കുരങ്ങ് പനി അഥവാ ക്യാസനൂര്‍ ഫോറസ്റ്റ് 

കുരങ്ങ് പനി അഥവാ ക്യാസനൂര്‍ ഫോറസ്റ്റ് 

കുരങ്ങ് പനി അഥവാ ക്യാസനൂര്‍ ഫോറസ്റ്റ് രോഗം എന്താണ്?

വയനാട്, മലപ്പുറം ജില്ലകളിലാണ് കേരളത്തില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കര്‍ണ്ണാടകയിലെ ഷിമോഗ ജില്ലയിലെ ക്യാസനൂര്‍ വനപ്രദേശത്താണ് ഈ രോഗം ആദ്യം കണ്ടെത്തിയതെന്നത് കൊണ്ടാണ് ഈ പേരില്‍ അറിയപ്പെടുന്നത്. 1957 ലാണ് രോഗം കണ്ടെത്തിയത്.

ഷിമോഗ ജില്ലയിലെ സാഗര്‍, ഷിഗരിപൂര്‍, സോറബ് താലൂക്കുകളില്‍ മാത്രമായിരുന്നു തുടക്കത്തില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ചിക്കമഗലൂര്‍ എന്നിവിടങ്ങളിലേക്കും വ്യാപിച്ചു. 2012- 2013ലാണ് കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും പടര്‍ന്നത്.

പകരുന്നതെങ്ങനെ?

കര്‍ണ്ണാടകയിലെ വനങ്ങളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഹീമോ ഫൈസാലിസ് വര്‍ഗ്ഗത്തില്‍പെട്ട ചെള്ളുകളാണ് രോഗം പരത്തുന്നത്. ഈ രോഗത്തിന് കാരണമാകുന്ന വൈറസ് കുരങ്ങുകള്‍, ചെറിയ സസ്തനികള്‍, ചിലയിനം പക്ഷികള്‍ എന്നിവയിലാണ് കാണപ്പെടുന്നത്.

കടപ്പാട് ഹിന്ദു ദിനപത്രം 

ഇവയുടെ രക്തം കുടിക്കുന്ന ചെള്ളുകളുടെ കടിയേല്‍ക്കുന്നതിലൂടെ രോഗാണു മനുഷ്യരിലെത്താം. രോഗാണു വാഹിയായ കുരങ്ങിലൂടെയും രോഗം മനുഷ്യരിലെത്താം.

ലക്ഷണങ്ങള്‍

രോഗാണു ശരീരത്തിലെത്തി എട്ട് ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ശക്തിയായ പനി, തലവേദന, ശരീരവേദന, വയറുവേദന,വയറിളക്കം എന്നിവയാണ് ലക്ഷണങ്ങള്‍. രോഗം തലച്ചോറിനെ ബാധിച്ചാല്‍ ഗുരുതരമാകും. അപസ്മാര ലക്ഷണങ്ങളും പ്രകടിപ്പിച്ചേക്കാം.

രോഗം എങ്ങനെ കണ്ടെത്താം

ലക്ഷണങ്ങള്‍ പ്രകടമാകുന്ന ഘട്ടത്തില്‍ പി.സി.ആര്‍ ടെസ്റ്റ് വഴി സ്ഥിരീകരിക്കാന്‍ കഴിയും. എലിസാ ടെസ്റ്റ വഴിയും രോഗം കണ്ടെത്താം.

മുന്‍കരുതല്‍ എന്താണ്

രോഗം റിപ്പോര്‍ട്ട് ചെയ്താല്‍ ഇത്തരം മേഖലകളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം. വനത്തില്‍ പ്രവേശിക്കേണ്ടവര്‍ ചെള്ള് കടിയേല്‍ക്കാതിരിക്കാനുള്ള ലേപനങ്ങള്‍ പുരട്ടുകയും സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും വേണം. രോഗം ബാധിച്ച കുരങ്ങുകളുടെ ശരീരം മറവ് ചെയ്യുമ്പോഴും മുന്‍കരുതലെടുക്കണം.

Related Stories

No stories found.
logo
The Cue
www.thecue.in