ലൈഫ് മിഷന്‍ പദ്ധതി; കമ്മീഷനായി ലഭിച്ച 2.5 കോടിയുമായി വിദേശ പൗരന്‍ മുങ്ങി, കമ്മീഷന്‍ നല്‍കിയത് സ്വപ്‌നയുടെ നിര്‍ദേശ പ്രകാരം

ലൈഫ് മിഷന്‍ പദ്ധതി; കമ്മീഷനായി ലഭിച്ച 2.5 കോടിയുമായി വിദേശ പൗരന്‍ മുങ്ങി, കമ്മീഷന്‍ നല്‍കിയത് സ്വപ്‌നയുടെ നിര്‍ദേശ പ്രകാരം

വിവാദമായ ലൈഫ് മിഷന്‍ പദ്ധിതിയുമായി ബന്ധപ്പെട്ട് ലഭിച്ച കമ്മീഷനുമായി വിദേശ പൗരന്‍ മുങ്ങിയെന്ന് റിപ്പോര്‍ട്ട്. യുഎഇ കോണ്‍സുലേറ്റില്‍ അക്കൗണ്ടന്റ് ആയിരുന്ന ഈജിപ്ത് പൗരന്‍ ഖാലിദ് മുഹമ്മദ് ഷൗക്രിയാണ് രണ്ടര കോടി രൂപയുമായി മുങ്ങിയതെന്ന് ട്വന്റിഫോര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

യുഎഇയിലെ സ്വര്‍ണക്കടത്തുകാര്‍ക്ക് നല്‍കാനായാണ് ഇയാള്‍ കമ്മീഷനുമായി കടന്നതെന്നും റിപ്പോര്‍ട്ടുണ്ട്. സ്വപ്‌നയുടെ നിര്‍ദേശപ്രകാരമായിരുന്നു കൊച്ചി ആസ്ഥാനമായ യൂണിടാക് കമ്പനി 4.25 കോടി രൂപ ഷൗക്രിക്കും സരിത്തിനുമായി നല്‍കിയത്. മൂന്നരക്കോടി രൂപയാണ് ഷൗക്രിക്ക് ലഭിച്ചത്. ഇതില്‍ ഒരു കോടി സ്വപ്‌നയ്ക്ക് നല്‍കിയിരുന്നു. 75 ലക്ഷം രൂപയാണ് സന്ദീപ് നായര്‍ക്ക്‌ കമ്പനി നല്‍കിയത്. ഡോളറും ഇന്ത്യന്‍ കറന്‍സിയുമായാണ് പണം നല്‍കിയതെന്നാണ് വിവരം.

ലൈഫ് മിഷന്‍ പദ്ധതി; കമ്മീഷനായി ലഭിച്ച 2.5 കോടിയുമായി വിദേശ പൗരന്‍ മുങ്ങി, കമ്മീഷന്‍ നല്‍കിയത് സ്വപ്‌നയുടെ നിര്‍ദേശ പ്രകാരം
വധൂവരന്‍മാരെ വട്ടം കറക്കി,പരാതിയില്‍ 24 മണിക്കൂറിനകം സെക്ഷന്‍ ക്ലാര്‍ക്കിനെ സസ്‌പെന്‍ഡ് ചെയ്ത് ജി സുധാകരന്‍

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധിയുടെ നിര്‍മ്മാണകരാര്‍ ലഭിക്കാന്‍ 4.25 കോടി രൂപ കമ്മീഷന്‍ നല്‍കേണ്ടി വന്നതായി യൂണിടാക് കമ്പനി പ്രതിനിധികളും അന്വേഷണ ഏജന്‍സികള്‍ക്ക് മൊഴി നല്‍കിയിരുന്നു. എന്‍ഐഎയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നടത്തിയ ചോദ്യം ചെയ്യലിലാണ് ഭവനരഹിതര്‍ക്ക് വിട് നിര്‍മ്മിക്കാന്‍ ലഭിച്ച 20 കോടി രൂപയില്‍ നാലേകാല്‍ കോടി കമ്മീഷന്‍ നല്‍കിയതായി വെളിപ്പെടുത്തലുണ്ടായത്.

Related Stories

No stories found.
logo
The Cue
www.thecue.in