സനില്‍ ഫിലിപ് മാധ്യമ പുരസ്‌കാരത്തിന് അപേക്ഷകള്‍ ക്ഷണിച്ചു

സനില്‍ ഫിലിപ് മാധ്യമ പുരസ്‌കാരത്തിന് അപേക്ഷകള്‍ ക്ഷണിച്ചു
Summary

ജൂലൈ 15 വരെ അപേക്ഷകള്‍ അയക്കാം

രണ്ടാമത് സനില്‍ ഫിലിപ് മാധ്യമ പുരസ്‌കാരത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. 2019 ജനുവരി ഒന്ന് മുതല്‍.ഡിസംബര്‍ 31 വരെ മലയാള ടെലിവിഷനില്‍ സംപ്രേഷണം ചെയ്ത ന്യൂസ് സ്റ്റോറികള്‍ക്കാണ് പുരസ്‌കാരം. ജൂലൈ 15 വരെ അപേക്ഷകള്‍ അയക്കാം.

വിഡിയോകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയ കത്തിനൊപ്പം sanilphilipaward@gmail.com എന്ന വിലാസത്തിലാണ് അയക്കേണ്ടത്. വിവിധ മേഖലകളിലെ പ്രമുഖര്‍ അടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുക്കുക. 25000 രൂപയും പ്രത്യേകം രൂപകല്പന ചെയ്ത ശില്‍പവുമാണ് സമ്മാനം.

സനില്‍ ഫിലിപ് മാധ്യമ പുരസ്‌കാരത്തിന് അപേക്ഷകള്‍ ക്ഷണിച്ചു
സനില്‍ ഫിലിപ്പ് മാധ്യമ പുരസ്‌കാരം വൈശാഖ് കൊമാട്ടിലിന് 

ന്യൂസ് 18 കേരളയിലെ മാധ്യമ പ്രവര്‍ത്തകനായിരുന്നു സനില്‍ ഫിലിപ്പ്. ജയ്ഹിന്ദ് ടിവി, റിപ്പോര്‍ട്ടര്‍ ടിവി എന്നീ ചാനലുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

AD
No stories found.
The Cue
www.thecue.in