നല്ല കൊളസ്‌ട്രോള്‍ കൂട്ടും ഈ ശീലങ്ങള്‍

നല്ല കൊളസ്‌ട്രോള്‍ കൂട്ടും ഈ ശീലങ്ങള്‍

രക്തത്തില്‍ എച്ച്ഡിഎല്‍ കൂടുന്നത് ആരോഗ്യമുള്ള ശരീരത്തിന് ആവശ്യമാണ്. രക്തധമിനികളില്‍ കൊഴുപ്പ് അടിഞ്ഞു കൂടാതെ സഹായിക്കുന്നത് എച്ച് ഡി എല്‍ ആണ്. എല്‍ഡിഎല്ലിനെ ചീത്ത കൊളസ്‌ട്രോളെന്നാണ് വിളിക്കുന്നത്. അത് കൂടുന്നതിനനുസരിച്ച് ഹൃദയാഘാത സാധ്യത കൂടും.

നല്ല കൊളസ്‌ട്രോള്‍ കൂട്ടാന്‍ പ്രധാനമായും ചെയ്യേണ്ടത് വ്യായമമാണ്. ദിവസവും നാല്‍പത് മിനിറ്റെങ്കിലും വ്യായാമം ശീലമാക്കണം. നടത്തം, ഓട്ടം, നീന്തല്‍, സൈക്കിളിങ് എന്നിവയില്‍ ഏതെങ്കിലും തിരഞ്ഞെടുക്കാം.

എയ്‌റോബിക് വ്യായാമങ്ങള്‍ക്കൊപ്പം ഭക്ഷണ നിയന്ത്രണവും വേണം. അമിതവണ്ണമുള്ളവര്‍ ശരീരഭാരം കുറയ്ക്കണം. മത്തി, അയല, ചൂര, ട്യൂണ എന്നിങ്ങനെ ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ അടങ്ങിയ മത്സ്യങ്ങള്‍ ആഹാരത്തിന്റെ ഭാഗമാക്കാം. അണ്ടിപ്പരിപ്പുകള്‍, പയറുവര്‍ഗങ്ങള്‍ എന്നിവയും കഴിക്കാം. അവക്കാഡോയും നല്ലതാണ്. മുഴുധാന്യങ്ങളും ഉള്‍പ്പെടുത്തണം.

Related Stories

No stories found.
logo
The Cue
www.thecue.in