വനിതാ സംഘടനകളുടെ ഭരണഘടനാ സംരക്ഷണ കൂട്ടായ്മ; ഉദ്ഘാടനം പ്രശാന്ത് ഭൂഷണ്‍
INFO

വനിതാ സംഘടനകളുടെ ഭരണഘടനാ സംരക്ഷണ കൂട്ടായ്മ; ഉദ്ഘാടനം പ്രശാന്ത് ഭൂഷണ്‍

THE CUE

THE CUE

രാജ്യമെമ്പാടുമുള്ള അഞ്ഞൂറിലേറെ വനിതാസംഘടനകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ഭരണഘടനാ സംരക്ഷണ കൂട്ടായ്മ ഗൗരി ലങ്കേഷിന്റെ രക്തസാക്ഷിദിനമായ ശനിയാഴ്ച വൈകീട്ട് അഞ്ചരയ്ക്ക് നടക്കും. സംസ്ഥാന ഏകോപന സമിതിയുടെ നേതൃത്വത്തില്‍ 'If we do not rise - Kerala' എന്ന ഫേസ്ബുക്ക് പേജിലൂടെ നടക്കുന്ന പരിപാടി അഡ്വ. പ്രശാന്ത് ഭൂഷണാണ് ഉദ്ഘാടനം ചെയ്യുന്നത്.

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ പോലും ചോദ്യം ചെയ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു കൂട്ടായ്മ സംഘടിപ്പിക്കുന്നത്. ഡോ. ടി. ഗീനാകുമാരി, ഡോ. സംഗീത ചേനംപുല്ലി, പി.വി. ഷെല്ലി എന്നിവരാണ് കേരളത്തിലെ പരിപാടിയുടെ സംഘാടകര്‍.

എഴുത്തുകാരായ ജെ.ദേവിക, ജനാധിപത്യ മഹിള അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി അഡ്വ.പി.സതീദേവി, ഷബ്‌നം ഹഷ്മി, കെ.അജിത (അന്വേഷി), പ്രൊഫ.എ.ജി.ഒലീന, ടി. രാധാമണി, രൂപ്‌സിത ഘോഷ്, അഡ്വ.പി. വസന്തം, അപര്‍ണ്ണ, സണ്ണി കപിക്കാട്, ഡോ. അജിത് കുമാര്‍.ജി, ഡോ. വി.പി.പി. മുസ്തഫ, ആര്യ രാജേന്ദ്രന്‍, ദീപ്‌സിത ധര്‍, വിജി പെണ്‍കൂട്ട് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.

The Cue
www.thecue.in