എമ്പുരാന്റെ ചിത്രീകരണം 2022 മധ്യത്തോടെ; മുരളി ഗോപി

2022 മധ്യത്തോടെ എമ്പുരാന്റെ ചിത്രീകരണം ആരംഭിക്കുമെന്ന് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി. കോവിഡ് പ്രോട്ടോകോൾ കാരണമാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുവാൻ സാധിക്കാത്തത്. വലിയ ക്യാൻവാസിലുള്ള ചിത്രമാണ് എമ്പുരാൻ. വിദേശത്തും സിനിമ ചിത്രീകരിക്കേണ്ടതാണ്. മോഹൻലാലിന്റെ കഥാപാത്രമായ എബ്രഹാം ഖുറേഷി എന്ന കഥാപാത്രത്തിന്റെ തുടർച്ച പോലെ സിനിമയിലെ പ്രിത്വിരാജിന്റെ കഥാപാത്രത്തിനും തുടർച്ചയുണ്ടാകുമോ എന്ന ചോദ്യത്തിന് അത് സിനിമ കാണുമ്പോൾ മനസ്സിലാകും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ദി ക്യൂ അഭിമുഖത്തിലാണ് സിനിമയെക്കുറിച്ചുള്ള വിശേഷങ്ങൾ മുരളി ഗോപി പങ്കുവെച്ചത്.

മോഹൻലാലിനെ നായകനാക്കി പൃഥിവിരാജ് സംവിധാനം ചെയ്ത ലൂസിഫറിന് മൂന്ന് ഭാഗങ്ങൾ ഉണ്ടായിരിക്കുമെന്ന് സിനിമയുടെ തിരക്കഥാകൃത്ത് കൂടിയായ മുരളി ഗോപി നേരത്തെ സൂചന നൽകിയിരുന്നു. സൂചന നല്‍കി മുരളി ഗോപി. എപ്പിസോഡിക് സ്വഭാവത്തില്‍ സിനിമയെക്കാള്‍ വെബ് സീരീസിന് അനുയോജ്യമായ രീതിയിലാണ് ലൂസിഫര്‍ ആലോചിച്ചിരുന്നത്. സിനിമയാക്കാമെന്ന തീരുമാനത്തില്‍ എത്തിയപ്പോഴും ട്രിലജി എന്ന നിലയ്ക്കാണ് ആലോചിച്ചതെന്ന് മുരളി ഗോപി മുൻപ് ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫര്‍ 200 കോടി ബോക്‌സ് ഓഫീസില്‍ നേടിയ മലയാളത്തിലെ ആദ്യ സിനിമയുമാണ്. ലൂസിഫറിനെക്കാള്‍ ഉയര്‍ന്ന ബജറ്റിലാണ് എമ്പുരാന്‍ ഒരുങ്ങുന്നത്. ആശിര്‍വാദ് സിനിമാസ് ആണ് നിര്‍മ്മാണം.

Related Stories

No stories found.
logo
The Cue
www.thecue.in