ഇന്ത്യന്‍ വംശജ കമലാ ഹാരിസ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി
Global

ഇന്ത്യന്‍ വംശജ കമലാ ഹാരിസ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി

THE CUE

THE CUE

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി കമലാ ഹാരിസ് മത്സരിക്കും. ഡെമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ വംശജയായ കമലാ ഹാരിസ് കലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്ററാണ്.

രാജ്യത്തെ മികച്ച പൊതുപ്രവര്‍ത്തകയും ധൈര്യശാലിയായ പോരാളിയുമായ കമലാ ഹാരിസിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ജോ ബൈഡന്‍ ട്വീറ്റ് ചെയ്തു.

അമേരിക്കയിലെ സുപ്രധാന പദവിയിലേക്ക് മല്‍സരിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ വംശജ കൂടിയാണ് 55 കാരിയായി കമലാ ഹാരിസ്. ചെന്നൈയില്‍ നിന്നുള്ള ശ്യാമളാ ഗോപാലന്‍ ഹാരിസിന്റെയും ജമൈക്കന്‍ വംശജനായ ഡൊണല്‍ഡ് ഹാരിസിന്റെയും മകളാണ് കമലാ ഹാരിസ്.

നമ്മുക്കെല്ലാം വേണ്ടി പോരാടാന്‍ ജീവിതം മാറ്റിവച്ച ജോ ബൈഡന് അമേരിക്കയെ ഒന്നിപ്പിക്കാന്‍ സാധിക്കുമെന്ന് കമലാ ഹാരിസ് ട്വീറ്റ് ചെയ്തു. സ്ഥാനാര്‍ത്ഥിത്വത്തിലൂടെ താന്‍ ആദരിക്കപ്പെട്ടെന്നും കമല. നമ്മുടെ സങ്കല്‍പ്പത്തിനൊത്ത അമേരിക്ക കെട്ടിപ്പടുക്കാന്‍ ബൈഡന് സാധിക്കുമെന്നും ട്വീറ്റില്‍ കമല.

The Cue
www.thecue.in