സംവിധാനം ഈ വര്‍ഷം പകുതിയോടെ, മലയാള ചിത്രമല്ലെന്ന് പാര്‍വതി തിരുവോത്ത്

സംവിധാനം ചെയ്യുന്ന സിനിമ ഈ വര്‍ഷം പകുതിയോടെ ആരംഭിക്കുമെന്ന് പാര്‍വതി തിരുവോത്ത്. മലയാളത്തിലായിരിക്കില്ല ആദ്യസിനിമ സംവിധാനം ചെയ്യുന്നതെന്നും പാര്‍വതി തിരുവോത്ത്. ജൂണിലോ,ജൂലൈയിലോ സിനിമയുടെ പ്രഖ്യാപനമുണ്ടാകുമെന്നും പാര്‍വതി തിരുവോത്ത് ദ ക്യു അഭിമുഖത്തില്‍.

പാര്‍വതി തിരുവോത്ത് പറയുന്നത്

ഞാന്‍ പോലും ചിന്തിക്കാത്ത സ്‌പേസിലാണ് ആ സിനിമ എടുക്കുന്നത്. മലയാളത്തില്‍ അല്ല സിനിമ. എക്‌സൈറ്റഡ് ആയ ചില കാര്യങ്ങള്‍ സംഭവിച്ചപ്പോഴാണ് മറ്റൊരു ഭാഷയില്‍ സിനിമ ചെയ്യാനുള്ള തീരുമാനമുണ്ടായത്. എനിക്ക് നോ പറയാനാകുന്ന അവസരമായിരുന്നില്ല അത്. ഞാന്‍ എഴുതുന്ന കഥയില്‍ തന്നെ എന്റെ ആദ്യ സിനിമ സംവിധാനം ചെയ്യുമെന്നായിരുന്നു കരുതിയത്. ജൂണിലോ ജൂലൈയിലോ അനൗണ്‍സ്‌മെന്റ് ഉണ്ടാകും.

സിനിമയിലെ കാസ്റ്റിംഗ് പാന്‍ ഇന്ത്യന്‍ സ്വഭാവത്തിലായിരിക്കുമെന്നും പാര്‍വതി തിരുവോത്ത് ദ ക്യുവിനോട്.

സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്ത 'വര്‍ത്തമാനം' ആണ് പാര്‍വതി തിരുവോത്ത് നായികയായി തിയറ്ററുകളിലെത്തിയ പുതിയ സിനിമ. സാനു ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്യുന്ന 'ആര്‍ക്കറിയാം' എന്ന സിനിമയിലും പാര്‍വതിയാണ് കേന്ദ്രകഥാപാത്രം. മമ്മൂട്ടിക്കൊപ്പം 'പുഴു' എന്ന ചിത്രത്തിലും പാര്‍വതി അഭിനയിക്കുന്നുണ്ട്. പാര്‍വതിയും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രവുമാണ് രതീന സംവിധാനം ചെയ്യുന്ന പുഴു.

No stories found.
The Cue
www.thecue.in