എന്റെ നിലപാടിനെ എന്തിനാണ് പ്രണയത്തിന് വേണ്ടിയുള്ള കീഴ്‌പ്പെടലാക്കുന്നത്‌?: ഷെറീന സികെ അഭിമുഖം

എന്റെ നിലപാടിനെ എന്തിനാണ് പ്രണയത്തിന് വേണ്ടിയുള്ള കീഴ്‌പ്പെടലാക്കുന്നത്‌?: ഷെറീന സികെ അഭിമുഖം

മതത്തെ വിമര്‍ശിച്ചതിന്റെ പേരിലുള്ള പീഡനം ശാരീരിക മര്‍ദ്ദനത്തിലേക്ക് എത്തിയതോടെയാണ് ഷെറീന സികെ വീടുവിട്ട് ഇറങ്ങിയത്. 24 മണിക്കൂറിന് ശേഷം ഷെറീന സ്വതന്ത്രചിന്തകരുടെ കൂട്ടായ്മയായ ഫ്രീ തിങ്കേഴ്‌സിന്റെ വേദിയിലെത്തി. 'മതവും സ്ത്രീയും' എന്ന വിഷയത്തില്‍ സംസാരിച്ചു. 'വ്യക്തി സ്വാതന്ത്ര്യവും സാമൂഹിക വ്യവസ്ഥിതിയും' എന്ന വിഷയത്തില്‍ മൈത്രേയനുമായി സംവാദം നടത്തി. മതത്തിന്റെ വേലിക്കെട്ടിനകത്തേക്ക് ഇനിയില്ല എന്നാണ് ഷെറീനയുടെ നിലപാട്. മതവിശ്വാസം ഉപേക്ഷിച്ച പെണ്‍കുട്ടി എന്ന നിലയില്‍ താന്‍ സ്വന്തം കുടുംബത്തില്‍ നിന്ന് നേരിട്ട അനുഭവങ്ങള്‍ ഷെറീന പങ്കുവെയ്ക്കുന്നു. വിശ്വാസിയായ പിതാവ് തന്റെ നിലപാടിനെ ബഹുമാനിച്ചത് ചൂണ്ടിക്കാണിക്കുന്നു. സ്വന്തം നിലപാടിനെ പ്രണയത്തിന് വേണ്ടിയുള്ള കീഴ്‌പ്പെടലായി ചിത്രീകരിക്കുന്നതിലെ അമര്‍ഷം വ്യക്തമാക്കുന്നു. ഷെറീന സി കെ 'ദ ക്യൂ'വിന് നല്‍കിയ അഭിമുഖം.

Q

മതവിശ്വാസം ഉപേക്ഷിച്ചതാണോ, ഹിന്ദുമതസ്ഥനെ പ്രണയിച്ചതാണോ ആക്രമിക്കപ്പെടാന്‍ കാരണമായത്?

A

മതവിശ്വാസം ഉപേക്ഷിക്കുന്നതാണ് പ്രശ്‌നം. പ്രണയവും എന്റെ ഈ നിലപാടും തമ്മില്‍ ബന്ധമില്ല. പ്രണയത്തിന് വേണ്ടി മതവിശ്വാസം ഉപേക്ഷിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നുണ്ട്. പക്ഷെ അങ്ങനെയല്ല. പ്രണയം വേറെ, നിലപാട് വേറെ. ഹിന്ദു ചെറുപ്പക്കാരനെ പ്രണയിക്കുന്നതില്‍ വീട്ടുകാര്‍ക്ക് പ്രശ്‌നം ഇല്ലെന്നല്ല. മുഖ്യ വിഷയം അതല്ല. ഹിന്ദു യുവാവിനെ പ്രണയിച്ചു എന്നതില്‍ ഹൈലൈറ്റ് ചെയ്യാന്‍ ശ്രമം നടക്കുന്നുണ്ട്. എന്റെ സ്വതന്ത്രചിന്താഗതി കൊണ്ട് ഞാനെടുത്ത തീരുമാനമാണിത്. ഒരു വ്യക്തിയോട് മതത്തേക്കുറിച്ചുള്ള അയാളുടെ നിലപാട് ഫേസ്ബുക്കില്‍ എഴുതരുത് എന്ന് പറയുന്നത് പ്രണയത്തിന്റെ പ്രശ്‌നമായതുകൊണ്ടാണോ? ഫേസ്ബുക്കില്‍ ഇട്ട ഫോട്ടോകളും പോസ്റ്റുകളും എന്നേക്കൊണ്ട് നീക്കം ചെയ്യിക്കുന്നത് പ്രണയത്തിന്റെ പ്രശ്‌നമാണോ? നാട്ടിലിറങ്ങി നടക്കുമ്പോള്‍ തട്ടമിടണം എന്ന് എന്നോട് പറയുന്നതോ? ഇനി ഫേസ്ബുക്കില്‍ ഫോട്ടോ ഇട്ടാല്‍ എന്റെ മുഖത്ത് ആസിഡ് ഒഴിക്കും എന്ന് പറഞ്ഞതും പ്രണയത്തിന്റെ പ്രശ്‌നമല്ല.

മൈത്രേയനോടൊപ്പം സംവാദത്തില്‍ 
മൈത്രേയനോടൊപ്പം സംവാദത്തില്‍ 
Q

ആസിഡ് ആക്രമണ ഭീഷണിയുണ്ടായോ?

A

ആ രീതിയില്‍ സംസാരങ്ങളുണ്ടായി. ഒരു സഹോദരന്‍ എന്റെ എല്ലാ ചിത്രങ്ങളും റിമൂവ് ചെയ്യണമെന്ന് പറഞ്ഞു. ഇല്ല എന്ന് പറഞ്ഞപ്പോള്‍ ചെയ്‌തേ പറ്റൂ എന്ന് നിര്‍ബന്ധിച്ചു. പിന്നെ വീട്ടിലിരുന്ന് ലോഗിന്‍ ചെയ്യിച്ച് എല്ലാം നീക്കി. ഇനിയും ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്താല്‍, വേണ്ടിവന്നാല്‍ മുഖത്ത് ആസിഡൊഴിക്കും എന്ന് എന്റെ വലിയ സഹോദരനാണ് പറഞ്ഞത്.

എന്റെ നിലപാടിനെ എന്തിനാണ് പ്രണയത്തിന് വേണ്ടിയുള്ള കീഴ്‌പ്പെടലാക്കുന്നത്‌?: ഷെറീന സികെ അഭിമുഖം
‘മതത്തെ വിമര്‍ശിച്ചതിന് വീട്ടില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചു’; കെവിന്‍ കേസ് ചൂണ്ടി സഹോദരന്‍മാരുടെ വധഭീഷണിയെന്ന് പെണ്‍കുട്ടി  
Q

കുടുംബക്കാരില്‍ നിന്നല്ലാതെ മറ്റാരെങ്കിലും സമ്മര്‍ദ്ദമോ ഭീഷണിയോ ഉണ്ടായോ?

A

എന്റെ ദേഹത്ത് കൈ വെയ്ക്കാന്‍ ഉപ്പ സമ്മതിക്കില്ല. ഉപ്പ തടയുമ്പോള്‍ മറികടന്നാണ് അവര്‍ മര്‍ദ്ദിക്കുന്നത്. ഉപ്പയില്‍ നിന്നും മാറ്റി നിര്‍ത്തിയ ശേഷം അവളെ തല്ലണമെന്ന് ബന്ധുക്കളില്‍ പലരും പറഞ്ഞു. പൊന്നാനിയില്‍ കൊണ്ടുപോയി ശഹാദത്ത് ഖലിമ ചൊല്ലി മുസ്ലീമാക്കണം എന്നൊക്കെ.

Q

ഷെറീനയുടെ നിലപാടുകളോട് ഉപ്പയ്ക്ക് അനുകൂല സമീപനമാണോ?

A

ഉപ്പ വിശ്വാസിയാണ്. മുസ്ലീം ലീഗ് പ്രവര്‍ത്തകനും മുന്‍ മെമ്പറും നാട്ടില്‍ അറിയപ്പെടുന്ന ആളുമാണ്. മകളെ മര്‍ദ്ദിച്ച് ചിന്താഗതിയില്‍ മാറ്റം വരുത്തുന്നത് ഇഷ്ടമുള്ളയാളല്ല. ഡിഗ്രി പഠനം നിര്‍ത്താനൊക്കെ പറഞ്ഞ് സഹോദരന്‍മാര്‍ പ്രശ്‌നമുണ്ടാക്കിയപ്പോള്‍ ഉപ്പയാണ് എനിക്കൊപ്പം നിന്നത്. എന്നെ പിന്തുണച്ചതിന്റെ പേരില്‍ ഉപ്പയെ അവര്‍ കുറ്റപ്പെടുത്തുന്നുണ്ട്. ഇത്രയും നാള്‍ എന്നെ അവര്‍ ഉപദ്രവിക്കാതിരുന്നത് ഉപ്പ ചെറുത്തു നിന്നതുകൊണ്ടാണ്. ഉപ്പയ്ക്ക് എപ്പോഴും എന്നെ രക്ഷിക്കാനാവില്ല എന്ന് മനസിലായപ്പോള്‍, ഞാന്‍ ഉപ്പയോട് പറഞ്ഞിട്ട് വീട്ടില്‍ നിന്ന് മാറുകയായിരുന്നു.

Q

ഏതെങ്കിലും മതമൗലിക സംഘടനകളില്‍ നിന്ന് ഭീഷണിയുണ്ടായോ?

A

നേരിട്ടില്ല. എന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ സുഹൃത്തുക്കള്‍ക്ക് മാത്രമേ മെസേജ് അയക്കാന്‍ പറ്റൂ. മെസേജ് റിക്വസ്റ്റുകളായി ഉപദേശങ്ങള്‍ കിട്ടാറുണ്ട്. ഭീഷണിയില്ല. ‘ഇസ്ലാം ശരിക്ക് പഠിക്കാത്തതുകൊണ്ടാണ്’, ‘ഇങ്ങനെയൊക്കെ ചെയ്താല്‍ മാതാപിതാക്കള്‍ അനുഭവിക്കും’ എന്നെല്ലാമുള്ള മെസേജുകള്‍. പരാതിയുമായി ഇന്നലെ വൈകുന്നേരം പെരിന്തല്‍മണ്ണ സ്റ്റേഷനില്‍ ചെന്നപ്പോള്‍ ചെറുപ്പക്കാര്‍ ഉള്‍പ്പെടെ ഒരുപാട് ആളുകള്‍ പുറത്ത് കൂട്ടം കൂടി. ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ആ കൂട്ടത്തിലുണ്ടായിരുന്നു. അവര്‍ നോക്കിപ്പേടിപ്പിക്കുന്നുണ്ടായിരുന്നു. പിന്നെ കുറച്ച് സുഹൃത്തുക്കളെ വിളിച്ചുവരുത്തേണ്ടി വന്നു. മാധ്യമങ്ങളേയും അറിയിച്ചു. ഇപ്പോഴും ഭയമുണ്ട്. ഇന്നലെ പെരിന്തല്‍മണ്ണ സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങിയത് പുറകുവശം വഴിയാണ്. രണ്ട് മൂന്ന് വണ്ടികള്‍ മാറി കയറിയാണ് അവിടം വിട്ടത്. അത്രയും ആളുകള്‍ അവിടെ കൂടിനിന്നതുകൊണ്ട് പിന്തുടരുമോ എന്ന ഭയമുണ്ടായിരുന്നു. രണ്ട് സഹോദരന്‍മാര്‍ക്കെതിരെയാണ് കേസ് കൊടുത്തത്. അവര്‍ ചിലരുമായി ചര്‍ച്ച നടത്തിയിരുന്നു. അവര്‍ പറഞ്ഞ കാര്യങ്ങളും പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൊലീസ് ഇന്നലെ കേസ് രജിസ്റ്റര്‍ ചെയ്തു. നിയമപരമായി നേരിടാന്‍ തന്നെയാണ് തീരുമാനം.

എന്റെ നിലപാടിനെ എന്തിനാണ് പ്രണയത്തിന് വേണ്ടിയുള്ള കീഴ്‌പ്പെടലാക്കുന്നത്‌?: ഷെറീന സികെ അഭിമുഖം
‘ആള്‍ക്കൂട്ട കൊല സ്വാഭാവികം’; മുസ്ലീംകളും ദളിതരും ആദിവാസികളും കുറ്റകൃത്യവാസന കൂടുതലുള്ളവരെന്ന് രാജ്യത്തെ പൊലീസുകാര്‍ക്കിടയില്‍ ധാരണ
നാട്ടിലൂടെ നടക്കുമ്പോള്‍ ഞാന്‍ തട്ടമിട്ട് നടക്കുന്നത് എന്തിനാണ്? ഞാന്‍ വിശ്വാസിയല്ലല്ലോ.
Q

പരാതി നല്‍കിയതിന് ശേഷം വീട്ടുകാര്‍ ബന്ധപ്പെട്ടിരുന്നോ?

A

പുറത്ത് പറഞ്ഞതുകൊണ്ടാണോ എന്നറിയില്ല, പരാതി കൊടുക്കുന്നതിന് മുമ്പ് സഹോദരന്‍മാരിലൊരാള്‍ മെസേജ് അയച്ചിരുന്നു. ‘ഇനി ഞാനൊന്നിനും വരില്ല’ എന്ന് പറഞ്ഞുകൊണ്ട്. എന്നെ മര്‍ദ്ദിച്ചതിന് ശേഷം അങ്ങനെ പറയുന്നതില്‍ കാര്യമില്ല.

എന്റെ നിലപാടിനെ എന്തിനാണ് പ്രണയത്തിന് വേണ്ടിയുള്ള കീഴ്‌പ്പെടലാക്കുന്നത്‌?: ഷെറീന സികെ അഭിമുഖം
വഴിയാധാരമാകുന്നത് 19 ലക്ഷം പേര്‍; അസം പൗരത്വ പട്ടിക തയ്യാറാക്കിയത് മാനുഷിക പരിഗണനകള്‍ മുഖവിലയ്‌ക്കെടുക്കാതെ 
Q

മതവിശ്വാസം ഉപേക്ഷിച്ചിട്ട് എത്രകാലമായി?

A

പൂര്‍ണമായും ഒരു റാഷണലിസ്റ്റായിട്ട് രണ്ടു വര്‍ഷമായതേയുള്ളൂ. അതിനും മുന്‍പേ വീട്ടില്‍ പ്രശ്‌നങ്ങളുണ്ട്. അന്ന് ഉപ്പ എന്നെ ദേഹോപദ്രവം ഏല്‍പ്പിക്കാന്‍ അനുവദിക്കാതെ നിന്നു. സംസാരങ്ങളും വാക്കുതര്‍ക്കങ്ങളും മാത്രമാണ് ഉണ്ടായിരുന്നത്.

Q

ഇനിയുള്ള കാര്യങ്ങള്‍?

A

മലപ്പുറത്ത് ഒരു സ്ഥാപനത്തില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്യുകയായിരുന്നു. ഇനി തുടരാന്‍ ഉദ്ദേശിക്കുന്നില്ല. ഇത്രയും വാര്‍ത്തയായ സ്ഥിതിക്ക് അവിടെ പോകുന്നത് സേഫ് അല്ലെന്നാണ് കരുതുന്നത്. ആരെങ്കിലും ആക്രമിക്കുമോ എന്ന ഭയമുണ്ട്.

എന്റെ നിലപാടിനെ എന്തിനാണ് പ്രണയത്തിന് വേണ്ടിയുള്ള കീഴ്‌പ്പെടലാക്കുന്നത്‌?: ഷെറീന സികെ അഭിമുഖം
അടുത്ത മൂന്ന് മാസം മഴ ലഭിച്ചില്ലെങ്കില്‍ വരള്‍ച്ച; കാലാവസ്ഥ വ്യതിയാനം രൂക്ഷമായി ബാധിച്ചു തുടങ്ങിയെന്നും ജലവിഭവ വികസന വിനിയോഗ കേന്ദ്രം 
No stories found.
The Cue
www.thecue.in