Exclusive|മലയോ മരമോ കയറണം, മൂന്നാറിലെ ഈ പെണ്‍കുട്ടികളത്രയും പഠിത്തം നിര്‍ത്തിയിരിക്കുകയാണ്

Summary

മൂന്നാര്‍ തോട്ടം മേഖലയായ നെയ്മക്കാട് എസ്റ്റേറ്റില്‍ നിന്ന് എ.പി.ഭവിത തയ്യാറാക്കിയ റിപ്പോര്‍ട്ട്.

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങളില്ലാത്തതിനാല്‍ പഠനം നിര്‍ത്തിയിരിക്കുകയാണ് മൂന്നാര്‍ തോട്ടം മേഖലയായ നെയ്മക്കാട് എസ്റ്റേറ്റിലെ പെണ്‍കുട്ടികള്‍. ഇത്തവണ പരീക്ഷ എഴുതുന്നില്ലെന്നും പഠനം തുടരാനാകുന്നില്ലെന്നും പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി പറയുന്നു. സമാന സാഹചര്യമാണ് മറ്റ് പെണ്‍കുട്ടികളുടെയും.

റേഞ്ചും ഇന്റര്‍നെറ്റും കിട്ടാന്‍ ആണ്‍കുട്ടികള്‍ മല കയറി പഠിക്കുമ്പോള്‍ എങ്ങനെ ഒറ്റക്ക് കാട്ടിലേക്കും മലയിലേക്കും പോകുമെന്ന് പെണ്‍കുട്ടികള്‍ ചോദിക്കുന്നു.
Nyayamakad estate students
Nyayamakad estate studentsThe Cue

ഇന്റര്‍നെറ്റ് ലഭ്യമല്ലാത്തതും ടെലിവിഷനില്‍ ക്ലാസുകള്‍ കാണാന്‍ ബുദ്ധിമുട്ട് നേരിടുന്നതുമാണ് പഠനം മുടങ്ങാന്‍ കാരണം. നെയ്മക്കാട് എസ്റ്റേറ്റിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഫോണില്‍ നെറ്റ് വര്‍ക്ക് കൃത്യമായി കിട്ടണമെങ്കില്‍ മലയോ മരമോ കയറണം. റേഞ്ചും ഇന്റര്‍നെറ്റും കിട്ടാന്‍ ആണ്‍കുട്ടികള്‍ മല കയറി പഠിക്കുമ്പോള്‍ എങ്ങനെ ഒറ്റക്ക് കാട്ടിലേക്കും മലയിലേക്കും പോകുമെന്ന് പെണ്‍കുട്ടികള്‍ ചോദിക്കുന്നു.

Nyayamakad estate students
Nyayamakad estate studentsThe Cue

നെറ്റ് വര്‍ക്ക് ലഭിക്കുന്നില്ലെന്നതിനൊപ്പം സുരക്ഷാ പ്രശ്‌നങ്ങളും ഇവരുടെ പഠനത്തിന് കുറുകെ നില്‍ക്കുന്നു. ആനയും പുലിയെയും ഭയന്നുകൊണ്ടാണ് കാട്ടില്‍ പോയി പഠിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. മൂന്നാറിലെ നെയ്മക്കാട് എസ്റ്റേറ്റിലെത്തി തയ്യാറാക്കിയ റിപ്പോര്‍ട്ട് കാണാം

Related Stories

No stories found.
logo
The Cue
www.thecue.in