സൂര്യാഘാത മുന്‍കരുതല്‍ ഇവയൊക്കെ

സൂര്യാഘാത മുന്‍കരുതല്‍ ഇവയൊക്കെ

ഏപ്രില്‍ 14 വരെയുള്ള ദിവസങ്ങളില്‍ സംസ്ഥാന വ്യാപകമായി ചൂട് വര്‍ധിക്കും.

തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ സൂര്യാഘാത സാധ്യത കൂടുതലായതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഏപ്രില്‍ 14 വരെയുള്ള ദിവസങ്ങളില്‍ സംസ്ഥാന വ്യാപകമായി ചൂട് വര്‍ധിക്കും. നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് പകല്‍ 11 മുതല്‍ മൂന്നു വരെ പൂര്‍ണ്ണമായും ഒഴിവാക്കണം.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ ഏപ്രില്‍ 11, 12, 13 തീയതികളില്‍ കോട്ടയം,പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 2 മുതല്‍ 4 ഡിഗ്രി വരെ ഉയരും.

സൂര്യാഘാതം ഒഴിവാക്കാനുള്ള നിര്‍ദേശങ്ങള്‍

  • പകല്‍ 11 മുതല്‍ മൂന്നു വരെ നേരിട്ട് സൂര്യപ്രകാശം എല്‍ക്കരുത്
  • രോഗികള്‍ ഗര്‍ഭിണികള്‍ കുട്ടികള്‍ എന്നിവര്‍ക്ക് 11 നും 3 നും ഇടയില്‍ സൂര്യപ്രകാശമേല്‍ക്കരുത്
  • നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം കയ്യില്‍ കരുതണം.
  • തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം
  • പരമാവധി ശുദ്ധജലം കുടിക്കുക; മദ്യം, കാപ്പി, ചായ എന്നിവ ഒഴിവാക്കണം
  • അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുന്നത് ചൂട് നേരിടാന്‍ ഗുണകരമാണ്
  • അവധിക്കാലമായതിനാല്‍ വിനോദയാത്ര നടത്തുന്നവര്‍ വെയിലേല്‍ക്കാത്ത തരത്തില്‍ സമയക്രമീകരണം നടത്തണം
  • കുട്ടികളുടെ കളിസ്ഥലങ്ങളില്‍ തണലും ജല ലഭ്യതയും ഉറപ്പ് വരുത്തണം
  • ജാഗ്രതാ നിര്‍ദേശമുള്ള ദിവസങ്ങളില്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളുടെ അവധിക്കാല ക്ലാസുകള്‍ ഒഴിവാക്കണം.
  • തൊഴില്‍ സമയം പുനഃക്രമീകരിച്ചുള്ള ലേബര്‍ കമ്മീഷണറുടെ ഉത്തരവ് തൊഴില്‍ദാതാക്കള്‍ പാലിക്കണം.

Related Stories

No stories found.
logo
The Cue
www.thecue.in