ഷാര്‍ജയില്‍ നിന്ന് ലാലു സാമുവല്‍ ; ഗോള്‍ഡന്‍ കാര്‍ഡ് വിസയ്ക്ക് അര്‍ഹനായ മലയാളി വ്യവസായി 

ഷാര്‍ജയില്‍ നിന്ന് ലാലു സാമുവല്‍ ; ഗോള്‍ഡന്‍ കാര്‍ഡ് വിസയ്ക്ക് അര്‍ഹനായ മലയാളി വ്യവസായി 

യുഎഇയില്‍ താമസിക്കാനുള്ള ദീര്‍ഘകാല വിസയ്ക്ക് ഷാര്‍ജയില്‍ നിന്ന് ആദ്യമായി അര്‍ഹനായത് മലയാളി. വ്യവസായ പ്രമുഖനായ ലാലു സാമുവലിനാണ് ഗോള്‍ഡന്‍ കാര്‍ഡ് വിസ ലഭ്യമായിരിക്കുന്നത്. വ്യവസായ ശൃംഖലയായ കിങ്സ്റ്റണ്‍ ഗ്രൂപ്പിന്റെ ചെയര്‍മാനാണ് സാമുവല്‍. ഷാര്‍ജ ഫോറിനേഴ്‌സ് ആന്‍ഡ് പോര്‍ട്‌സ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ബ്രിഗേഡ് ആരിഫ് മൊഹമ്മദ് അല്‍ ഷംസിയില്‍ നിന്നാണ് സാവുവല്‍ രേഖകള്‍ സ്വീകരിച്ചത്. 10 വര്‍ഷത്തേക്കുള്ളതാണ് ഗോള്‍ഡന്‍ വിസ. മിഡില്‍ ഈസ്റ്റിലെ പ്രമുഖ ഉല്‍പ്പന്ന നിര്‍മ്മാതാക്കളാണ് കിങ്സ്റ്റണ്‍ ഹോള്‍ഡിംഗ്‌സ്.

ഷാര്‍ജയില്‍ നിന്ന് ലാലു സാമുവല്‍ ; ഗോള്‍ഡന്‍ കാര്‍ഡ് വിസയ്ക്ക് അര്‍ഹനായ മലയാളി വ്യവസായി 
ട്രാക്കിലേക്ക് ചാടിയ പശുവിനെ ട്രെയിന്‍ ഇടിച്ചിട്ടു; പശു ചത്തതില്‍ ലോക്കോ പൈലറ്റിന് ‘ഗോ രക്ഷകന്റെ’മര്‍ദ്ദനം 

ഇന്ത്യയില്‍ നിന്ന് അറബ് ലോകത്ത് വ്യവസായ സാമ്രാജ്യം കെട്ടിപ്പെടുത്ത ഏറ്റവും സ്വാധീനശേഷിയുള്ള 100 പേരെ ഫോര്‍ബ്‌സ് മാസിക തെരഞ്ഞെടുത്തതില്‍ സാമുവലും ഉള്‍പ്പെട്ടിരുന്നു. 2013,2014,2015 വര്‍ഷങ്ങളിലാണ് ഇദ്ദേഹം ഫോര്‍ബ്‌സ് പട്ടികയില്‍ ഇടംനേടിയത്. ഈ വര്‍ഷം 6800 പേരാണ് ഗോള്‍ഡന്‍ കാര്‍ഡിന് അര്‍ഹരായിരിക്കുന്നത്. യുഎഇയില്‍ 100 ബില്യണിലേറെ നിക്ഷേപമുള്ള വ്യവസായികള്‍, പ്രൊഫഷണലുകള്‍ എന്നിങ്ങനെയുള്ളവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വിസ പതിച്ചുനല്‍കുന്നത്. ശാസ്ത്രജ്ഞര്‍ നൂതന കണ്ടുപിടുത്തത്തിലൂടെ പേറ്റന്റ് നേടിയവര്‍ എന്നിവര്‍ക്ക് യുഎഇയുടെ പുറത്തുനിന്നും ഗോള്‍ഡന്‍ കാര്‍ഡിന് അപേക്ഷിക്കാം.

ഷാര്‍ജയില്‍ നിന്ന് ലാലു സാമുവല്‍ ; ഗോള്‍ഡന്‍ കാര്‍ഡ് വിസയ്ക്ക് അര്‍ഹനായ മലയാളി വ്യവസായി 
‘കോണ്ടം പരസ്യത്തില്‍’ ഇടപെടാനാകില്ലെന്ന് കോടതി ; നിയന്ത്രണം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി 

പ്രസ്തുത വിസ 10 വര്‍ഷത്തേക്ക് പുതുക്കേണ്ടതില്ല. ഇതിനായി ആരോഗ്യ പരിശോധനയും വേണ്ട. ഒരു തവണ പുതുക്കിയാല്‍ 10 വര്‍ഷത്തെ മൂല്യമുണ്ട്. 6 മാസം രാജ്യത്തിന് പുറത്ത് താമസിച്ചാല്‍ വിസ അസാധുവാകുകയുമില്ല. ഇതിനകം 400 പേര്‍ക്കാണ് വിസ അനുവദിച്ചത്. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മെയ് 21 നാണ് ഈ സ്‌കീം പ്രഖ്യാപിച്ചത്. പേസ് ഗ്രൂപ്പിന്റെ ചെയര്‍മാനും മലബാര്‍ ഗ്രൂപ്പിന്റെ സഹ ചെയര്‍മാനുമായ ഡോ. പിഎ ഇബ്രാഹിം ഹാജിക്ക് കഴിഞ്ഞ ദിവസം ഗോള്‍ഡന്‍ കാര്‍ഡ് വിസ ലഭ്യമായിരുന്നു. സ്ഥിര താമസ വിസ കൂടുതല്‍ നിക്ഷേപകരെ യുഎഇയിലേക്ക് ആകര്‍ഷിക്കുമെന്നാണ് ഭരണാധികാരികളുടെ കണക്കുകൂട്ടല്‍.

Related Stories

No stories found.
logo
The Cue
www.thecue.in