മുലപ്പാല്‍ ബാങ്ക് കേരളത്തിലും; ആറുമാസം വരെ കേടാകാതെ സൂക്ഷിച്ച് കുഞ്ഞുങ്ങള്‍ക്ക് നല്‍കാം  

മുലപ്പാല്‍ ബാങ്ക് കേരളത്തിലും; ആറുമാസം വരെ കേടാകാതെ സൂക്ഷിച്ച് കുഞ്ഞുങ്ങള്‍ക്ക് നല്‍കാം  

സംസ്ഥാനത്ത് ആദ്യമായി മുലപ്പാല്‍ ബാങ്കുകള്‍ സ്ഥാപിക്കുന്നു. അമ്മമാരുടെ മുലപ്പാല്‍ ശേഖരിച്ച്, മുലപ്പാല്‍ ആവശ്യമുള്ള ശിശുക്കള്‍ക്ക് ലഭ്യമാക്കുന്നതാണ് പദ്ധതി. എറണാകുളം ജനറല്‍ ആശുപത്രിയിലും, തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലുമാണ് 'നെക്ടര്‍ ഓഫ് ലൈഫ്' ആദ്യം നടപ്പിലാക്കുക.

മുലപ്പാല്‍ ശേഖരിച്ച് പാസ്ചറൈസ് ചെയ്ത ശേഷം മൈനസ് 20 ഡിഗ്രി വരെ തണുപ്പിച്ച് റഫ്രിജറേറ്ററില്‍ സൂക്ഷിക്കും. ആറ് മാസം വരെ പാല്‍ കേടാകില്ല.  

പ്രസവസമയത്തും വാക്‌സിനേഷന് വേണ്ടി വരുമ്പോഴും അമ്മമാരില്‍ നിന്നും മുലപ്പാല്‍ ശേഖരിക്കും. പ്രസവത്തോടെ അമ്മ മരിച്ച ശിശുക്കള്‍ക്കും മാസം തികയാതെ പിറന്ന കുഞ്ഞുങ്ങള്‍ക്കും ചികിത്സയിലുള്ള കുട്ടികള്‍ക്കും പദ്ധതി അനുഗ്രഹമാകും. പ്രസവത്തിന് ശേഷം പാല്‍ നല്‍കാന്‍ കഴിയാതെ വിഷമിക്കുന്ന അമ്മമാര്‍ക്കും പദ്ധതി ആശ്വാസമാകും.

റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലോക മുലയൂട്ടല്‍ വാരം ആരംഭിക്കുന്ന ഓഗസ്റ്റ് ആദ്യം തന്നെ നെക്ടര്‍ ഓഫ് ലൈഫ് പ്രവര്‍ത്തനസജ്ജമാകും. മുലപ്പാല്‍ ബാങ്കിനേക്കുറിച്ച് അമ്മമാര്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുമെന്ന് റോട്ടറി ക്ലബ്ബ് പ്രവര്‍ത്തകര്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in