ഇന്ത്യയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് വേണം, ദളിത് രാഷ്ട്രീയത്തില്‍ വിട്ടുവീഴ്ചയില്ല| അഭിമുഖം| ജിഗ്നേഷ് മേവാനി

ഇന്ത്യയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് വേണം, ദളിത് രാഷ്ട്രീയത്തില്‍ വിട്ടുവീഴ്ചയില്ല| അഭിമുഖം| ജിഗ്നേഷ് മേവാനി

ഗുജറാത്തിലെ ദളിത് പോരാട്ടങ്ങളുടെ മുന്‍നിരയില്‍ നിന്ന ജിഗ്നേഷിന്റെ കോണ്‍ഗ്രസ് പ്രവേശം ദേശീയ തലത്തില്‍ തന്നെ വലിയ വാര്‍ത്തയായി. കോണ്‍ഗ്രസില്‍ ചേരാന്‍ ഈ സമയം തന്നെ തെരഞ്ഞെടുത്തത് എന്തുകൊണ്ടാണ്? ആലോചനകള്‍ നേരത്തെ തുടങ്ങിയിരുന്നോ?

ഇന്ന് രാജ്യത്ത് ജനാധിപത്യം ശിഥിലമായി കൊണ്ടിരിക്കുകയാണ്. ഇന്ത്യ എന്ന ആശയത്തിനും ജനാധിപത്യത്തിനും സാമൂഹിക വ്യവസ്ഥയ്ക്കും എതിരെയുള്ള ആക്രമണമാണ് നടക്കുന്നത്. മുമ്പൊന്നും ഉണ്ടായിട്ടില്ലാത്ത വിധത്തിലുള്ള പ്രതിസന്ധിയിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്.

ഈ സാഹചര്യത്തില്‍, ജനാധിപത്യത്തെ നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുമ്പോള്‍ ഒരു പൗരനെന്ന നിലയില്‍ നമ്മള്‍ നിശബ്ദരായിരിക്കരുത്.

ഇന്ത്യയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് വേണം, ദളിത് രാഷ്ട്രീയത്തില്‍ വിട്ടുവീഴ്ചയില്ല| അഭിമുഖം| ജിഗ്നേഷ് മേവാനി
ദുരിതത്തിന്റേതാണ് 'ഗുജറാത്ത് മോഡല്‍',ആളുകള്‍ക്ക് മോദിയെ മടുത്തു; ജിഗ്‌നേഷ് മേവാനി, അഭിമുഖം

ഇനി എന്റെ തീരുമാനത്തെക്കുറിച്ച് പറയുകയാണെങ്കില്‍, ഇന്ത്യയില്‍ ഈ സമയത്ത് എന്താണോ ഞാന്‍ ചെയ്യേണ്ടത് അത് ചെയ്യുക തന്നെ വേണം. ഇവിടുത്തെ ജനങ്ങള്‍ക്ക് വേണ്ടി എനിക്ക് നിലകൊള്ളണം. അതിനൊരു വാഹനം അത്യാവശ്യമാണ്. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ കോണ്‍ഗ്രസാണ് അതിനുള്ള ഏറ്റവും വലിയ പ്ലാറ്റ്‌ഫോം.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ പാരമ്പര്യമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതുകൊണ്ട് തന്നെ കോണ്‍ഗ്രസിനെ ഞാന്‍ തെരഞ്ഞെടുത്തു. ആലോചനകള്‍ നേരത്തെ തന്നെ തുടങ്ങിയിരുന്നു. പലരുമായും ചര്‍ച്ച ചെയ്തിരുന്നു.

കോണ്‍ഗ്രസ് വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് കഴിഞ്ഞ ദിവസം മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസിന് ഒരു പ്രസിഡന്റിനെപോലും തെരഞ്ഞെടുക്കാന്‍ കഴിഞ്ഞിട്ടില്ല. കനയ്യയും ജിഗ്നേഷും കോണ്‍ഗ്രസില്‍ ചേര്‍ന്ന ദിവസം തന്നെ പഞ്ചാബില്‍ വലിയ രീതിയിലുള്ള പ്രതിസന്ധികളാണ് ഉടലെടുത്തത്?

എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഉയര്‍ച്ചകളും താഴ്ച്ചകളും ഉണ്ടാകും. അത്തരത്തിലുള്ള കാര്യങ്ങള്‍ സംഭവിച്ചുകൊണ്ടേ ഇരിക്കും. കോണ്‍ഗ്രസിലെ പുതിയൊരാള്‍ എന്ന നിലയില്‍ ഞാന്‍ രാഷ്ട്രീയപരമായ കാര്യങ്ങളിലായിരിക്കും ശ്രദ്ധിക്കുക.

ഇന്ത്യയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് വേണം, ദളിത് രാഷ്ട്രീയത്തില്‍ വിട്ടുവീഴ്ചയില്ല| അഭിമുഖം| ജിഗ്നേഷ് മേവാനി
ആര്‍.എസ്.എസിന്റെയും ബിജെപിയുടെയും ഹിന്ദുത്വ പരീക്ഷണശാലയാകുകയാണ് അസം|അഖില്‍ ഗൊഗോയ് | അഭിമുഖം
നമ്മള്‍ ചരിത്രത്തിന്റെ ഒരു വഴിത്തിരിവിലാണ്. ജനാധിപത്യവ്യവസ്ഥ പോലും നിലനില്‍ക്കില്ലെന്നൊരു ഭീഷണി നമുക്ക് മുന്നിലുണ്ട്.

ഞാനും കനയ്യയും ഹാര്‍ദിക്കും കൂടുതല്‍ കൂടുതല്‍ യുവജനങ്ങളെ ഈ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കും. കോണ്‍ഗ്രസിനകത്ത് നടക്കുന്ന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധകൊടുക്കാതെ ഞങ്ങള്‍ മുമ്പോട്ട് പോകും.

അംബേദ്കര്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ച പാര്‍ട്ടിയില്‍ തന്നെ ജിഗ്നേഷ് എത്തിയത് നിരാശജനകമായെന്ന പ്രതികരണങ്ങളും കണ്ടിരുന്നു

അംബേദ്കര്‍ പറഞ്ഞത് സ്പഷ്ടവും വ്യക്തവുമാണ്. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഭയപ്പെടുത്തും വിധം വലിയ മാറ്റങ്ങളാണ് ഉണ്ടാകുന്നത്. നമ്മള്‍ ചരിത്രത്തിന്റെ ഒരു വഴിത്തിരിവിലാണ്. ജനാധിപത്യവ്യവസ്ഥ പോലും നിലനില്‍ക്കില്ലെന്നൊരു ഭീഷണി നമുക്ക് മുന്നിലുണ്ട്.

ഈ ഒരു അവസ്ഥയില്‍ പണ്ടെന്ത് സംഭവിച്ചു എന്നതിനേക്കാള്‍ ഇപ്പോഴെതന്താണ് സംഭവിക്കുന്നത് എന്നതാണ് പ്രധാനം. ഭാവി എന്തായിരിക്കണം എന്നതാണ് പ്രധാനം. രാജ്യത്തെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് എന്ന പ്ലാറ്റ്‌ഫോം ഉപയോഗിക്കണം.

ഇന്ത്യയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് വേണം, ദളിത് രാഷ്ട്രീയത്തില്‍ വിട്ടുവീഴ്ചയില്ല| അഭിമുഖം| ജിഗ്നേഷ് മേവാനി
'എന്റെ മഹര്‍ ആയി ആവശ്യപ്പെട്ടത് ഖുര്‍ ആനും ഭരണഘടനയുമാണ്, ജെന്‍ഡര്‍ രാഷ്ട്രീയം ഇപ്പോള്‍ പറഞ്ഞില്ലെങ്കില്‍ പിന്നെ എപ്പോള്‍': നജ്മ തബ്ഷീറ

സ്വതന്ത്ര എം.എല്‍.എയില്‍ നിന്ന് കോണ്‍ഗ്രസ് നേതാവിലേക്ക്? ജിഗ്നേഷിന് എന്ത് മാറ്റമാണ് ഉണ്ടാകുക?

വളരെ ചലഞ്ചിങ്ങ് ആണ് ഈ മാറ്റം. നേരത്തെ പറഞ്ഞതുപോലെ ഉയര്‍ച്ചകളും താഴ്ച്ചകളുമുണ്ടാകും. കൂടുതല്‍ ഉത്തരവാദിത്തങ്ങളുണ്ടാകും. പക്ഷേ ഞാനത് ആസ്വദിക്കുക തന്നെ ചെയ്യും. ഞാന്‍ താഴെത്തട്ടില്‍ നിന്ന് പ്രവര്‍ത്തിച്ചു വന്നൊരാളാണ്.

ഞാന്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് വേണ്ടി തന്നെ പ്രവര്‍ത്തിക്കും. ഇപ്പോള്‍ എനിക്ക് ഒരു പാര്‍ട്ടിയുടെ പിന്തുണ കൂടിയുണ്ട്. പാര്‍ട്ടിയുടെ വ്യത്യസ്ത ഘടകങ്ങളുടെ പിന്തുണയുണ്ടാകും അത് എന്നെ കൂടുതല്‍ ശാക്തീകരിക്കും.

ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ജിഗ്നേഷിന്റെ കോണ്‍ഗ്രസ് പ്രവേശം? ഗുജറാത്തിലെ സാധ്യതകളെ എങ്ങനെ വിലയിരുത്തുന്നു

ഗുജറാത്തിലും ദേശീയ തലത്തിലും ബി.ജെ.പിയും ആര്‍.എസ്.എസും എന്താണ് ചെയ്യുന്നത് എന്ന് നോക്കാതെ ഞങ്ങളുടെ പൊസിറ്റീവ് അജണ്ടയെ മുന്‍നിര്‍ത്തിയായിരിക്കും പ്രവര്‍ത്തിക്കുക. ഞങ്ങളുടെ തന്നെ വിഷനായിരിക്കും ഉയര്‍ത്തിക്കൊണ്ടുവരിക.

സംരഭകരെയും സ്റ്റാര്‍ട്ടപ്പുകളെയും പിന്തുണക്കും. ഭൂപരിഷ്‌കരണം കൊണ്ടുവരണം. ന്യൂനപക്ഷങ്ങള്‍, എസ്.സി/എസ്.ടി, ഒബിസി, സ്ത്രീകള്‍ തുടങ്ങിയവര്‍ക്ക് വേണ്ടി ഉറച്ച പദ്ധതികളുമായാണ് ഞങ്ങള്‍ മുന്നോട്ടു വരിക
ഇന്ത്യയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് വേണം, ദളിത് രാഷ്ട്രീയത്തില്‍ വിട്ടുവീഴ്ചയില്ല| അഭിമുഖം| ജിഗ്നേഷ് മേവാനി
സര്‍ട്ടിഫിക്കറ്റുകള്‍ ഒളിപ്പിക്കാന്‍ ഒരിടം തപ്പുകയാണ്; കാബൂളിലെ വീട്ടില്‍ നിന്ന് അഫ്ഗാന്‍ യുവതി ദ ക്യുവിനോട്

ഗുജറാത്തിലെ വിജയത്തിന് വേണ്ടി ഞാന്‍ പ്രവര്‍ത്തിച്ചു തുടങ്ങി. ഒരു പൊസിറ്റീവ് അജണ്ടയെ മുന്‍നിര്‍ത്തിയായിരിക്കും തെരഞ്ഞെടുപ്പിനെ നേരിടുക. തൊഴിലില്ലായ്മ പോലുള്ള സാമൂഹിക പ്രശ്‌നങ്ങള്‍ പ്രധാന വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരും.

ഗുജറാത്ത് സര്‍ക്കാര്‍ കൊവിഡ് മഹാമാരിയെ കൈകാര്യം ചെയ്ത വിധത്തിനോട് ജനങ്ങള്‍ക്ക് വലിയ എതിര്‍പ്പുണ്ട്. ചെറുകിട ഇടത്തര സംരംഭങ്ങളെ എങ്ങനെ പിന്തുണയ്ക്കണമെന്നത് ആലോചിക്കും, പദ്ധതികളുണ്ടാക്കും.

സംരഭകരെയും സ്റ്റാര്‍ട്ടപ്പുകളെയും പിന്തുണക്കും. ഭൂപരിഷ്‌കരണം കൊണ്ടുവരണം. ന്യൂനപക്ഷങ്ങള്‍, എസ്.സി/എസ്.ടി, ഒബിസി, സ്ത്രീകള്‍ തുടങ്ങിയവര്‍ക്ക് വേണ്ടി ഉറച്ച പദ്ധതികളുമായാണ് ഞങ്ങള്‍ മുന്നോട്ടു വരിക.

എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടതില്‍ വെച്ച് കലര്‍പ്പില്ലാത്ത രാഷ്ട്രീയക്കാരനാണ് രാഹുല്‍ ഗാന്ധി

ഗുജറാത്തില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ അത് 2024 ലേക്കുള്ള വഴികാട്ടും. പുരോഗമന സ്വഭാവമുള്ളവര്‍ക്ക് ഊര്‍ജമാകും. ഗുജറാത്ത് ബിജെപിക്ക് നഷ്ടപ്പെട്ടാല്‍ ഇന്ത്യയില്‍ ഉടനീളം ധാരാളം ഉലച്ചിലുകള്‍ ഉണ്ടാകും.

ഗുജറാത്തില്‍ ബിജെപിയുടെ നേതൃത്വം ദുര്‍ബലമാണ്. അവര്‍ പരാജയപ്പെടാന്‍ തന്നെ പോകുകയാണ്. ഭരണ വിരുദ്ധ വികാരം ഗുജറാത്തില്‍ ശക്തമാണ്. കൊവിഡ് നേരിടുന്നതിലെ പരാജയത്തില്‍ ജനങ്ങള്‍ക്ക് അമര്‍ഷമുണ്ട്.

നരേന്ദ്ര മോദി ഗുജറാത്തിന് വേണ്ടി നിലകൊള്ളില്ലെന്ന് ഇപ്പോള്‍ ആളുകള്‍ക്കറിയാം. മോദി പ്രധാനമന്ത്രി പദത്തിലേക്ക് തന്നെയായിരിക്കും ഉന്നമിടുക. അപ്പോള്‍ ഗുജറാത്തിന് വേണ്ടി ആര് എന്ന ചോദ്യം ഉയരും. ഗുജറാത്തില്‍ ബിജെപിക്കൊരു മുഖമില്ല.

ഒരു നേതാവ് എന്ന നിലയില്‍ രാഹുല്‍ ഗാന്ധിയെ എങ്ങനെ വിലയിരുത്തുന്നു. സ്ഥിരതയില്ലാത്ത നേതാവാണ് രാഹുലെന്ന് വിമര്‍ശനം ദേശീയ രാഷ്ട്രീയത്തില്‍ ശക്തമാണല്ലോ?

എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടതില്‍ വെച്ച് കലര്‍പ്പില്ലാത്ത രാഷ്ട്രീയക്കാരനാണ് രാഹുല്‍ ഗാന്ധി. മുഖ്യധാരാ രാഷ്ട്രീയക്കാരില്‍ പലരെയും എനിക്ക് പരിചയമുണ്ട്. അവരില്‍ പലരുമായും ഞാന്‍ സംവദിച്ചിട്ടുമുണ്ട്. പക്ഷേ ഏറ്റവും ജനുവിനായിട്ടുള്ള, മൂല്യബോധമുള്ള വ്യക്തിയാണ് രാഹുല്‍. അദ്ദേഹം ശരിയായ സ്ഥലത്താണ് നില്‍ക്കുന്നതും.

ഇന്ത്യയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് വേണം, ദളിത് രാഷ്ട്രീയത്തില്‍ വിട്ടുവീഴ്ചയില്ല| അഭിമുഖം| ജിഗ്നേഷ് മേവാനി
ബിജെപി നേതാക്കളുടെ ഗൂഢാലോചനയാണ് ഈ രാജ്യദ്രോഹക്കുറ്റം|INTERVIEW

ജനാധിപത്യത്തോടും, ഭരണഘടനയോടും, ഭരണഘടനാ മൂല്യങ്ങളോടുമെല്ലാമുള്ള അദ്ദേഹത്തിന്റെ കരുതല്‍ സത്യസന്ധമാണ്. അദ്ദേഹത്തിന് നിരവധി പരിഷ്‌കരണങ്ങള്‍ കൊണ്ടുവരണമെന്നുണ്ട്.

വലിയ കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ ചെയ്യാന്‍ കഴിയുമെന്നതില്‍ ഞങ്ങള്‍ക്ക് ഉറച്ച വിശ്വാസമുണ്ട്. അദ്ദേഹം ഒരു പോരാളിയാണ്. സത്യസന്ധനാണ്, പ്രതിജ്ഞാബദ്ധനാണ്.

കോണ്‍ഗ്രസില്‍ പ്രതീക്ഷ വെക്കുമ്പോഴും ഇക്കാലയളവില്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് പോയവരുടെ എണ്ണം വളരെ കൂടുതലാണ്. കോണ്‍ഗ്രസിന്റെ പല സംസ്ഥാന സര്‍ക്കാരുകള്‍ തകര്‍ന്നതും അങ്ങനെയാണ്?

കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബിജെപിയിലേക്ക് പോകുന്നുണ്ട്. ബി.ജെ.പിയുടെ കൈവശം അത്രയധികം പണമുണ്ട്. അതുപയോഗിച്ച് ഒരുപക്ഷേ കുറച്ച് എം.എല്‍.എമാരെ അവര്‍ക്ക് വാങ്ങാന്‍ കഴിഞ്ഞേക്കാം. അത് നിര്‍ഭാഗ്യകരം തന്നെയാണ്. പക്ഷേ വരും ദിവസങ്ങളില്‍ കാര്യങ്ങള്‍ മെച്ചപ്പെടുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്

കോണ്‍ഗ്രസിനെ കേന്ദ്ര ബിന്ദുവില്‍ നിര്‍ത്താതെ ഒരു പ്രതിപക്ഷമുണ്ടാകില്ല. എല്ലാകാര്യങ്ങളും കോണ്‍ഗ്രസിന് ചുറ്റുമാണ്. ഇന്ത്യയില്‍ ബിജെപിയെ പരാജയപ്പെടുത്താനുള്ള ശക്തി കോണ്‍ഗ്രസാണ്. അവര്‍ മാത്രമാണ്.

ഇടതുപക്ഷ ആഭിമുഖ്യമുള്ള നേതാവായിരുന്നു താങ്കള്‍, കനയ്യ സിപിഐയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമാണ്. യുവാക്കളെ വലിയ രീതിയില്‍ സ്വാധീനിച്ച നിങ്ങള്‍ രണ്ടു പേരുമിപ്പോള്‍ കോണ്‍ഗ്രസില്‍ എത്തിയിരിക്കുന്നു. ഇന്ത്യയില്‍ ഇടതുപക്ഷത്തിന്റെ ഭാവി മങ്ങുകയാണോ?

ഇടതുപക്ഷത്തിനും കോണ്‍ഗ്രസിനുമെല്ലാം ഇന്ത്യയില്‍ ഭാവിയുണ്ട്. എല്ലാവര്‍ക്കും ഇന്ത്യയില്‍ ഇടമുണ്ട്. അവരെല്ലാം ബിജെപിക്കും ആര്‍.എസ്.എസിനുമെതിരെ ഒരുമിച്ച് നില്‍ക്കണം.

ഞാന്‍ എവിടെയാണെങ്കിലും ദരിദ്രരില്‍ ദരിദ്രരായവര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ട ജനങ്ങള്‍ക്കും തൊഴിലാളിവര്‍ഗത്തിനും വേണ്ടി നിലകൊള്ളും. അത് ദൃഢവും വ്യക്തവുമാണ്. എനിക്ക് ഇടതുപക്ഷത്തെ നേതാക്കളോട് ഒന്നും പറയാനില്ല. അവര്‍ ഞാന്‍ ചെയ്തതിലും എത്രയോ വലിയ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്.

ദളിതരെ ദശാബ്ദങ്ങളായി കോണ്‍ഗ്രസ് അവഗണിക്കുകയാണ്. അത്തരമൊരു പാര്‍ട്ടിയിലേക്ക് ജിഗ്നേഷ് എത്തുമ്പോള്‍ അതൊരു കീഴടങ്ങലാണോ?

ഞാന്‍ ദളിത് അജണ്ട കൃത്യമായി ഉയര്‍ത്തിക്കൊണ്ടുവന്ന ആളാണ്. അതുകൊണ്ടാണല്ലോ ഞാനിപ്പോള്‍ ഇവിടെ നില്‍ക്കുന്നത്. ദളിതരുടെ പ്രാതിനിധ്യം ഇന്ത്യയില്‍ എല്ലായിടത്തും ഉയരണം. അവര്‍ക്കനുകൂലമായി നയങ്ങള്‍ രൂപപ്പെടണം.

ഇന്ത്യയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് വേണം, ദളിത് രാഷ്ട്രീയത്തില്‍ വിട്ടുവീഴ്ചയില്ല| അഭിമുഖം| ജിഗ്നേഷ് മേവാനി
കനയ്യ കുമാറിനെ ആര്‍ക്കാണ് പേടി?

കേരളത്തിലെ സിപിഐഎമ്മിനെക്കുറിച്ച് താങ്കള്‍ രൂക്ഷ വിമര്‍ശനമുന്നയിച്ച ഘട്ടങ്ങളുണ്ടായിരുന്നു, പക്ഷേ കൊവിഡ് കാലത്ത് കേരളത്തിലെ ഭരണത്തെ താങ്കള്‍ പ്രശംസിച്ചിരുന്നു. കേരളത്തിലേത് പോലുള്ള വെല്‍ഫെയര്‍ പൊളിറ്റിക്‌സും, നയങ്ങളും രൂപപ്പെടണമെന്നും പറഞ്ഞിരുന്നു.

നല്ല കാര്യങ്ങള്‍ ആരും ചെയ്താലും അത് അംഗീകരിക്കണം. ഞാനത് എല്ലായ്‌പ്പോഴും ചെയ്യും.

Related Stories

No stories found.