സൗന്ദര്യസംരക്ഷണത്തിന് കറ്റാര്‍വാഴ

സൗന്ദര്യസംരക്ഷണത്തിന് കറ്റാര്‍വാഴ

വളരെയധികം ഔഷധഗുണമുള്ള ചെടിയാണ് കറ്റാര്‍വാഴ. aloevera(aloe barbadensis Miller) എന്നാണ് ബൊട്ടാണിക്കല്‍ നെയിം. തണ്ടില്ലാത്ത, ജലാംശം നിറഞ്ഞു വീര്‍ത്ത ഇലച്ചെടിയാണിത്. ഇലകളുടെ അരികില്‍ മുള്ളുകളുണ്ട്..80-100 സെമി വരെയാണ് ഉയരം.

സൗന്ദര്യസംരക്ഷണത്തിന് കറ്റാര്‍വാഴ
പിതാവിനും കുഞ്ഞിന്റെ വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ തുല്യമായ പങ്കുണ്ട്‌ 

ആയുര്‍വേദ,ഹോമിയോമരുന്നുകളില്‍ കറ്റാര്‍വാഴ ഉപയോഗിക്കുന്നുണ്ട്.കറ്റാര്‍വാഴയുടെ ജെല്ലി യില്‍ അടങ്ങിയ മ്യൂക്കോപോളിസാക്കറൈഡുകളാണ്(mucopoly saccaride) അതിന് ഔഷധഗുണം നല്‍കുന്നത്

കറ്റാര്‍വാഴയില്‍ വിറ്റാമിനുകള്‍ ,അമിനോആസിഡ്‌സ്,അയണ്‍, മാംഗനീസ്, കാല്‍സ്യം, സിങ്ക്, തുടങ്ങിയവ അടങ്ങിയിട്ടുണ്ട്.

ഔഷധങ്ങള്‍ക്ക് പുറമെ ആരോഗ്യ പാനീയങ്ങള്‍, സൗന്ദര്യ വര്‍ധക ഉല്‍പ്പന്നങ്ങള്‍ എന്നിവ നിര്‍മ്മിക്കാനും കറ്റാര്‍വാഴ ഉപയോഗിക്കുന്നു.കോസ്മറ്റിക് ബിസിനസ്സില്‍ ലോകവ്യാപകമായി കറ്റാര്‍വാഴ ഉപയോഗിക്കുന്നുണ്ട്.

സൗന്ദര്യസംരക്ഷണത്തിന് കറ്റാര്‍വാഴ
ജികെ മുതല്‍ മുള്ളങ്കൊല്ലി വേലായുധന്‍ വരെ; ജോഷി ചിത്രങ്ങളിലെ മാസ് കഥാപാത്രങ്ങള്‍

സന്ധിവാതം, പ്രമേഹം, രക്തസമ്മര്‍ദ്ദം,ത്വക് രോഗങ്ങള്‍, അലര്‍ജി, അസിഡിറ്റിഎന്നീരോഗങ്ങളിലും, ക്യാന്‍സര്‍ ചികിത്സയിലും, പ്രകൃതി ദത്ത മോയ്‌സ്ചറായും കറ്റാര്‍വാഴ ഉപയോഗിക്കുന്നു.

മുഖത്തെ കറുത്തപാടുകള്‍, കണ്‍തടത്തിലെ കറുപ്പ് എന്നിവ മാറാന്‍ കറ്റാര്‍വാഴ ജെല്ല് പുരട്ടാം. താരന്‍ അകറ്റുന്നതിനായി തലയില്‍ തേച്ചു പിടിപ്പിച്ച് അരമണിക്കൂറിന് ശേഷം കഴുകി കളയാം. എണ്ണ കാച്ചുന്ന കൂട്ടിലും ചേര്‍ക്കാം. മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in