കാനഡയില്‍ തൂക്കുസര്‍ക്കാര്‍; ഭുരിപക്ഷമില്ലെങ്കിലും ട്രൂഡോ തുടരും

കാനഡയില്‍ തൂക്കുസര്‍ക്കാര്‍; ഭുരിപക്ഷമില്ലെങ്കിലും ട്രൂഡോ തുടരും

കാനഡയില്‍ നിലവിലെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ വീണ്ടും അധികാരത്തിലെത്തും. പെതുതെരഞ്ഞെടുപ്പില്‍ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടിക്ക് ഒറ്റയ്ക്ക ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും മറ്റ് പാര്‍ട്ടികളുടെ പിന്തുണയോടെ തൂക്ക് സര്‍ക്കാര്‍ ഉണ്ടാക്കും.

സര്‍ക്കാറുണ്ടാക്കാന്‍ 170 സീറ്റുകള്‍ വേണമെന്നിരിക്കെ 157 സീറ്റാണ് ട്രുഡോയുടെ ലിബറല്‍ പാര്‍ട്ടി ഓഫ് കാനഡക്ക് ലഭിച്ചത്. ഇതോടൊപ്പം 24 സീറ്റുകള്‍ ലഭിച്ച നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പിന്തുണ കൂടി ട്രൂഡോയ്ക്കുണ്ട്. അതനുസരിച്ച് ന്യൂനപക്ഷ സര്‍ക്കാരുണ്ടാക്കാന്‍ ട്രൂഡോയ്ക്ക് കഴിയും.

നിലവിലെ പ്രധാനമന്ത്രി ആയ ട്രൂഡോ, കനേഡിയന്‍ കമ്പനി എസ്എന്‍സി ലാവ്‌ലിനുമായി വഴിവിട്ട കരാറുകള്‍ നടത്തിയതിന് വിമര്‍ശിക്കപ്പെട്ടിരുന്നു. ട്രൂഡോ മുഖത്ത് കറുത്ത ചായം തേച്ച് ആഘോഷിക്കുന്ന ഫോട്ടോകള്‍ പുറത്തുവന്നതും തെരഞ്ഞെടുപ്പില്‍ പ്രധാന എതിരാളികളായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ മുന്‍പിലത്തെ 95 സീറ്റില്‍ നിന്ന് 121ലേക്ക് എത്തിക്കാനെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് കഴിഞ്ഞുള്ളു. അതേസമയം, ട്രുഡോ സര്‍ക്കാര്‍ പരാജയമാണെങ്കില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി, സര്‍ക്കാര്‍ രൂപീകരണത്തിന് തയാറാവുമെന്ന് പാര്‍ട്ടി നേതാവ് ആന്‍ഡ്ര്യൂ ഷീര്‍ വ്യക്തമാക്കി.

കാനഡയില്‍ തൂക്കുസര്‍ക്കാര്‍; ഭുരിപക്ഷമില്ലെങ്കിലും ട്രൂഡോ തുടരും
കനേഡിയന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു; തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 21ന്; ലിബറല്‍ സര്‍ക്കാരിന് കീഴില്‍ മുന്നോട്ടെന്ന് ട്രൂഡോ

കാനഡയില്‍ തൂക്കു സര്‍ക്കാരുകള്‍ കാലാവധി പൂര്‍ത്തിയാക്കിയിട്ടില്ല, പരമാവധി രണ്ടരവര്‍ഷം വരെയാണ് ഇവയ്ക്ക് ആയുസ്. വംശീയ ആരോപണങ്ങളിലടക്കം കുടുങ്ങിയ ട്രൂഡോയ്ക്ക് ഇനി പ്രധാനപ്പെട്ട പല തീരുമാനങ്ങളെടുക്കാനും സഖ്യകക്ഷികളുടെ പിന്തുണ വേണ്ടി വരും. അതുകൊണ്ട് തന്നെ ഇനിയുള്ള കാലം ട്രൂഡോയ്ക്ക് ഭരണം മുന്നോട്ട് കൊണ്ടുപോവുക വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍.

ട്രൂഡോയുടെ വിജയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആശംസകളറിയിച്ചിട്ടുണ്ട്. മികച്ച പോരാട്ട വിജയത്തിന് ട്രൂഡോക്ക് ആശംസകള്‍ നേരുന്നു. ഇരു രാഷ്ട്രങ്ങളുടേയും പുരോഗതിക്കായി താങ്കേളാടൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്. അമേരിക്കയില്‍ കുടിയേറ്റ നിയന്ത്രണം കര്‍ശനമാക്കിയതോടെ ഇന്ത്യയില്‍ നിന്നുള്ളവര്‍ കാനഡയെ ആശ്രയിക്കുന്നുണ്ട്. ട്രൂഡോയുടെ എതിരാളിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് ആന്‍ഡ്രൂ ഷീര്‍ കുടിയേറ്റത്തില്‍ നിയന്ത്രണം കൊണ്ടുവരണമെന്നും അതിര്‍ത്തിയില്‍ അനധികൃത കുടിയേറ്റം തടയാന്‍ മതില്‍ വേണമെന്നും മുന്‍പ് ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യം തുടരണമെങ്കില്‍ ട്രൂഡോ തന്നെ വിജയിക്കണമെന്നായിരുന്നു പ്രതീക്ഷ.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in