ജീവിതം വീല്‍ചെയറില്‍ ആകാന്‍ വരെ അപകടസാധ്യതയുള്ളത്, ഇത്തരം സര്‍ക്കസുകളല്ല വേണ്ടത്, പകര്‍ത്തരുതെന്ന് മുന്നറിയിപ്പ്

ജീവിതം വീല്‍ചെയറില്‍ ആകാന്‍ വരെ അപകടസാധ്യതയുള്ളത്, ഇത്തരം സര്‍ക്കസുകളല്ല വേണ്ടത്, പകര്‍ത്തരുതെന്ന് മുന്നറിയിപ്പ്

ഗര്‍ഭിണിയായ നടി അനുഷ്‌ക ശര്‍മയെ ക്രിക്കറ്റര്‍ വിരാട് കോഹ്‌ലി യോഗ ചെയ്യിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. അനുഷ്‌ക കോഹ്ലിയുടെ സഹായത്തോടെ ശീര്‍ഷാസനം ചെയ്യുന്നതായിരുന്നു ചിത്രത്തില്‍. എന്നാല്‍ ഇത് പാടില്ലെന്നും അപകടകരമാണെന്നും ഓര്‍മ്മിക്കുകയാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍. ഇത്തരം വ്യായാമങ്ങള്‍ കഴുത്തിലെ കശേരുക്കള്‍ പൊട്ടി സുഷുമ്‌നാനാഡിക്ക് ക്ഷതം സംഭവിച്ച് ജീവിതം വീല്‍ ചെയറില്‍ ആകാന്‍ വരെ അപകടസാധ്യതയുള്ളതാണെന്ന് ശിശുരോഗ വിദഗ്ധ ഡോ. സൗമ്യ സരിന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇത്തരം സര്‍ക്കസുകള്‍ക്ക് പകരം സുഖപ്രസവത്തിന് സഹായകരമാകുന്ന തരത്തില്‍ പെല്‍വിക് ഫ്‌ളോര്‍ മസിലുകളെ ബലപ്പെടുത്തുന്ന, പ്രസവസമയത്ത് അത് നല്ലവണ്ണം റിലാക്‌സ് ചെയ്യാന്‍ സഹായിക്കുന്ന പ്രത്യേക വ്യായാമങ്ങളാണ് ചെയ്യേണ്ടെന്ന് ഡോ. സൗമ്യ സരിന്‍ പറയുന്നു. അതിനാല്‍ ഇവര്‍ ചെയ്യുന്നത് ജീവിതത്തില്‍ പകര്‍ത്തരുതെന്ന് സൗമ്യ ആരാധകരെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എനിക്കും കൊഹ്‍ലിയെയും അനുഷ്കയെയും വളരെ ഇഷ്ടമാണ്. പ്രത്യേകിച്ചും പരസ്പരം ബഹുമാനിക്കുന്ന ദമ്പതികൾ എന്ന നിലക്ക്!

പക്ഷെ ഇത് കുറച്ചു കടുപ്പമായിപ്പോയി! പറയാതെ വയ്യ! കാരണം അന്ധമായ ആരാധന ഇതുവരെ ഉണ്ടായിട്ടില്ല ആരോടും! അതുകൊണ്ട് തന്നെ കാട്ടുന്ന എല്ലാ കോപ്രായങ്ങളും തൊണ്ട തൊടാതെ വിഴുങ്ങാനും ഉദ്ദേശമില്ല. പക്ഷെ അങ്ങിനെ ആയിരിക്കണമെന്നില്ല അവരുടെ എല്ലാ ആരാധകരും! ചിലർ ഇവർ ചെയ്യുന്ന കാര്യങ്ങളെ അന്ധമായ അനുകരിച്ചേക്കാം..അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ പോസ്റ്റ് ചെയ്യുമ്പോൾ കുറച്ചുകൂടി പക്വത കാണിക്കാമായിരുന്നു.

ഇതിനെ കുറിച്ച് അറിയാവുന്ന ഗൈനെക്കോളജിസ്റ്റുമാരോടൊക്കെ ചോദിച്ചു നോക്കി. ആരും ഇത്തരത്തിലുള്ള വ്യായാമമുറകൾ ഗർഭകാലത് ഉപദേശിക്കുന്നില്ല. അതിനർത്ഥം ഗർഭിണികൾ വ്യായാമം ചെയ്യരുതെന്നല്ല. ചെയ്യണം, വളരെ നല്ലത് തന്നെയാണ്. പക്ഷെ ഇത്തരം സർക്കസുകളല്ല, മറിച്ചു സുഖപ്രസവത്തിനു സഹായകമാകുന്ന തരത്തിൽ പെൽവിക് ഫ്ലോർ മസിലുകളെ ബലപ്പെടുത്തുന്ന, പ്രസവസമയത് അത് നല്ലവണ്ണം റിലാക്സ് ചെയ്യുന്നതിനുമായി പ്രത്യേക വ്യായാമങ്ങളാണ് ചെയ്യേണ്ടത്. യോഗയും ആകാം. ധ്യാനമൊക്കെ ചെയ്യുന്നത് മനസ്സിന് സന്തോഷവും സമാധാനവുമൊക്കെ തരും. അതെല്ലാം ഒരു ഗർഭിണികൾ ആവശ്യമാണ് താനും!

പക്ഷെ ഇവർ ചെയ്യുന്ന തരം വ്യായാമങ്ങൾ ചെയ്താൽ ചിലപ്പോൾ കഴുത്തിലെ കശേരുക്കൾ പൊട്ടി സുഷുമ്നാനാഡിക്ക് ക്ഷതം സംഭവിക്കാനും ജീവിതം ഒരു വീൽ ചെയറിൽ ആകാനും വരെയുള്ള അപകടസാധ്യതകളുമുണ്ട്. കുഞ്ഞിന് സംഭവിക്കാവുന്ന അപകടങ്ങൾ വേറെയും!

സെലിബ്രിറ്റികളുടെ ജീവിതം കാമെറകൾക്ക് മുന്നിലാണ്. തുറന്ന പുസ്തകമാണ്. പറയുന്നതും ചെയ്യുന്നതുമെല്ലാം സൂക്ഷിച്ചു വേണം! ചിലപ്പോൾ ഇതെല്ലാം അപ്പടി പകർത്തി ജീവിക്കുന്ന പാവം ആരാധകർക്കായിരിക്കും പല അപകടങ്ങളും സംഭവിക്കുന്നത്. അതൊന്നും പുറംലോകം അറിയുകയുമില്ല.

ഇവരൊക്കെ ചെയ്യുന്നതെല്ലാം ജീവിതത്തിൽ പകർത്തല്ലേ! പണി പാലും വെള്ളത്തിൽ കിട്ടും!

ജാഗ്രതൈ!

ഡോ സൗമ്യ സരിൻ

ഈ ക്രൂരത പാടില്ലായിരുന്നുവെന്ന് ഡോ. സുള്‍ഫി നൂഹുവും കുറിച്ചു. ശിഷ്ടകാലം പാരാപ്ലീജിയ വന്ന് കിടപ്പിലായിപ്പോകുമെന്ന്, ഇത്തരം അഭ്യാസങ്ങള്‍ കാണിക്കുന്നവര്‍ ഓര്‍ക്കണം. കുട്ടിയുടെ ജീവന്‍ നഷ്ടപ്പെടാനും സാധ്യതയുണ്ട്. ശരീരശാസ്ത്രം അല്‍പ്പമെങ്കിലും പിടിപാടുള്ള ആരും ഇങ്ങനെ ഒരു വ്യായാമം ഗര്‍ഭിണിയായ സ്ത്രീകളില്‍ ഉപദേശിക്കില്ലെന്നും ഡോ. സുള്‍ഫി നൂഹു കുറിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രിയപ്പെട്ട കോഹ്ലി.

ഈ കവർ ഡ്രൈവ് വേണ്ടായിരുന്നു!

സ്വന്തം ഭാര്യയോട് ഈ ക്രൂരത പാടില്ലായിരുന്നു.

വിവിഎസ് ലക്ഷ്മണിനുശേഷം താങ്കളുടെ ക്രിക്കറ്റ് ഷോട്ടുകളാണ് മറ്റ് പലരെയും പോലെ , ഞാനും, ഏറ്റവും കൂടുതൽ ആസ്വദിച്ചത്.

ഈ ഷോർട്ട് വളരെ ക്രൂരമായിപ്പോയി.

ഭാര്യയോട് മാത്രമല്ല കുട്ടിയോടും.

ശരീരശാസ്ത്രം അല്പമെങ്കിലും പിടിപാടുള്ള ആരും ഇങ്ങനെ ഒരു വ്യായാമം ഗർഭിണിയായ സ്ത്രീകളിൽ ഉപദേശിക്കില്ലയെന്ന് ഉറപ്പ്.

ഈ ഫോട്ടോ കണ്ടു ഇതുപോലെ ഭാര്യയെ തലകുത്തി നിർത്തുന്ന അഭ്യാസം കാണിക്കുന്നവർ ഒന്നോർക്കണം.

ഭാര്യ ശിഷ്ടകാലം പാരാപ്ലീജിയ വന്ന് കട്ടിലിൽ തന്നെ കിടപ്പായേക്കാം.

കുട്ടിയുടെ ജീവൻ നഷ്ടപ്പെടാനും നല്ല സാദ്ധ്യത.

എന്നാലും കോഹ്ലി ഈ കവർ ഡ്രൈവ് വേണ്ടായിരുന്നു.

ഡോ സുൽഫി നൂഹു

it is Danger, Expert Doctors on Pregnant Anushka sharma's Yoga Practice, With The Help of Virat Kohli.

Related Stories

No stories found.
logo
The Cue
www.thecue.in