ദൃശ്യം സെക്കന്‍ഡിന് വിലങ്ങുതടിയായി ഒരു കാര്യമുണ്ടായിരുന്നു: ജീത്തു ജോസഫ് അഭിമുഖം

ദൃശ്യം സെക്കന്‍ഡ് ആലോചിച്ചപ്പോള്‍ വിലങ്ങുതടിയായി ഒരു പ്രശ്‌നം ആദ്യഭാഗത്തിലുണ്ടായിരുന്നുവെന്ന് സംവിധായന്‍ ജീത്തുജോസഫ്. ആ വിലങ്ങുതടി എങ്ങനെ ഒഴിവാക്കിയെടുക്കുമെന്നാണ് അഞ്ച് വര്‍ഷം ആലോചിച്ചത്. അത് മറികടന്നില്ലെങ്കില്‍ കാരക്ടറൈസേഷനെ ബാധിക്കും. സിനിമ പുറത്തിറങ്ങാത്തതിനാല്‍ അത് എന്തായിരുന്നുവെന്ന് ഇപ്പോള്‍ പറയാനാകില്ല. കുറേ ആലോചിച്ച് അതിനൊരു പരിഹാരം കണ്ടെത്തി. അത് കാരക്ടറൈസേഷനെ ബാധിക്കാതെ കണ്‍വിന്‍സിംഗ് ആക്കാനാണ് ശ്രമിച്ചത്. അത് എഴുതിയതിന് ശേഷമാണ് ദൃശ്യം സെക്കന്‍ഡ് പാര്‍ട്ടിലേക്ക് എത്തിയത്. ദ ക്യു അഭിമുഖത്തിലാണ് ജീത്തു ജോസഫ് ഇക്കാര്യം പറഞ്ഞത്.

ഒരു കാരണവശാലും ദൃശ്യം ആദ്യഭാഗത്ത് ഉണ്ടായ കിക്ക് സെക്കന്‍ഡ് പാര്‍ട്ടില്‍ ഉണ്ടാകില്ലെന്ന് ഞാന്‍ തുടക്കം മുതല്‍ ലാലേട്ടനോട് ഉള്‍പ്പെടെ പറഞ്ഞിരുന്നു. കാരണം ദൃശ്യം ആദ്യഭാഗത്ത് എല്ലാം കഴിഞ്ഞ് ആളുകള്‍ എഴുന്നേല്‍ക്കാന്‍ നേരമാണ് ഒരു ഷോക്കിംഗ് ട്വിസ്റ്റ് ഉണ്ടാവുന്നത്. അത് ഈ സിനിമയില്‍ കാണില്ല. ഇമോഷണല്‍ എന്‍ഡിംഗ് ആണ് ദൃശ്യം സെക്കന്‍ഡ്.

ലാലേട്ടന്‍ വണ്ണം വച്ചപ്പോള്‍ ആശങ്കപ്പെട്ടിരുന്നു

ലോക്ഡൗണ്‍ സമയത്ത് ലാലേട്ടന് വണ്ണം വെച്ചപ്പോള്‍ താന്‍ കുറച്ച് ആശങ്കപ്പെട്ടിരുന്നെന്ന് ജീത്തു ജോസഫ്. ഞാന്‍ ഇത് ആന്റണി പെരുമ്പാവൂരിനോട് പറഞ്ഞപ്പോള്‍ ടെന്‍ഷനടിക്കണ്ട എന്ന് പറഞ്ഞു. ലാലേട്ടനും ഇത് തന്നെ ആവര്‍ത്തിച്ചു. ഞാന്‍ ജോര്‍ജ്ജുകുട്ടിയായി വന്നോളം എന്ന് പറഞ്ഞു.

ദൃശ്യം ഫസ്റ്റിനേക്കാളും പഴയ ലാലേട്ടനെ കാണാന്‍ പറ്റുന്നത് ദൃശ്യം 2വിലായിരിക്കും. പഴയ ലാലേട്ടനെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ സിനിമ ഒരു ട്രീറ്റായിരിക്കും

കഥാപാത്രത്തിനായി ലാലേട്ടന്‍ നല്ലവണം കഷ്ടപ്പെട്ടു. പത്തിരുപത് ദിവസം ആയുര്‍വേദ ചികില്‍സയ്ക്കായി പോയി. ചിത്രീകരണം കഴിയുന്നത് വരെ ഡയറ്റ് തുടര്‍ന്നു കൊണ്ടിരിക്കുകയായിരുന്നു. ആ സമയത്ത് അദ്ദേഹത്തിന്റെ ഫുഡൊക്കെ കണ്ടാല്‍ നമ്മള്‍ക്ക് സങ്കടം വരും. ഒരു ദിവസം അദ്ദേഹം കഴിക്കുന്ന ഭക്ഷണത്തിന്റെ ഒരു സ്പൂണ്‍ എനിക്ക് തന്നു. സത്യം പറഞ്ഞാല്‍ വായില്‍ വെക്കാന്‍ കൊളളാത്ത സാധനം. അപ്പോ പുളളി അത്രയും എഫേര്‍ട്ട് ആ കഥാപാത്രത്തിനായി നടത്തി. ഒരുപക്ഷേ ദൃശ്യം ഫസ്റ്റിനേക്കാളും പഴയ ലാലേട്ടനെ കാണാന്‍ പറ്റുന്നത് ദൃശ്യം 2വിലായിരിക്കും. പഴയ ലാലേട്ടനെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ സിനിമ ഒരു ട്രീറ്റായിരിക്കും. ദൃശ്യം 2വില്‍ എല്ലാവരും മെലിഞ്ഞെന്ന് മിക്കവരും പറഞ്ഞപ്പോള്‍ അത് ടെന്‍ഷന്‍ കൊണ്ട് മെലിഞ്ഞതാകാം എന്നാണ് തമാശരൂപേണ മറുപടി നല്‍കിയതെന്നും അഭിമുഖത്തില്‍ ജീത്തു ജോസഫ്.

Summary

Drishyam 2 Jeethu Joseph Interview latest maneesh narayanan

No stories found.
The Cue
www.thecue.in