എച്ച്ആര്‍ഡിഎസ് അട്ടപ്പാടിയിലെ ട്വന്റി20യോ

ആര്‍.എസ്.എസ് സഹയാത്രികരെന്ന് തുറന്ന് പറയുന്ന എച്ച്ആര്‍ഡിഎസ് എന്ന എന്‍ജിഒ അട്ടപ്പാടിയില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത് സമാന്തര സര്‍ക്കാര്‍ സംവിധാനമെന്ന് വിമര്‍ശനം. കൃഷിക്കെന്ന പേരില്‍ തങ്ങളുടെ ഭൂമി കൈയ്യേറാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് ആദിവാസികള്‍ തന്നെ രംഗത്തെത്തിരിക്കുകയാണ്. തെരഞ്ഞടുപ്പില്‍ മത്സരിച്ച് രാഷ്ട്രീയ അധികാരം പിടിച്ചെടുക്കാനും എച്ച്.ആര്‍.ഡി.എസ് ശ്രമം നടത്തി. അനുമതിയില്ലാതെ കോവിഡ് പ്രതിരോധത്തിനെന്ന പേരില്‍ ഹോമിയോ മരുന്ന് വിതരണം ചെയ്തതും,

ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ ആധാര്‍ വിവരങ്ങള്‍ ശേഖരിച്ചതും വലിയ വിവാദം തീര്‍ത്തു.

Related Stories

No stories found.
The Cue
www.thecue.in