ബോണ്‍സായ് ചലച്ചിത്രമേളയില്‍ ആവൃതി മികച്ച ചിത്രം

ബോണ്‍സായ് ചലച്ചിത്രമേളയില്‍ ആവൃതി മികച്ച ചിത്രം

ബോണ്‍സായി ഓണ്‍ലൈന്‍ ഹ്രസ്വചലച്ചിത്രമേള 2020 ന്റെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ശ്രീഹരി ധര്‍്മ്മന് സംവിധാനം ചെയ്ത ആവൃതി എന്ന ചിത്രമാണ് മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ടത്. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മികച്ച ചിത്രത്തിനുള്ള ഓഡിയന്‌സ് ചോയ്‌സ് പുരസ്‌കാരം രോഹന്‍ മുരളീധരന് സംവിധാനം ചെയ്ത -ആരോടെങ്കിലും മിണ്ടണ്ടേ എന്ന ചിത്രത്തിനാണ്. 25,000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.

ഹ്രസ്വചിത്രമായ ഇടം, സംവിധാനം ചെയ്ത ജെഫിന് തോമസാണ് മികച്ച സംവിധായകന്. കഥ-വി.കെ ദീപ (ഒരിടത്തൊരു കള്ളന്), തിരക്കഥ - അഭിലാഷ് വിജയന് (ഒരിടത്തൊരു കള്ളന്), എഡിറ്റര്- ഫൈസി (ഐസ്ബര്ഗ്), ഛായാഗ്രഹണം-ഹരികൃഷ്ണന് (ഭ്രമണം), ശബ്ദലേഖനം- അമൃത് സുഷകുമാര് (ആവൃതി) എന്നിവര് നേടി. ശ്രാവണയും പ്രശാന്ത് മുരളിയുമാണ് മികച്ച നടിയും നടനും.

ഫിലിം ക്യുറേറ്റര് അര്ച്ചന പത്മിനി, യുവ സംവിധായകന് സഞ്ജു സുരേന്ദ്രന്, മാധ്യമപ്രവര്ത്തകനായ ജിനോയ് ജോസ് എന്നിവരായിരുന്നു ജൂറി അംഗങ്ങള്. സിനിമാ നിര്മാണരംഗത്തേക്ക് ചുവടുവെച്ച സര് വ്വമംഗള പ്രൊഡക്ഷന്‌സിന്റെ നേതൃത്വത്തിലാണ് ബോണ്‌സായി ചലച്ചിത്രമേള സംഘടിപ്പിച്ചത്. പുരസ്‌കാരം നേടിയ സിനിമകള് ജിയോ ടിവിയിലും സര്‍വ്വമംഗളയുടെ യൂട്യൂബ് പേജിലും പ്രദര്‍ശിപ്പിക്കുമെന്ന് സംഘാടകര് അറിയിച്ചു

AD
No stories found.
The Cue
www.thecue.in