'സ്ത്രീകളെ കര്‍ണാടിക് സം​ഗീതം പഠിപ്പിക്കാൻ തയ്യാറാവാത്തവരുണ്ട്', ആര്യ ദയാൽ

'സ്ത്രീകളെ കര്‍ണാടിക് സം​ഗീതം പഠിപ്പിക്കാൻ തയ്യാറാവാത്തവരുണ്ട്',  ആര്യ ദയാൽ

'കേള്‍ക്കുമ്പോള്‍ അത്ഭുതമായി തോന്നാം', പക്ഷെ സ്ത്രീകളെ കര്‍ണാടിക് സം​ഗീതം പഠിപ്പിക്കാൻ തയ്യാറാവാത്തവരുണ്ടെന്ന് ​ഗായിക ആര്യ ദയാൽ. ലോക്ഡൗൺ സമയത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കവർ മ്യൂസിക് വീഡിയോയിലൂടെ ഒറ്റ ദിവസം കൊണ്ട് വൈറൽ താരമായ ​ഗായികയാണ് ആര്യ. അമിതാഭ് ബച്ചന്‍ അടക്കം ആര്യയുടെ വീഡിയോ പങ്കുവെച്ചിരുന്നു. കർണാടിക് സം​ഗീതം പഠിക്കാനായി താൻ പലരേയും സമീപിച്ചിട്ടുണ്ടെന്നും സ്ത്രീകളെ സം​ഗീതം പഠിപ്പിക്കാൻ അവർ തയ്യാറല്ലെന്ന് വിളിച്ച് അന്വേഷിക്കുന്നോൾ തന്നെ പറയുമെന്നും ആര്യ പറയുന്നു. പെണ്ണുങ്ങൾക്ക് പഠിക്കണമെങ്കിൽ പെണ്ണുങ്ങളെ തന്നെ സമീപിക്കണമെന്നാണ് ഇവരുടെ നിലപാടെന്നും കേരളത്തിന് പുറത്ത് അങ്ങനെയാണ് രീതിയെന്നും ആര്യ ദയാൽ 'ദ ക്യു'വിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

'മുഖം നോക്കി ജാതിയും മതവും ജ‍ഡ്ജ് ചെയ്യുന്ന കർണാടിക് ഫെസ്റ്റിവലുകളും കച്ചേരികളുമുണ്ട് '

ആര്യ ദയാൽ

കർണാടിക് സം​ഗീതത്തിനൊപ്പം വെസ്റ്റേൺ മിക്സ് ചെയ്തുളള ആലാപന രീതിയ്ക്ക് ആയിരുന്നു ആര്യയെ സം​ഗീതലോകം പ്രശംസിച്ചത്. അതേ സമയം ശുദ്ധ സം​ഗീതത്തെ കളങ്കപ്പെടുത്തിയെന്ന് വിമർശിച്ചവരുമുണ്ട്.

ഇതിനെ വിമർശിച്ചും അനുകൂലിച്ചുമൊക്കെ നിരവധി പേരാണ് രംഗത്തെത്തിയത്. ആര്യയെ വിമർശിക്കുന്നവർക്ക് മറുപടിയുമായും ആര്യയ്ക്ക് പിന്തുണയുമായും പല പ്രമുഖരും രം​ഗത്തെത്തിയിരുന്നു. ശുദ്ധസംഗീതം എന്നത് ബ്രാഹ്മണിക്കൽ ചിന്ത മാത്രമാണ്, സംഗീതം ഈ ഭൂമി മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഒന്നാണ്, ശുദ്ധവും അശുദ്ധം എന്ന വേർതിരിവ് അതിനില്ലെന്നുമായിരുന്നു വിമർശകരോട് സോഷ്യൽ മീഡിയയിൽ ഉയർന്ന പ്രതികരണം.

Related Stories

No stories found.
logo
The Cue
www.thecue.in