ഇപ്പോൾ പിടി വിട്ടു പോയാൽ തിരിച്ചു പിടിക്കാൻ പ്രയാസമായിരിക്കും

ഇപ്പോൾ പിടി വിട്ടു പോയാൽ തിരിച്ചു പിടിക്കാൻ പ്രയാസമായിരിക്കും

ജൂലൈ 1 - 13 (9%)

ജൂലൈ 2 - 14 (9%)

ജൂലൈ 3 - 27 (13%)

ജൂലൈ 4 - 17 (7%)

ജൂലൈ 5 - 38 (17%)

ജൂലൈ 6 - 35 (18%)

ജൂലൈ 7 - 68 (25%)

ജൂലൈ 8 - 90 (30%)

ജൂലൈ 9 - 140 (41%)

ജൂലൈ 10 - 204 (49%) ITBP, CISF, BSF എന്നിവ കൂടി ഉൾപ്പെടുത്തിയാൽ 242 അതായത് 58%.

ജൂലൈ 11 - 234 (47%)

ജൂലൈ 12 - 206 (48%)

ജൂലൈ 13 - 144 (32%) ITBP, ആരോഗ്യപ്രവർത്തകർ തുടങ്ങിയവ കൂടി ഉൾപ്പെടുത്തിയാൽ 244 അതായത് 54%.

ജൂലൈ 14 - 396 (65%)

കേരളത്തിൽ പ്രാദേശിക സമ്പർക്കത്തിലൂടെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണമാണ്. ബ്രാക്കറ്റിൽ കൊടുത്തിരിക്കുന്നത് ആകെ കേസുകളുടെ എണ്ണത്തിൽ പ്രാദേശിക സമ്പർക്കത്തിലൂടെ പകർന്ന കേസ്സുകൾ എത്ര ശതമാനം എന്നാണ്. കേരളത്തിൽ രോഗം ബാധിച്ച ആരോഗ്യ പ്രവർത്തകരുടെയും മറ്റും എണ്ണം ഈ ലിസ്റ്റിൽ അത്ര കൃത്യമല്ല.

ജൂലൈ ഒന്നിന് 9 ശതമാനമായിരുന്നത് ഇപ്പോൾ 65 ശതമാനം ആയിരിക്കുന്നു.

മാത്രമല്ല എല്ലാ ജില്ലകളിലും തന്നെ പ്രാദേശിക സമ്പർക്കം മൂലം കേസുകൾ റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നു. സോഴ്സ് കണ്ടുപിടിക്കാനാവാത്ത റിപ്പോർട്ടുകളും കൂടിക്കൊണ്ടിരിക്കുന്നു.

ഇതുമാത്രമല്ല ഡോക്ടർമാരടക്കം ഉള്ള ആരോഗ്യ പ്രവർത്തകർക്ക് അസുഖം ബാധിക്കുന്നത് കൂടിക്കൊണ്ടിരിക്കുന്നു. ഡോക്ടർമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകരിൽ നിന്ന് കുടുംബാംഗങ്ങൾക്ക് രോഗം പകർന്നു ലഭിക്കുന്നതും ഇപ്പോൾ നടക്കുന്ന സംഭവങ്ങളാണ്.

15 ദിവസങ്ങൾക്ക് മുൻപ് ഉള്ള അവസ്ഥ അല്ല ഇന്ന്. കേരളത്തിലേക്ക് എത്തുന്നവരിൽ പോസിറ്റീവ് ആകുന്നതുപോലെ അല്ല പ്രാദേശിക സമ്പർക്കത്തിൽ പോസിറ്റീവ് ആകുന്നവരുടെ എണ്ണം ഉയരുന്നത്.

ഇത്രയും നാളും ഒന്നോരണ്ടോ പോക്കറ്റുകളിൽ ഉയർന്ന സംഖ്യ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യം മാത്രമായിരുന്നു കണ്ടുവന്നിരുന്നത്. ഇപ്പോൾ അങ്ങനെയുള്ള പോക്കറ്റുകളുടെ എണ്ണം പല ജില്ലങ്ങളിലും കൂടിവരികയാണ്.

ഇനിയും പിടിച്ചുകെട്ടാൻ സാധിച്ചില്ലെങ്കിൽ സ്ഥിതിഗതികൾ ഗുരുതരമാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതുകൊണ്ട് എല്ലാവരും പരമാവധി ജാഗ്രത പാലിക്കേണ്ട സമയമാണ്. എന്തൊക്കെയാണ് പ്രതിരോധമാർഗങ്ങൾ എന്നത് കേരളത്തിലെ സ്കൂൾ കുട്ടികൾക്ക് പോലും വ്യക്തമായി അറിയുന്ന കാര്യമാണ്.

എങ്കിലും കോവിഡ് ഒരു പ്രശ്നമേയല്ല എന്ന് പ്രചരിപ്പിക്കുന്ന പലരും ഇപ്പോഴും സോഷ്യൽ മീഡിയയിൽ ഉണ്ട്. ദയവ് ചെയ്ത് അവരുടെ അബദ്ധങ്ങൾക്ക് തല വെച്ച് കൊടുക്കരുത്. ഇപ്പോൾ പിടി വിട്ടു പോയാൽ തിരിച്ചു പിടിക്കാൻ പ്രയാസമായിരിക്കും എന്നത് മറക്കരുത്.

Related Stories

No stories found.
logo
The Cue
www.thecue.in