കുട്ടികളുമായി യുഎഇയില്‍ നിന്ന് പലായനം ചെയ്ത് ദുബായ് ഭരണാധികാരിയുടെ ആറാം ഭാര്യ; രക്ഷപ്പെട്ടോടിയത് വിവാഹ മോചനത്തിന്

കുട്ടികളുമായി യുഎഇയില്‍ നിന്ന് പലായനം ചെയ്ത് ദുബായ് ഭരണാധികാരിയുടെ ആറാം ഭാര്യ; രക്ഷപ്പെട്ടോടിയത് വിവാഹ മോചനത്തിന്

ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷീദ് അല്‍ മക്തൂമിന്റെ ആറാമത്തെ ഭാര്യ ഹയാ ബിന്‍ഡ് അല്‍ ഹുസേന്‍ യുഎഇയില്‍ നിന്ന് മക്കളുമായി പലയാനം ചെയ്തു. കോടീശ്വനായ ദുബായ് ഭരണാധികാരിയില്‍ നിന്ന് വിവാഹ മോചനം തേടാനായാണ് രണ്ട് മക്കളുമായി ദുബായ് രാജകുമാരി ആരുമറയാതെ യുഎഇയില്‍ നിന്ന് രക്ഷപ്പെട്ടോടിയത്. നിലവില്‍ ലണ്ടനില്‍ ഒളിച്ച് താമസിക്കുകയാണ് ഹയാ രാജകുമാരിയെന്നാണ് പുറത്തുവരുന്ന വിവരം.

വിവാഹ ബന്ധത്തില്‍ നിന്ന് രക്ഷപ്പെടാനായി ഹയാ ശ്രമിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ഓക്‌സ്‌ഫോര്‍ഡില്‍ നിന്ന് പഠിച്ചിറങ്ങി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നിന്നിരുന്ന ഹയ കഴിഞ്ഞ മേയ് മുതല്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നുണ്ടായിരുന്നില്ല. എപ്പോഴും ആക്ടീവായിരുന്ന അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും ചലനമുണ്ടായിരുന്നില്ല. ജോര്‍ദ്ദാന്‍ രാജാവ് അബ്ദുള്ളയുടെ അര്‍ദ്ധ സഹോദരി കൂടിയാണ് പ്രിന്‍സസ് ഹയാ.

കുട്ടികളുമായി യുഎഇയില്‍ നിന്ന് പലായനം ചെയ്ത് ദുബായ് ഭരണാധികാരിയുടെ ആറാം ഭാര്യ; രക്ഷപ്പെട്ടോടിയത് വിവാഹ മോചനത്തിന്
മലയാളി നേഴ്‌സ് നിമി: ചോരപുരണ്ട കത്തിയ്ക്ക് മുന്നിലും പതറാത്ത ചങ്കൂറ്റം

അറബ് മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു ജര്‍മ്മന്‍ നയതന്ത്രജ്ഞനാണ് ഹയയെ രക്ഷപ്പെടാന്‍ സഹായിച്ചത്. ഇതേ തുടര്‍ന്ന് ഇരുരാഷ്ട്രങ്ങള്‍ക്കും ഇടയില്‍ നയതന്ത്ര പ്രതിസന്ധി ഉണ്ടായതായാണ് അറബ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

മക്കളായ 11 വയസുകാരി ജലീലയോടും 7 വയസുകാരന്‍ സെയ്ദിനോടുമൊപ്പം ആദ്യം ജര്‍മ്മനിയിലേക്കാണ് ഹയ പലായനം ചെയ്തത്. അവിടെ രാഷ്ട്രീയ അഭയം തേടിയെന്നും പിന്നീട് ലണ്ടനില്‍ ഒളിവില്‍ പോയ് എന്നുമാണ് പുറത്തുവരുന്ന വിവരം. 31 മില്യണ്‍ പൗണ്ടുമായാണ് (ഏകദേശം 271 കോടി ഇന്ത്യന്‍ രൂപ) ഹയാ രാജകുമാരി യുഎഇ വിട്ടത്.

കുട്ടികളുമായി യുഎഇയില്‍ നിന്ന് പലായനം ചെയ്ത് ദുബായ് ഭരണാധികാരിയുടെ ആറാം ഭാര്യ; രക്ഷപ്പെട്ടോടിയത് വിവാഹ മോചനത്തിന്
‘പൊലീസിന് മാനുഷിക മുഖം നല്‍കാനായി’; ചില ഒറ്റപ്പെട്ട സംഭവങ്ങളുമുണ്ടായെന്ന് മുഖ്യമന്ത്രി  

ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയുമായ ലോകത്തിലെ ഏറ്റവും വലിയ പണക്കാരില്‍ ഒരാളായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തന്റെ ആറാമത്തെ ഭാര്യയെ ഏത് വിധേനയും തിരിച്ചയക്കണമെന്ന് ജര്‍മ്മനിയോട് ആവശ്യപ്പെട്ടെന്നും ജര്‍മ്മനി ആവശ്യം നിരാകരിച്ചെന്നുമാണ് പുറത്തുവരുന്ന വിവരം.

ഹയാ രാജ്യം വിട്ടെന്നും വിവാഹ മോചനം ആവശ്യപ്പെടുന്നുണ്ടെന്നും രാജകുടുംബത്തിനോട് അടുത്ത വൃത്തങ്ങള്‍ സ്ഥിരീകരിക്കുന്നുണ്ട്. നേരത്തെ ഷെയ്ഖിന്റെ ഒരു മകളായ ലതീഫാ ദുബായിയില്‍ നിന്ന് രക്ഷപ്പെട്ടോടാന്‍ ശ്രമിച്ചിരുന്നു. ഇന്ത്യന്‍ തീരത്തിനടുത്ത് വെച്ച് ഒരു ബോട്ടില്‍ നിന്നും ഇവരെ പിടികൂടിയതായാണ് വിവരം. അന്നുമുതല്‍ ലതീഫാ രാജകുമാരിയെ കുറിച്ച് മറ്റ് റിപ്പോര്‍ട്ടുകളില്ല. യുഎഇയില്‍ തടവിലാണെന്നാണ് പറയപ്പെടുന്നത്.

അധിക്ഷേപത്തെ തുടര്‍ന്നാണ് രാജ്യം വിട്ടോടാന്‍ രാജകുമാരികള്‍ ശ്രമിക്കുന്നതെന്നും ദുബായിയില്‍ തടവിലാക്കപ്പെട്ട ഇവരെ മോചിപ്പിക്കണമെന്നും മനുഷ്യാവകാശ സംഘടനകള്‍ മുറവിളി കൂട്ടുന്നുണ്ട്. അതിനിടയിലാണ് ഹയാ രാജകുമാരിയും രാജ്യം വിട്ടോടിയത്.അത്രയധികം പീഡനത്തെ തുടര്‍ന്നാണ് ഒരാള്‍ രാജ്യവിട്ടോടി മറ്റൊരിടത്ത് അഭയം തേടുന്നതെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in