മിഖയില്‍ ബക്തിന്റെ ചിന്താലോകം; കാലടി സര്‍വകലാശാല ഗവേഷകകൂട്ടായ്മയുടെ ഓണ്‍ലൈന്‍ കോഴ്‌സ്

മിഖയില്‍ ബക്തിന്റെ ചിന്താലോകം; 
കാലടി സര്‍വകലാശാല ഗവേഷകകൂട്ടായ്മയുടെ ഓണ്‍ലൈന്‍ കോഴ്‌സ്

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ഗവേഷകക്കൂട്ടായ്മയായ ഡയലക്ടിക് റിസർച്ച് ഫോറം സംഘടിപ്പിക്കുന്ന ആറ് മാസക്കാല ഓൺലൈൻ കോഴ്സായ "വിമർശനാത്മക ചിന്ത;ചില സമകാലിക സന്ദർഭങ്ങൾ " ലെ മൂന്നാമത്തെ പേപ്പറിന്റെ ക്ളാസുകൾ ഈ മാസം 28 ന് ആരംഭം കുറിക്കും.

ഗുജറാത്ത് കേന്ദ്ര സർവ്വകലാശാലയിലെ റിട്ടയേഡ് പ്രൊഫസറും സാംസ്കാരിക പഠിതാവുമായ പ്രൊഫ.ഇ.വി.രാമകൃഷ്ണനാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. മിഖായേൽ ബക്തിന്റെ ചിന്താലോകത്തെ സമഗ്രമായി പരിചയപ്പെടുത്തുകയാണ് ഈ പേപ്പറിന്റെ ഉദ്ദേശലക്ഷ്യം. ഗൂഗിൾമീറ്റിൽ ലൈവായി നടത്തപ്പെടുന്ന സെഷനുകളിൽ താത്പര്യമുള്ള ആർക്കും പങ്കെടുക്കാം, പ്രവേശനം തീർത്തും സൗജന്യമാണ്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്ളാസുകളുടെ ക്രമം താഴെ കൊടുക്കുന്നു.

28.09.2020

1. ബക്തിൻ ചിന്ത രൂപപ്പെട്ട സന്ദർഭം

2.ഭാഷ ,ഭാഷണം ,വ്യവഹാരം ,കർതൃത്വം ,അപരത്വം മുതലായവയെപ്പറ്റി ബക്തിൻ അവതരിപ്പിച്ച പുതിയ പരിപ്രേക്ഷ്യങ്ങൾ

3. ബഹുഭാഷിത്വം,ഭാഷാമിശ്രം , ബഹുസ്വരത,സംവാദം: സമൂഹത്തിന്റെയും സാഹിത്യത്തിന്റെയും സന്ദർഭത്തിൽ.

29.09.2020

1. ഡോസ്റ്റോവ്സ്കിയൻ നോവലിന്റെ ഉൾഘടനയിൽ പ്രതിഫലിക്കുന്ന ദാർശനിക സമീപനം, അത് ഭാഷയിൽ ആർജിക്കുന്ന രൂപഭാവങ്ങൾ

2. നോവലീകരണം , നോവൽ എന്ന രൂപത്തിന്റെ സവിശേഷമായ ചില പ്രത്യയശാസ്ത്രങ്ങൾ

3. സംവാദാത്മക ഭാവന എന്ന സംവർഗ്ഗത്തിന്റെ ഉള്ളടക്കം, പ്രസക്തി.

30.09.2020

1. കാർണിവലിന്റെ ചരിത്രവും നോവലിന്റെ ഉദയവും

2. വിധ്വംസക ഭാവനയിലൂടെ കാർണിവൽ സാധ്യമാക്കുന്ന പ്രതിരോധത്തിന്റെ സ്വഭാവം

3. സാംസ്‌കാരിക പഠനത്തിന്റെ സന്ദർഭത്തിൽ കാർണിവൽ എന്ന സംകല്പനത്തിന് ലഭ്യമായിട്ടുള്ള വ്യാപ്തി .

വിശദവിവരങ്ങൾക്കു താഴെ കൊടുത്ത നമ്പറുകളിൽ ബന്ധപ്പെടുക

+919037538314,+919946308828,+919946905242

മിഖയില്‍ ബക്തിന്റെ ചിന്താലോകം; 
കാലടി സര്‍വകലാശാല ഗവേഷകകൂട്ടായ്മയുടെ ഓണ്‍ലൈന്‍ കോഴ്‌സ്
പ്രഹസനങ്ങൾ മഹിമ വർദ്ധിപ്പിക്കുന്നില്ല എന്ന് അടൂരിനോട് ആരാണ് ഒന്ന് പറയുക!
മിഖയില്‍ ബക്തിന്റെ ചിന്താലോകം; 
കാലടി സര്‍വകലാശാല ഗവേഷകകൂട്ടായ്മയുടെ ഓണ്‍ലൈന്‍ കോഴ്‌സ്
പ്രതിരോധിക്കാനുള്ള അവകാശത്തെ ലിഞ്ചിംങ്ങും വയലന്‍സുമെന്ന് പറയരുത്: മൈത്രേയന്‍

Related Stories

No stories found.
logo
The Cue
www.thecue.in