ഡയറ്റില്‍ മുട്ട തിന്ന് മടുത്തോ? ഈ വഴികള്‍ പരീക്ഷിക്കാം

ഡയറ്റില്‍ മുട്ട തിന്ന് മടുത്തോ? ഈ വഴികള്‍ പരീക്ഷിക്കാം

ഇഷ്ടഭക്ഷണം ഒഴിവാക്കാതെ തടി കുറയ്ക്കാമെന്നതാണ് ഹൈപ്രോട്ടീന്‍ ഡയറ്റിലേക്ക് ആളെ കൂട്ടുന്നത്. മീനും ഇറച്ചിയും മുട്ടയും ഈ ഡയറ്റ് ചാര്‍ട്ടില്‍ അവശ്യ ഘടകളുമാണ്. എന്നും രാവിലെ മുട്ട പുഴുങ്ങി തിന്ന് മടുത്തെങ്കില്‍ ഈ വഴികള്‍ പരീക്ഷിക്കാം.

ഡയറ്റില്‍ മുട്ട തിന്ന് മടുത്തോ? ഈ വഴികള്‍ പരീക്ഷിക്കാം
‘ആഹാരത്തിന് മുമ്പും പ്രാഥമികകൃത്യത്തിന് ശേഷവും കൈകഴുകാന്‍ മലയാളിക്ക് മടി’; ദേശീയ സര്‍വേയില്‍ കേരളം 11ആം സ്ഥാനത്ത്

ബ്രേക്ക് ഫാസ്റ്റ് നന്നായാല്‍ ആ ദിവസം നല്ലതായിരിക്കുമെന്നാണ് വിശ്വാസം. എന്തെങ്കിലും കഴിച്ചെന്നും വരുത്തുന്നതിന് പകരം ഇഷ്ടമുള്ള ഭക്ഷണം രുചിയോടെ കഴിക്കുന്നത് സംതൃപ്തി കൂട്ടും. പ്രോട്ടീനടങ്ങിയ മുട്ട നല്ലൊരു പ്രഭാത ഭക്ഷണമാണ്. ശരീരത്തിന് മുട്ടയില്‍ നിന്ന് എളുപ്പത്തില്‍ പ്രോട്ടീനെ സ്വാശീകരിക്കാന്‍ കഴിയും.

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ കാര്‍ബോഹൈഡ്രേറ്റ് കുറച്ച് പ്രോട്ടീന്‍ കൂടുതലുള്ള ഭക്ഷണം കഴിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കാര്‍ബോ ഹൈഡ്രേറ്റ് 25 ശതമാനത്തില്‍ താഴെയാക്കാം. പ്രോട്ടീനുള്ള ഭക്ഷണം വലിയ അളവില്‍ കഴിക്കാമെന്നതല്ല ഇതിനര്‍ത്ഥം. കൂടുതല്‍ ഭക്ഷണം കഴിക്കണമെന്ന തോന്നല്‍ ഇല്ലാതാക്കാനും പ്രോട്ടീന്‍ സഹായിക്കും. പേശികളെ ബലപ്പെടുത്താനും ഇത് സഹായിക്കും.

പുഴുങ്ങിയ മുട്ടയില്‍ അവാക്കാഡോയും ചീസും കുരുമുളകും പൊടിയും വിതറി കഴിക്കാം. പുഴുങ്ങിയ മുട്ടയില്‍ സാലഡ് ലീഫുകളും ഒലിവ് ഓയിലും ചേര്‍ക്കാം. കുരുമുളക് പൊടി വിതറിയാലും രുചി കൂടും. മുട്ടയില്‍ സവാളയും തക്കാളിയും മല്ലിയിലയും അരിഞ്ഞിട്ട് വിവിധ സോസുകളും ചേര്‍ത്തും കഴിക്കാം. സാലഡായി തന്നെ കഴിക്കണമെന്നുള്ളവര്‍ക്ക് മയോണൈസ് , വേവിച്ച മഷ്‌റൂം, തക്കാളി, ഉപ്പും കുരുമുളകും ചേര്‍ത്താലും മടുപ്പില്ലാതെ കഴിക്കാം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

No stories found.
The Cue
www.thecue.in