നിങ്ങള്‍ സിംഗിള്‍ പാരന്റാണോ?  പുതിയ പങ്കാളിയെ തിരഞ്ഞെടുക്കുന്നുണ്ടോ?ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം 

നിങ്ങള്‍ സിംഗിള്‍ പാരന്റാണോ? പുതിയ പങ്കാളിയെ തിരഞ്ഞെടുക്കുന്നുണ്ടോ?ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം 

പുതിയ പങ്കാളിയെ തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കണം. 

സിംഗിള്‍ പാരന്റ് ഫാമിലികള്‍ മുമ്പത്തെക്കാള്‍ വര്‍ദ്ധിച്ചു വരികയാണ്. ജോലി, വീട്, കുട്ടികള്‍ സിംഗിള്‍ പാരന്റിന്റെ തലവേദനകള്‍ ഇതെല്ലാം കൂടി എങ്ങനെ കൈകാര്യം ചെയ്യുന്നതിലാവും. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ സിംഗിള്‍ പാരന്റിംഗ് വൈദഗ്ധ്യം നേടിയെടുക്കാം.

കുഞ്ഞുങ്ങളെ വളര്‍ത്തുകയെന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. പങ്കാളി കൂടി ഇല്ലെങ്കില്‍ ആ ബുദ്ധിമുട്ട് ഏറും. സ്‌ട്രെസും ക്ഷീണവും പതിവായിരിക്കും. വൈകാരികമായ പിന്തുണ നല്‍കുന്നതിലും അച്ചടക്കത്തോടെ വളര്‍ത്തുുന്നതിലും നിങ്ങള്‍ പരാജയപ്പെട്ടാല്‍ കുട്ടിക്ക് പെരുമാറ്റ വൈകല്യങ്ങള്‍ ഉണ്ടായേക്കാം. അത്തരം അപകടങ്ങളിലേക്ക് കുട്ടികള്‍ എത്താതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയെന്നാണ് വിദഗ്ധര്‍ പറയുന്നത്.

1.കുട്ടി നല്ല കാര്യങ്ങള്‍ ചെയ്താല്‍ അഭിനന്ദിക്കാന്‍ മറക്കരുത്

2.നിങ്ങളുടെ സ്‌നേഹവും പിന്തുണയും നല്‍കുക

3.ദിവസത്തില്‍ കുറച്ച് സമയമെങ്കിലും കുട്ടിക്കൊപ്പം ചിലവഴിക്കാന്‍ കണ്ടെത്തുക. കുട്ടിക്കൊപ്പം കളിക്കുകയോ പുസ്തകങ്ങള്‍ വായിച്ചു കൊടുക്കുകയോ വെറുതെയിരിക്കുകയോ ചെയ്യാം.

4.ഭക്ഷണം, ഉറക്കം എന്നിവയ്‌ക്കെല്ലാം കൃത്യമായ സമയം നിശ്ചയിക്കുക.

5.വീട്ടില്‍ പാലിക്കേണ്ട നിയമങ്ങളും നിങ്ങള്‍ കുട്ടിയില്‍ നിന്ന് പ്രതീക്ഷിക്കുന്ന കാര്യങ്ങളും വിശദീകരിച്ചു നല്‍കണം.

6.കുട്ടികള്‍ക്ക് മുമ്പില്‍ സ്വയം കുറ്റപ്പെടുത്താതിരിക്കുക

7.കുട്ടികളെ വളര്‍ത്തുന്നതിനിടയില്‍ സ്വന്തം കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ മറക്കരുത്. വ്യായാമം, ഭക്ഷണം,ഉറക്കം എന്നിവയില്‍ വിട്ടുവീഴ്ച പാടില്ല. ഒറ്റയ്‌ക്കോ അല്ലെങ്കില്‍ സുഹൃത്തുക്കള്‍ക്കൊപ്പമോ മനസിന് സന്തോഷം നല്‍കുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടാന്‍ സമയം കണ്ടെത്തണം. ആഴ്ചയില്‍ കുറച്ച് മണിക്കൂറുകള്‍ സ്വന്തം കാര്യം ചെയ്യാനായി മാറ്റിവെക്കണം.

8.പ്രായത്തിനനുസരിച്ച് ചെയ്യാവുന്ന ജോലികള്‍ കുട്ടിയെ ഏല്‍പ്പിക്കുക

9.കടന്നു പോകുന്ന, ബുദ്ധിമുട്ടുള്ള സമയത്തെ പുഞ്ചിരിയോടെ നേരിടുക.

വീട്ടമ്മമാരായ സിംഗിള്‍ പാരന്റ് വളര്‍ത്തുന്ന കൗമാരക്കാരില്‍ ഡിപ്രഷനും ആത്മവിശ്വാസക്കുറവും ഉണ്ടാകാമെന്ന് പല പഠനങ്ങളും വ്യക്തമാക്കുന്നു. സാമൂഹ്യമായ ഒറ്റപ്പെടലും വിഷാദവും ഏകാന്തതയും ആരേയും കാണാന്‍ തോന്നാതിരിക്കലും അസ്വസ്ഥതയും പ്രതീക്ഷ നഷ്ടപ്പെട്ട അവസ്ഥയും ഇതിന്റെ ലക്ഷണങ്ങളാണ്. കുട്ടിയില്‍ ഇത്തരം ലക്ഷണം കണ്ടാല്‍ ഡോക്ടറുടെ സഹായം തേടാന്‍ മടിക്കരുത്.

വിവാഹമോചനത്തെക്കുറിച്ച് കുട്ടിയോട് പറയാമോ?

വിവാഹമോചനത്തിലൂടെയാണ് പലരും സിംഗിള്‍ പാരന്റാവുന്നത്. കുടുംബത്തില്‍ വിവാഹമോചനം നടക്കുമ്പോള്‍ കുട്ടിയെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തണം. കുട്ടിയുടെ വികാരങ്ങള്‍ മനസിലാക്കുകയും അവരുടെ ചോദ്യങ്ങള്‍ സത്യസന്ധമായി മറുപടി നല്‍കുകയും വേണം. പിരിയുന്ന രക്ഷിതാവിനെക്കുറിച്ച് മോശമായ കാര്യങ്ങള്‍ കുട്ടികളോട് പറയുന്നത് ഒഴിവാക്കണം.

പുതിയ പങ്കാളിയെ തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കണം. നിങ്ങളേയും കുട്ടിയേയും ഉള്‍ക്കൊള്ളാവുന്ന ആളെ മാത്രം തിരഞ്ഞെടുക്കുക. പുതിയ പങ്കാളിയുടെ നല്ല വശങ്ങള്‍ കുട്ടിക്ക് പറഞ്ഞു കൊടുക്കുക. കുട്ടിയും പുതിയ പങ്കാളിയും പെട്ടെന്ന് അടുക്കുമെന്ന് പ്രതീക്ഷ വെച്ച് പുലര്‍ത്തരുത്. പരസ്പരം മനസിലാക്കി സ്‌നേഹിക്കാന്‍ അവര്‍ക്ക് സമയം അനുവദിക്കു.

വിവരങ്ങള്‍ക്ക് കടപ്പാട്- മയോക്ലിനിക്ക്

Related Stories

No stories found.
logo
The Cue
www.thecue.in