ബ്രൂണെയിലേയ്ക്ക് എന്‍ജിനീയര്‍മാര്‍ക്ക് തൊഴിലവസരം, നോര്‍ക്ക റുട്ട്സ് റിക്രൂട്ട്മെന്റ് പുതിയ രാജ്യങ്ങളിലേക്കും
Global Malayali

ബ്രൂണെയിലേയ്ക്ക് എന്‍ജിനീയര്‍മാര്‍ക്ക് തൊഴിലവസരം, നോര്‍ക്ക റുട്ട്സ് റിക്രൂട്ട്മെന്റ് പുതിയ രാജ്യങ്ങളിലേക്കും

THE CUE

THE CUE

പുതിയ രാജ്യങ്ങളിലേയ്ക്കും മേഖലകളിലേയ്ക്കും റിക്രൂട്ട്മെന്റ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നോര്‍ക്ക റൂട്ട്സ് നഴ്സുമാര്‍, ഡോക്ടര്‍മാര്‍, ടെക്നീഷ്യന്‍മാര്‍ എന്നിവയ്ക്ക് പുറമേ അദ്ധ്യാപകര്‍, എന്‍ജിനീയര്‍മാര്‍ മറ്റ് സാങ്കേതിക വിദഗ്ദ്ധര്‍ എന്നിവരുടെ റിക്രൂട്ട്മെന്റും നടത്തും. മാലിദ്വീപിലേക്ക് നഴ്സുമാരുടെ നിയമനത്തിന് പുറമെ അദ്ധ്യാപക നിയമനത്തിനും അവസരം ഒരുങ്ങുന്നു.

പ്രമുഖ ദക്ഷിണേഷ്യന്‍ വികസിത രാജ്യമായ ബ്രൂണെയിലെ പ്രകൃതി വാതക കമ്പനിയായ സെറിക്കാണ്ടി ഓയില്‍ ഫീല്‍ഡ് സര്‍വീസിലേയ്ക്ക് ഇന്ത്യയില്‍ നിന്ന് നോര്‍ക്ക റൂട്ട്സ് മുഖേന നിയമനം നടത്തും. എന്‍ജിനീയറിംഗില്‍ ബിരുദം/ ഡിപ്ലോമയും പെട്രോളിയം പ്രകൃതി വാതകമേഖലയില്‍ (on shore, off shore) നിശ്ചിത പ്രവര്‍ത്തി പരിചയവുമുള്ള വിദഗ്ധരായ എന്‍ജിനീയര്‍മാരില്‍ നിന്നും ടെക്നീഷ്യ•ാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

വിശദ വിരങ്ങള്‍ക്കും അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും www.norkaroots.org സന്ദര്‍ശിക്കണമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 21. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447339036 (രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ), ടോള്‍ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ല്‍ ലഭിക്കും

The Cue
www.thecue.in