മലയാള മനോരമ മുന്‍ മാനേജിങ് എഡിറ്റര്‍ മാമ്മന്‍ വര്‍ഗീസ് അന്തരിച്ചു

മലയാള മനോരമ  മുന്‍ മാനേജിങ് എഡിറ്റര്‍ മാമ്മന്‍ വര്‍ഗീസ് അന്തരിച്ചു
Manorama Weekly Chief Editor Mammen Varghese

മനോരമ ആഴ്ചപ്പതിപ്പ് ചീഫ് എഡിറ്ററും മലയാള മനോരമ പ്രിന്റര്‍ ആന്‍ഡ് പബ്ലിഷറും മുന്‍ മാനേജിങ് എഡിറ്ററുമായ തയ്യില്‍ കണ്ടത്തില്‍ മാമ്മന്‍ വര്‍ഗീസ് (തമ്പാന്‍ 91) അന്തരിച്ചു.

മലയാള മനോരമ മുഖ്യപത്രാധിപരായിരുന്ന കെ.സി. മാമ്മന്‍ മാപ്പിളയുടെ പൗത്രനും കെ.എം. വര്‍ഗീസ് മാപ്പിളയുടെ പുത്രനുമാണ്. കുന്നംകുളം പുലിക്കോട്ടില്‍ ജോസഫ് റമ്പാന്റെ സഹോദരി താണ്ടമ്മ(മിസിസ് വര്‍ഗീസ് മാപ്പിള)യാണ് മാതാവ്.

1930 മാര്‍ച്ച് 22നു ജനിച്ചു. കോട്ടയം, മദ്രാസ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ഓട്ടമൊബീല്‍ എന്‍ജിനീയറിങ് പഠനത്തിനു ശേഷം മലബാറിലെ കുടുംബവക എസ്റ്റേറ്റുകളുടെ ചുമതല ഏറ്റെടുത്തു. 1955ല്‍ മനോരമയില്‍ മാനേജരായി ചുമതലയേറ്റു; 1965ല്‍ ജനറല്‍ മാനേജരും 1973ല്‍ മാനേജിങ് എഡിറ്ററുമായി. ന്യൂസ് പേപ്പര്‍ മാനേജ്‌മെന്റില്‍ ഇംഗ്ലണ്ടിലെ തോംസണ്‍ ഫൗണ്ടേഷനില്‍ പരിശീലനം നേടിയിട്ടുണ്ട്.

No stories found.
The Cue
www.thecue.in