീപക് വസന്ത് സാഠേയെക്കുറിച്ച് പൃഥ്വിരാജ്

THE CUE

THE CUE

Summary

നമ്മുടെ സംസാരങ്ങള്‍ എന്നുമോര്‍ക്കും സാര്‍' പൃഥ്വിരാജ് സുകുമാരന്‍ പൈലറ്റ് സാഠേക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഫേസ്ബുക്കില്‍

കരിപ്പൂര്‍ വിമാനാപകടത്തില്‍ ദുരന്തതീവ്രത കുറച്ചത് പരിചയസമ്പന്നനായ പൈലറ്റ് വിംഗ് കമാന്‍ഡര്‍ ദീപക് വസന്ത് സാഠേയുടെ വൈദഗ്ധ്യമായിരുന്നുവെന്ന് വിലയിരുത്തലുണ്ടായിരുന്നു. ട്വിറ്ററില്‍ കേരളത്തിന് പുറത്ത് നിന്നും നിരവധി പേരാണ് സാഠേ എന്ന എയര്‍ഇന്ത്യയിലെ മികച്ച പൈലറ്റിനെ ഓര്‍ത്തെടുക്കുന്നത്. വ്യക്തിപരമായി അറിയാവുന്ന ആളായിരുന്നു ക്യാപ്റ്റന്‍ സാഠേ എന്ന് നടന്‍ പൃഥ്വിരാജ് സുകുമാരന്‍.

'റെസ്റ്റ് ഇന്‍ പീസ് വിംഗ് കമാന്‍ഡര്‍(റിട്ട.)സാതേ, അങ്ങയെ വ്യക്തിപരമായി അറിയുമെന്നതില്‍ അഭിമാനം. നമ്മുടെ സംസാരങ്ങള്‍ എന്നുമോര്‍ക്കും സാര്‍' പൃഥ്വിരാജ് സുകുമാരന്‍ പൈലറ്റ് സാഠേക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഫേസ്ബുക്കില്‍ കുറിച്ചു.

നാഷനല്‍ ഡിഫന്‍സ് അക്കാഡമിയുടെ ഭാഗമായി രാഷ്ട്രപതിയുടെ ഗോള്‍ഡ് മെഡല്‍ നേടിയ ആളാണ് ക്യാപ്റ്റന്‍ ഡി വി സാഠേ. 1981ലാണ് ഇന്ത്യന്‍ വ്യോമസേനയിലെത്തുന്നത്. ഇന്ത്യന്‍ എയര്‍ഫോഴ്‌സിലെ സേവനത്തിന് ശേഷം ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സില്‍ ടെസ്റ്റിംഗ് പൈലറ്റായി. വിമാനങ്ങളുടെ പരീക്ഷണ പറത്തലിന് നിയോഗിക്കപ്പെട്ടിരുന്ന വിദഗ്ധനായ പൈലറ്റ് കൂടിയായിരുന്നു സാഠേ.

പൈലറ്റിന്റെ വൈദഗ്ധ്യമാണ് ദുരന്ത തീവ്രത കുറച്ചതെന്ന് വ്യക്തമായി പറയാന്‍ സാധിക്കും. വളരെയധികം എക്സ്പീരിയന്‍സുള്ള, മികച്ച ഫ്ളൈയിങ് അവേര്‍സുള്ള പൈലറ്റായിരുന്നു പൈലറ്റ് വിംഗ് കമാന്‍ഡര്‍ ദീപക് വസന്ത് സാഠേ. ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ നിന്ന് വിരമിച്ചയാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ വിമാനം പറത്താനുള്ള കഴിവ് എന്ന് പറഞ്ഞാല്‍ തന്നെ നമുക്ക് മനസിലാക്കാം. വിമാനത്തിന്റെ ഹൃദയമിടിപ്പ് പോലും മനസിലാക്കാന്‍ കഴിവും വൈദഗ്ധ്യവുമുള്ളയാളാണ് ക്യാപ്റ്റന്‍ സാഠേ. കരിപ്പൂരിലുണ്ടായത് വളരെ വലിയ ഒരു അപകടമാകാന്‍ സാധ്യതയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മനോധൈര്യവും കൃത്യതയാര്‍ന്ന പ്രവര്‍ത്തനവും കൊണ്ട് മാത്രമാണ് അങ്ങനെ സംഭവിക്കാതിരുന്നത്. വിമാനം റണ്‍വേയില്‍ സ്പര്‍ശിച്ച ശേഷം ഓവര്‍ഷൂട്ട് ചെയ്യുമ്പോള്‍, അതിനെ നിയന്ത്രിച്ച് പരമാവധി അപകടം കുറയ്ക്കുക എന്നുള്ളതാകും പൈലറ്റിന്റെ ലക്ഷ്യം. പൈലറ്റുമാരുടെ അനുഭവസമ്പത്ത് ഇവിടെ പ്രയോജനം ചെയ്യും

വ്യോമയാന വിദഗ്ധന്‍ അര്‍ജുന്‍ വെള്ളോട്ടില്‍

The Cue
www.thecue.in