cervical cancer
cervical cancergoogle

സെര്‍വിക്കല്‍ ക്യാന്‍സര്‍; ചില തെറ്റിദ്ധാരണകള്‍ 

സ്ത്രീകളെ ബാധിക്കുന്ന പ്രധാന ക്യാന്‍സറുകളിലൊന്നാണ് സെര്‍വിക്കല്‍ ക്യാന്‍സര്‍. ഗര്‍ഭാശയത്തിന് താഴെയായുള്ള സെര്‍വിക്സിനെയാണ് ഇവ പ്രധാനമായും ബാധിക്കുന്നത്. 

2016 ലെ കണക്ക് പ്രകാരം ഇന്ത്യയില്‍ ഒരു ലക്ഷത്തിലധികം സ്ത്രീകളെ ബാധിക്കുന്ന രോഗമായി മാറിയിരിക്കുകയാണ് സെര്‍വിക്കല്‍ ക്യാന്‍സര്‍. അതേസമയം ഇതുമായി ബന്ധപ്പെട്ട് നിരവധി മിത്തുകളും- തെറ്റിദ്ധാരണകളും നിലനില്‍ക്കുന്നുണ്ട്. രോഗവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രധാന തെറ്റിദ്ധാരണകളും വസ്തുതകളും.

സ്ത്രീകളെ ബാധിക്കുന്ന പ്രധാന ക്യാന്‍സറുകളിലൊന്നാണ് സെര്‍വിക്കല്‍ ക്യാന്‍സര്‍. ഗര്‍ഭാശയത്തിന് താഴെയായുള്ള സെര്‍വിക്സിനെയാണ് ഇവ പ്രധാനമായും ബാധിക്കുന്നത്. എച്ച്.പി.വി വൈറസുകള്‍ പടരുന്നതാണ് ഇവയ്ക്ക് കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്

സെര്‍വിക്കല്‍ ക്യാന്‍സര്‍ മുതിര്‍ന്ന സ്ത്രീകളെ മാത്രമാണ് ബാധിക്കുക എന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ 15 മുതല്‍ 44 വയസ്സുവരെയുള്ള എല്ലാ സ്ത്രീകളെയും ബാധിക്കാവുന്ന രോഗമാണ് ഇത്.

പിന്നെ ഒരു പ്രധാനപ്പെട്ട തെറ്റിദ്ധാരണകളിലൊന്നാണ് സെര്‍വിക്കല്‍ ക്യാന്‍സറിന് കൃത്യമായ ചികിത്സ ലഭ്യമല്ല. മരണമാണ് രോഗഫലമെന്നാണ് പൊതുവെയുള്ള കണ്ടെത്തല്‍.

ചില ക്യാന്‍സറുകള്‍ക്കുള്ള ചികിത്സകള്‍ക്കായി ശാസ്ത്രലോകം ഇപ്പോഴും ശ്രമിച്ച് കൊണ്ടിരിക്കുന്നുണ്ട് എന്നത് വാസ്തവമാണ്. എന്നാല്‍ സെര്‍വിക്കല്‍ ക്യാന്‍സറിനെ സംബന്ധിച്ചിടത്തോളം ചികിത്സ ഫലപ്രദമാണ്. തുടക്കത്തില്‍ തന്നെ രോഗം തിരിച്ചറിയപ്പെട്ടാല്‍ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്നതാണ്.

രോഗവുമായി ബന്ധപ്പെട്ട് പരക്കുന്ന മറ്റൊരു പ്രധാന തെറ്റിദ്ധാരണയാണ് രോഗം ഒരു പകര്‍ച്ചാവ്യാധിയാണെന്നത്. സെര്‍വിക്കല്‍ ക്യാന്‍സര്‍ ഒരിക്കലും ഒരു പകര്‍ച്ചാവ്യാധിയല്ല. ക്യാന്‍സര്‍ സെല്ലുകള്‍ക്ക് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പടര്‍ന്നുപിടിക്കാന്‍ സാധിക്കില്ലെന്ന് കണ്ടെത്തിയിട്ടുള്ളതാണ്.

മുപ്പത് വയസ്സ് കഴിയുന്ന സ്ത്രീകള്‍ സെര്‍വിക്കല്‍ ക്യാന്‍സര്‍ നിര്‍ണ്ണയ ടെസ്സുകളായ എച്ച് പിവി ടെസ്റ്റുകളും, പാപ് ടെസ്സുകളും നടത്തുക.

എച്ച്പിവി വൈറസുകളാണ് രോഗമുണ്ടാക്കുന്നത്. ഇതിനെതിരെ കുട്ടികള്‍ക്ക് 11 മുതല്‍ 12 വയസ്സിനുള്ളില്‍ എടുക്കുന്ന വാക്‌സിനേഷന്‍ എടുക്കേണ്ടതാണ്.

സെര്‍വിക്കല്‍ കാന്‍സറിന്റെ ആദ്യഘട്ടങ്ങളില്‍ ചിലപ്പോള്‍ ലക്ഷണങ്ങളൊന്നും കണ്ടെന്ന് വരില്ല. യോനിയിലൂടെ രക്തം അമിതമായി പോകുന്നുണ്ടെങ്കിലോ, മറ്റ് എന്തെങ്കിലും സ്രവങ്ങള്‍ കാണുകയാണെങ്കിലോ ഉടന്‍ തന്നെ ചികിത്സ ലഭ്യമാക്കേണ്ടതാണ്.

പരിഹാരമാര്‍ഗ്ഗങ്ങള്‍

1. വിദഗ്ദ നിര്‍ദ്ദേശപ്രകാരം pap smear test നടത്തി രോഗനിര്‍ണ്ണയം നടത്തി ചികിത്സ ആരംഭിക്കുക.

2. സുരക്ഷിതമായ ലൈംഗിക ബന്ധങ്ങളില്‍ ഏര്‍പ്പെടുക

3. എച്ച്.പി.വി വൈറസിനെതിരെയുള്ള വാക്‌സിനേഷന് വിധേയമാകുക.

4. 26 വയസ്സിനും അതില്‍ താഴെയുമുള്ളവര്‍ എച്ച് പി വി വാക്‌സിന്‍ എടുക്കുക.

Related Stories

No stories found.
logo
The Cue
www.thecue.in