കൊവിഡ് 19 : താമസ വിസക്കാര്‍ക്ക് യുഎഇയില്‍ പ്രവേശന വിലക്ക്

കൊവിഡ് 19 : താമസ വിസക്കാര്‍ക്ക് യുഎഇയില്‍ പ്രവേശന വിലക്ക്

കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ താമസ വിസക്കാര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തി യുഎഇ. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിമുതലാണ് ഇത് പ്രാബല്യത്തിലാകുന്നത്. നിലവില്‍ രണ്ടാഴ്ചത്തേക്കാണ് വിലക്ക്. എന്നാല്‍ കൊറോണ പടരുന്നതിന്റെ സാഹചര്യമനുസരിച്ച് വിലക്ക് നീട്ടാനിടയുണ്ട്. നിയന്ത്രണം വന്നതോടെ അവധിക്ക് നാട്ടിലെത്തിയ പ്രവാസികള്‍ക്ക് വ്യാഴാഴ്ച മുതല്‍ യുഎയില്‍ തിരികെ പ്രവേശിക്കാന്‍ സാധിക്കില്ല.

കൊവിഡ് 19 : താമസ വിസക്കാര്‍ക്ക് യുഎഇയില്‍ പ്രവേശന വിലക്ക്
കൊവിഡ് 19: ഇറ്റലിയില്‍ 24 മണിക്കൂറില്‍ മരണം 475, വിറങ്ങലിച്ച് യൂറോപ്പ്  

എല്ലാത്തരം വിസക്കാര്‍ക്കും വിലക്ക് ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചു. സന്ദര്‍ശക വിസ, വാണിജ്യ വിസ എന്നിവ പ്രയോജനപ്പെടുത്തി എത്തുന്നവര്‍ക്ക് യുഎഇ കഴിഞ്ഞദിവസം മുതല്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതാദ്യമായാണ് യുഎഇ താമസ വിസക്കാരുടെ പ്രവേശനത്തിന് നിശ്ചിത കാലയളവില്‍ നിരോധനമേര്‍പ്പെടുത്തുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in